sections
MORE

ഇവിടെയെത്തുന്നവർ പോലും വിശ്വസിക്കുന്നില്ല, പക്ഷേ ഉള്ളതാണ് ഈ വീടിന്റെ സസ്പെൻസ്

manjeri-house-before-after
SHARE

മഞ്ചേരി പട്ടർകുളത്താണ് സുലൈമാന്റെ പഴയ 'പുതിയ വീട്' തലയുയർത്തി നിൽക്കുന്നത്. 2500 sq ft ന് താഴെ ആയിരുന്നു പഴയ വീട്. സൗകര്യങ്ങളെ കാലത്തിനൊപ്പം കൊണ്ടുവരണം എന്ന ആശയത്തിൻമേലാണ് വീട് പുതുക്കി പണിയാൻ തീരുമാനിച്ചത്. കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകിയും ഏറ്റവും പുതിയ ഡിസൈൻ രീതികളും നയങ്ങളും എല്ലാം പഴയ സൗകര്യങ്ങളോട് ഒരുമിപ്പിച്ചു സാധ്യമാക്കിയതാണ് ഈ വീടിന്റെ ഹൈലൈറ്റ്. സീലിങ്ങോ , ബീമുകളോ, സ്ളാബോ ഒന്നും കൂട്ടിച്ചേർക്കലുകൾക്കും ഡിസൈൻ ക്രമീകരണങ്ങൾക്കും ഒരു തടസമോ അഭംഗിയോ ആകാതെ ഉള്ള ക്രമപ്പെടുത്തലുകളാണ് എക്സ്റ്റീരിയറിന്റെയും ഇന്റീരിയറിന്റെയും ഹൈലൈറ്റ്.

manjeri-old-house
പഴയ വീട്

ആരും പറയില്ല ഇത് പുതുക്കിപ്പണിത വീടാണെന്ന്. അത്രയും കൃത്യത്തോടെയാണ് ഇവിടെ കൂട്ടിച്ചേർക്കലുകൾ നടത്തിയത്. ഏതു വശത്തു നിന്ന് നോക്കിയാലും മനോഹരമാക്കുന്ന ഡിസൈൻ എലമെന്റുകളാണ് എലിവേഷന്റെ പ്രേത്യേകത. ജി ഐ പൈപ്പും , ഇൻസൈഡ് ഗ്ലാസ്സും ആകൃതിയിലൂന്നി ചെയ്തിരിക്കുന്ന ഡിസൈൻ പാറ്റേണുകളും ടെറസിന്റെ ക്രമീകരണവുമെല്ലാം പഴയ വീടിന്റെ എലമെന്റുകളോട് കൂട്ടി ഇണക്കി പണിതു. 

renovated-house-manjeri

40 ശതമാനം പഴയ ക്രമീകരണങ്ങളോട് 60  ശതമാനം പുതുമയിൽ ആവശ്യങ്ങളും ആഗ്രഹങ്ങളും കൂട്ടിച്ചേർത്തപ്പോൾ വീട് അടിമുടി പുത്തനായി . വീടിന്റെ എർത്തി ന്യൂട്രൽ കളർ കോമ്പിനേഷനും, ലാൻഡ്‌സ്‌കേപിങ്ങിന്റെ ചാരുതയും കോമ്പൗണ്ട് വാളും എല്ലാം എക്സ്റ്റീരിയറിനെ മനോഹരമാക്കുന്നു. എലിവിഷനിൽ കൂട്ടിയിണക്കിയ ഡിസൈൻ എലമെന്റുകളുടെ അത്ഭുതാവഹമായ തുടർച്ചയാണ് ഇന്റീരിയറിന്റെ ആഢ്യത്വം . സൈറ്റിൽ ബാക്കി വരുന്ന മെറ്റീരിയലുകൾ ചേർത്തുണ്ടാക്കിയ കസ്റ്റമൈസ്ഡ് ലൈറ്റ് ഫിറ്റിങ്ങുകൾ വരെ കൗതുകം ഒളിപ്പിച്ചു വെച്ചിരിക്കുന്നത് കാണാം. 

manjeri-house-inside

വെൽകമിങ് ഫീൽ പ്രധാനം ചെയുന്ന സിറ്റ്ഔട്ടിൽ നിന്നു തുടങ്ങുന്നു ഇന്റീരിയറിന്റെ മനോഹാരിത. വിസിറ്റിംഗ് ലോഞ്ചും സിറ്റ്ഔട്ടിന് ചേർന്ന് ഒരുക്കിയ കോർട്ടിയാർഡും ഊഞ്ഞാലും എല്ലാം ഭംഗിയായി ചിട്ടപ്പെടുത്തി.

manjeri-house-sitout

പഴയ പോർച്ചിനെ ലിവിങ് റൂമാക്കി പരിവർത്തിപ്പിച്ചു. പഴയ ലിവിങ്ങിലെ വോൾ ഓപ്പൺ ആക്കി സിറ്റ്ഔട്ട് സ്പേസ് ആക്കി മാറ്റി. പഴയ ഡൈനിങ്ങ് ഏരിയയെ ഫാമിലി ലിവിങ്ങാക്കി പരിവർത്തിപ്പിച്ചു. പഴയ കിച്ചൻ വലുതാക്കി വർക് ഏരിയ കൂട്ടിച്ചേർത്തു. ഓപ്പൺ ടെറസ് കവേർഡ് ആക്കി. ഇങ്ങനെ വീടിന്റെ ആവശ്യകതയ്ക്കനുസരിച്ചാണ് ഓരോ കൂട്ടിച്ചേർക്കലുകളും പൊളിച്ചുമാറ്റലുകളും.

manjeri-house-hall

സിറ്റ്ഔട്ടിൽ നിന്നും  നേരെ കയറുന്നത്‌ ഫോർമൽ ലിവിങ്ങിലേക്കാണ്. ഫോയർ സ്പേസിലെ പ്രധാന ആകർഷണം ഇവിടെ കൊടുത്തിരിക്കുന്ന വാൾ ഡെക്കർ ആണ്. നിഷുകളും സീലിങ് പാറ്റേണുകളും വാൾ ഡെക്കറും എല്ലാം അകത്തളം ആഡംബരപൂർണമാക്കുന്നു . നിറയെ കാറ്റും വെളിച്ചവും കയറി ഇറങ്ങും വിധമുള്ള ഡിസൈൻ ക്രമീകരണങ്ങളും ലൈറ്റ് ഫിറ്റിങ്ങുകൾ പ്രധാനം ചെയുന്ന ആംപിയൻസും എല്ലാം അകത്തളങ്ങളെ സദാ പ്രസന്ന പൂരിതമാക്കുന്നു. ഗെസ്റ് ലിവിങും ഫാമിലി ലിവിങും തമ്മിൽ ഫ്ലോറിങ്ങിലെ വ്യത്യാസവും പാനലിങ്ങും കൊടുത്തുകൊണ്ടാണ് വേർതിരിച്ചിരിക്കുന്നത്.

ഓവൽ ഷെയ്പ്പിന്റെ പ്രതിഫലനങ്ങൾ സീലിംഗിലും ഭിത്തിയിലുമെല്ലാം കാണാം. ഏതാണ്ട് 40 ശതമാനത്തോളം പഴയത് നിലനിർത്തികൊണ്ട് 60 ശതമാനം പുതിയ സ്റ്റെയർ പണിതു. സ്റ്റെയർ കേസിനു താഴെ പ്രെയർ ഏരിയക്കും സ്ഥാനം കൊടുത്തു. മുകൾ നിലയിൽ അപ്പർ ലിവിങ് പുതുക്കി ഫ്രഷ് ഫീൽ കൊണ്ടുവന്നു. വാൾ പുട്ടി ഫിനിഷും ഫാൾസ് സീലിങ്ങും എല്ലാം കൊടുത്തു പുതുക്കി. അപ്പർ ലിവിങ്ങിനോട് ചേർന്നു തന്നെ സ്റ്റഡി ഏരിയയും ഒരുക്കി.

വിശാലമായ ഡിസൈൻ ക്രമീകരങ്ങളാണ് ബെഡ്‌റൂമുകളുടെ പ്രത്യേകത.. അത്യാധുനിക ക്രമീകരണങ്ങളും എലമെന്റുകളും ഫിനീഷിംഗുകളും സീലിങ് പാറ്റേണും എല്ലാം ബെഡ്‌റൂമുകളുടെ ഭംഗി ഇരട്ടിപ്പിക്കുന്നു. വാഡ്രോബും, ഡ്രസിങ് യൂണിറ്റും കൂട്ടിച്ചേർത്ത് ഉപയുക്തമാക്കി. 

manjeri-house-bedroom

വിശാലമായാണ് കിച്ചൻ ഡിസൈൻ. ഗ്ലോസിഫിനിഷ് ലാമിനേറ്റിന്റെ പ്രൗഢിയിൽ നയനമനോഹരമാണിവിടം . ഐലൻഡ് സീറ്റിങ്ങോടെ ബാർ കൗണ്ടർ നൽകി. കിച്ചനോട് ചേർന്നുതന്നെ വർക് ഏരിയ കൂട്ടിയെടുത്തു. പഴയ സ്റ്റോർ റൂമിനെ പുത്തനാക്കി മാറ്റി. 

manjeri-house-kitchen

ഇങ്ങനെ ആവശ്യമറിഞ്ഞ പുതുക്കലുകൾ ഏറ്റവും ഭംഗിയായി തന്നെ പൂർത്തിയാക്കി. പഴയ വീട് പുതുക്കി പണിതതാണെന്നു വിരുന്നെത്തുന്നവരാരും തന്നെ വിശ്വസിക്കാതെ ആയി. പറഞ്ഞാൽ മാത്രമേ ഇതൊരു പുതുക്കിയ വീടാണെന്ന് പറയൂ. 

manjeri-house-terrace

Project facts

Location- Patterukulam,Manjeri

Plot: 36 cent

Area- 3600SFT

Owner- Sulaiman Athimannil

Design- Nirman designs, Manjeri 

Mob-9895978900

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA