sections
MORE

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്; ഇത് അപൂർവസുന്ദരമായ ഒരു അനുഭവം!

minimal-house-nilambur
SHARE

നിലമ്പൂരാണ് അനസ് ബാബുവിന്റെ ഈ വീട് സ്ഥിതി ചെയ്യുന്നത്. വീട് എന്നതിനപ്പുറം സന്തോഷം നിറയുന്ന ഒരിടം എന്ന ആശയമായിരുന്നു വീട്ടുകാർക്കുണ്ടായിരുന്നത്. ഇതിൻപ്രകാരമാണ് രൂപകൽപന. പുറമെ നോക്കിയാൽ ചെറിയ ഒരു ബോക്സ് വീട് എന്നുതോന്നുമെങ്കിലും സംഗതി അതല്ല. ഷോ വാളുകൾക്ക് പിന്നിലായി വിശാലമായ ഇടങ്ങളാണ് ഒരുക്കിയത്. വൈറ്റ് സോളിഡ് ബോക്സ് ആകൃതിയിലാണ് പുറംകാഴ്ച. ഇതിനുതാഴെ സിറ്റൗട്ട് മാത്രം നൽകി. ജാളി ഡിസൈനിലുള്ള വുഡൻ അഴികളാണ് മുകൾനിലയിൽ കാണുന്നത്. ഈ ജനാലകൾ തുറന്നിട്ടാൽ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലേക്കെത്തും.

minimal-house-nilambur-view

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പാഷ്യോ, കിച്ചൻ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഒരുക്കിയത്. ലാളിത്യത്തിന്റെ സൗന്ദര്യമാണ് ഉള്ളിൽ നിറയുന്നത്. അകത്തെ സീലിങ് എക്സ്പോസ്ഡ് കോൺക്രീറ്റ് ഫിനിഷിൽ ഒരുക്കിയത് ഇതിനുദാഹരണമാണ്. റസ്റ്റിക് ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് നിലത്ത് ഹാജർ വയ്ക്കുന്നത്.

minimal-house-nilambur-living

പ്രധാനവാതിൽ തുറന്നു കയറുന്നത് വിശാലമായ ഹാളിലേക്കാണ്. ഇവിടെ ആദ്യം ഫോർമൽ ലിവിങ് ഒരുക്കി. ജിഐ ഫ്രയിമിൽ തടി വിരിച്ച അതിലളിതമായ ഫർണിച്ചറാണ് ഇവിടെ നൽകിയത് വശത്തുള്ള സ്ലൈഡിങ് ഗ്ലാസ് ഡോറിലൂടെ പാഷ്യോയിലെ പച്ചപ്പിലേക്കിറങ്ങാം. ഫോർമൽ ലിവിങ്ങിനോട് ചേർന്നുതന്നെ ഫാമിലി ലിവിങ് സ്‌പേസും ഒരുക്കി. രണ്ടിനുമിടയിൽ പാർടീഷനായി വർത്തിക്കുന്നത് ഷൂറാക്കാണ്.  

minimal-house-nilambur-stair

ഇവിടെ നിന്നും ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഡൈനിങ്ങിലേക്ക് കടക്കാം. ഒരു വശം ബെഞ്ച് കൺസെപ്റ്റിലുള്ള തീൻമേശയാണ് ഒരുക്കിയത്. മുറിയുടെ വശത്തായി ഹോളോബ്രിക്സ് കൊണ്ട് ജാളി വർക്ക് നൽകിയിട്ടുണ്ട്. ഇത് കാഴ്ചയിലെ ഭംഗിക്കൊപ്പം ബ്രീത്തിങ് വാളായി മാറുന്നു.

minimal-house-nilambur-kitchen

ഊണുമുറിയോട് ചേർന്നുതന്നെ ലളിതമായ ഓപ്പൺ കിച്ചൻ നൽകി. സോളിഡ് വുഡ് കൊണ്ടാണ് ക്യാബിനറ്റുകൾ. ചെറിയ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സ്റ്റൂളും ക്രമീകരിച്ചു.

മിനിമലിസത്തിന്റെ ഭംഗിയാണ് ഇവിടെയുള്ള ഗോവണി. ഫ്‌ളോട്ടിങ് ശൈലിയിൽ ഒരുക്കിയ ഗോവണിയുടെ പടികൾ സ്റ്റീൽ പ്ലാങ്ക് കൊണ്ടൊരുക്കി. കൈവരികൾ മൈൽഡ് സ്റ്റീലിൽ തീർത്തു.

വീടിന്റെ പുറംകാഴ്ചയിൽ ഭംഗി നിറയ്ക്കുന്ന ജാലകങ്ങൾ മുകളിലെ കിടപ്പുമുറിയുടേതാണ്. ലളിതമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകിയതൊഴിച്ചാൽ മറ്റു അനാവശ്യ സീലിങ്, അലങ്കാരപ്പണികൾ ഒന്നുമില്ല...

minimal-house-nilambur-bed

വീടുപണി കഴിഞ്ഞാൽ മുറ്റം ഇന്റർലോക്ക് ഇടുന്ന പതിവ് മലയാളി രീതികളൊന്നും ഇവിടെ പിന്തുടർന്നില്ല.മണ്ണും പുല്ലും നിറഞ്ഞ മുറ്റം സ്വാഭാവികമായി നിർത്തി. ഡ്രൈവ് വേ മാത്രം മഴവെള്ളം ഇറങ്ങുംവിധം കടപ്പാക്കല്ല് വിരിച്ചു ഉറപ്പിച്ചു.

എത്ര ടെൻഷനുള്ള ദിവസമാണെങ്കിലും തിരിച്ചു വീടിന്റെ അന്തരീക്ഷത്തിലേക്ക് എത്തുമ്പോൾ മനസ്സിൽ സമാധാനവും സ്വസ്ഥതയും നിറയും എന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

Model

Project facts

Location- Nilambur

Area- 2500 SFT

Owner- Anas Babu

Architects- Ahmad Thaneem, Muhammed Naseem, Muhammed Jiyad

3 dor Concepts, Kannur

Mob- 8089616280   9048888824

Completion year- 2019

English Summary- Happy Minimal House Nilambur Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA