ADVERTISEMENT

കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണ് ജെയിംസ് മാത്യുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. മൂന്നു തട്ടുകളായി കിടക്കുന്ന കുന്നിൻപ്രദേശത്തിന്റെ സ്വാഭാവികതയെ അലോസരപ്പെടുത്താതെയാണ് വീട് രൂപകൽപന ചെയ്തത്. വീടിനായി ഭൂമി ഇടിച്ചു നിരത്തുകയൊന്നും ചെയ്തില്ല. അതിനാൽ വീടിനുള്ളിലും പല തട്ടുകളായാണ് ഇടങ്ങൾ വിന്യസിച്ചിരിക്കുന്നത്. മൂന്ന് വശത്തുനിന്നും വ്യത്യസ്തമായ കാഴ്ചകളാണ് വീടിനു ലഭിക്കുന്നത്.

luxury-house-kaduthuruthy-exterior

68 സെന്റ് പ്ലോട്ടിൽ, ലാൻഡ്സ്കേപ്പിനായി ധാരാളം സ്ഥലം വിട്ടിട്ടുണ്ട്. വീടിന്റെ ഗെയ്റ്റ് കടന്നു അകത്തെത്തുമ്പോൾ സ്വാഗതമോതുന്നത് വൃത്താകൃതിയിലുള്ള പുൽത്തകടിയും അതിനുചുറ്റുമുള്ള ഫൗണ്ടനുമാണ്. കേരളത്തിന്റെ ട്രോപ്പിക്കൽ ശൈലിക്ക് അനുയോജ്യമായി പല തട്ടുകളായി ഒരുക്കിയ മേൽക്കൂരയാണ് എലിവേഷനിലെ ആകർഷണം.

luxury-house-kaduthuruthy-truss

സിറ്റൗട്ട് കടന്ന് അകത്തെത്തിയാൽ ആദ്യ ലെവലിൽ ഫോർമൽ ലിവിങ്, സ്റ്റെയർകേസ്, ലിഫ്റ്റ്, ഒരു കിടപ്പുമുറി എന്നിവയാണുള്ളത്. രണ്ടാമത്തെ ലെവലിൽ ഫാമിലി ലിവിങ്, ഡൈനിങ്, പാഷ്യോ, കിച്ചൻ, കോർട്യാർഡ്, രണ്ടു കിടപ്പുമുറികൾ എന്നിവ ഒരുക്കി. മൂന്നാമത്തെ ലെവലിൽ രണ്ടു കിടപ്പുമുറികളും ബാൽക്കണിയും ഓപ്പൺ ടെറസുമാണുള്ളത്. മൊത്തം 5770 ചതുരശ്രയടിയുടെ വിശാലതയിലാണ് വീട് പടർന്നുപന്തലിച്ചു നിൽക്കുന്നത്.

luxury-house-kaduthuruthy-patio

അതിവിശാലമായ ഒരു ലോകത്തേക്ക് എത്തിയ പ്രതീതി നൽകുന്ന ഡൈനിങ് ഹാൾ ഡബിൾ ഹൈറ്റിലാണ്. 12 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വിശാലമായ തീൻമേശ  സജ്ജമാക്കി. ഡൈനിങ്ങിൽ നിന്നും പുറത്തെ പാഷ്യോയിലേക്ക് ഇറങ്ങാൻ വാതിൽ നൽകി.

luxury-house-kaduthuruthy-dine

ഫാമിലി ലിവിങ്ങിനു സമീപമാണ് കോർട്യാർഡ്. ഇവിടെ ചുവരിൽ സ്ട്രിപ്പ് വിൻഡോകൾ നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. നിലത്ത് പെബിളുകൾ വിരിച്ചു. മധ്യത്തിലായി വുഡൻ ഡെക്ക് നൽകി വേർതിരിച്ചു. 

luxury-house-kaduthuruthy-court

സുതാര്യമായ ഡിസൈനിലാണ് സ്റ്റെയർ ഏരിയ. തടിയുടെ പ്രൗഢിയും ഗ്ലാസിന്റെ ഭംഗിയുമാണ് കൈവരികളിൽ. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിലെ ചുവരിൽ വിശാലമായ ഗ്ലാസ് ജാലകം നൽകി ഇതുവഴി പ്രകാശം വീട്ടിലേക്ക് വിരുന്നെത്തുന്നു. മറ്റൊരു ഹൈലൈറ്റ്, കൊത്തുപണികളോടുകൂടിയ മേൽക്കൂരയാണ്. ചെട്ടിനാടൻ കൊട്ടാരങ്ങളിൽ കാണുംവിധമാണ് ഈ ശിൽപവിദ്യ.

luxury-house-kaduthuruthy-living

മോഡേൺ സൗകര്യങ്ങൾ ഒരുക്കി വിശാലമായാണ് നാലു കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂമുകളിൽ നാച്ചുറൽ ലൈറ്റ് ലഭിക്കാൻ ഗ്ലാസ് സീലിങ്ങും നൽകിയിട്ടുണ്ട്. വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സ്റ്റഡി സ്‌പേസ് എന്നിവയെല്ലാം ഇവിടെ നൽകിയിട്ടുണ്ട്.

luxury-house-kaduthuruthy-bed

ഡൈനിങ്ങിലേക്ക് തുറക്കുന്ന ഓപ്പൺ കിച്ചനാണ് ഒരുക്കിയത്. മോഡുലാർ ശൈലിയിൽ ഒരുക്കിയ മെയിൻ കിച്ചണിൽ എല്ലാ മോഡേൺ  സൗയകാര്യങ്ങളും സമ്മേളിക്കുന്നു. ലാമിനേറ്റ്, ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും സെർവന്റ്സ് റൂമും നൽകി.

luxury-house-kaduthuruthy-kitchen

അതിവിശാലമായ ഇടങ്ങൾ, കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന അകത്തളങ്ങൾ, പ്രൗഢമായ ഫർണിഷിങ്,  ജിപ്സം ഫോൾസ് സീലിങ്, തീം ലൈറ്റിങ്, സ്മാർട് ഹോം സൗകര്യങ്ങൾ എല്ലാം ഈ വീടിനെ ആഡംബരപൂർണമായ ഒരു കാഴ്ചാനുഭവമാക്കി മാറ്റുന്നു.

Model

Project facts

Model

Location- Kaduthuruthy, Kottayam

Model

Plot- 68 cent

Area- 5770 SFT

Owner- James Mathew

Architects- Koshy Alex, Zeril Jose

Vastushilpalaya Consultancy, Kowdiar

Mob- 9847038460

Completion year- 2018

English Summary- Luxury House in Multilevel Plot Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com