sections
MORE

വെല്ലുവിളി നിറഞ്ഞ സ്ഥലത്ത് ഉയർന്ന വീട് കണ്ടോ! പ്ലാൻ

contemporary-home-malappuram-exterior
SHARE

പെരിന്തൽമണ്ണയ്ക്കടുത്ത് ചെറുകരയിലാണ് പ്രവാസിയായ മുജീബിന്റെ പുതിയ വീട്. കൃത്യമായ ആകൃതിയില്ലാത്ത 20 സെന്റ് പ്ലോട്ടിൽ വിശാലമായ ഒരു വീട് വയ്ക്കുക എന്നത് പ്രതിസന്ധി ആയിരുന്നു. എന്നാൽ കൃത്യമായ പ്ലാനിങ്ങിലൂടെ ഈ വെല്ലുവിളി മറികടന്നു എന്നതാണ് ശ്രദ്ധേയം.

contemporary-home-malappuram-outside

വീടിനു കൂടുതൽ വലുപ്പം തോന്നിക്കാനാണ് പല ലെവലുകളിലുള്ള സ്ലാന്റിങ് റൂഫുകൾ നൽകിയത്. ഇതിനുമുകളിൽ ഷിംഗിൾസ് വിരിച്ചു. കാർ പോർച്ച് സ്ട്രക്‌ചറിൽ നിന്നും മാറ്റിനൽകി. ജിഐ ട്രസ് റൂഫിൽ ഷിംഗിൾസ് വിരിച്ചാണ് പോർച്ച് ഒരുക്കിയത്. ഇതിനുസമീപം ഡിറ്റാച്ഡ് ശൈലിയിൽ നൽകിയ ഷോവാളാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്.

contemporary-home-malappuram

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഒരുക്കിയത്.

contemporary-home-malappuram-living

പാർടീഷനുകൾ ഇല്ലാതെയാണ് ലിവിങ്-ഡൈനിങ് ഹാൾ പണിതത്. ഇത് അകത്തേക്ക് കയറുമ്പോൾ വിശാലമായ പ്രതീതി ജനിപ്പിക്കുന്നു. സ്വകാര്യതയ്ക്കായി ഒരു സെമിപാർടീഷൻ ഇതിനിടയിൽ നൽകി.

contemporary-home-malappuram-hall

വുഡ്+ പ്ലൈവുഡ് ഫിനിഷിലാണ് ഫർണിഷിങ്. ഇറ്റാലിയൻ മാർബിളാണ് നിലത്തുവിരിച്ചത്.

വുഡ്+ ഗ്ലാസ് ഫിനിഷിലാണ് സ്റ്റെയർ. ഗോവണിയുടെ അടിയിൽ പുറത്തെ പാഷ്യോ സ്‌പേസിലേക്ക് ഇറങ്ങാനുള്ള വാതിൽ ക്രമീകരിച്ചു. മുകൾനിലയിലും വിശാലമായ ലിവിങ് ഹാൾ നൽകി.

contemporary-home-malappuram-upper

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികളാണ് നൽകിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകി. മാസ്റ്റർ ബെഡ്‌റൂമിൽ ഹെഡ്‌സൈഡ് വോൾ പാനലിങ് ചെയ്തിട്ടുണ്ട് മറ്റു റൂമുകളിൽ ഒരു ഭിത്തിയിൽ ഹൈലൈറ്റ് നിറം നൽകി.

contemporary-home-malappuram-bed

മറൈൻ പ്ലൈവുഡ്+ ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയ നൽകി.

Model

മികച്ച സ്ഥലവിന്യാസത്തിലൂടെ ഒരു 4000 ചതുരശ്രയടിയുടെ വലുപ്പം തോന്നിക്കും എന്നതാണ് വീടിന്റെ ഇന്റീരിയർ സവിശേഷത.

Model

Project facts

Location- Cherukara, Perinthalmanna

Plot- 20 cent

Area- 3000 SFT

Plot- 20 cent

Owner- Mujeeb

Designer- Muhammed Muneer

Nufail-Muneer Associates, Calicut

Mob-  98472 49528

Completion year- 2020

English Summary- Contemporary House in Contour Plot Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA