ADVERTISEMENT

പാലക്കാട് ജില്ലയിലെ കൈലിയാട് എന്ന സ്ഥലത്തെ വിശാലമായ എട്ടേക്കർ പ്ലോട്ടിലാണ് ഷാനവാസ് ഖാന്റെ ഈ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. പൊതുവെ ചൂട് കൂടിയ പ്രദേശമാണ് ഇവിടം. അതിനാൽ ചൂടിനെ പ്രതിരോധിക്കുംവിധമാണ് വീടിന്റെ നിർമാണം. കണ്ടാൽ വിശാലമായ ഇരുനില വീട് എന്നുതോന്നുമെങ്കിലും വെറും 700 ചതുരശ്രയടി മാത്രമാണ് വിസ്തീർണം. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം, ബാൽക്കണി എന്നിവയാണ് ഇവിടെ ഒരുക്കിയത്.

12-lakh-farm-house-palakkad-JPG

മേൽക്കൂര ട്രസ് വർക്ക് ചെയ്തു പഴയ മംഗലാപുരം ഓട് വിരിച്ചു. അതിനടിയിൽ ഫൈബർ സിമന്റ് ബോർഡ് വിരിച്ചു. കുന്നിൻപ്രദേശമായതിനാൽ കരിങ്കല്ലുപയോഗിച്ച്  RCC വർക്ക് ചെയ്താണ് അടിത്തറ ഉറപ്പോടെ പണിതത്. 

12-lakh-farm-house-balcony

മണ്ണും സിമന്റും പ്രത്യേക അനുപാതത്തിൽ കൂട്ടിക്കുഴയ്ക്കുന്ന റാംഡ് എർത്ത് ശൈലിയിലാണ് പുറംചുവരുകൾ നിർമിച്ചത്. ഫില്ലർ സിമന്റിനു പകരം മണ്ണും കുമ്മായവും ഉപയോഗിച്ചാണ് വെട്ടുകല്ലുകൾ ഫിൽ ചെയ്തത്. വീടിനുള്ളിലെ പ്ലാസ്റ്ററിങ്ങിനും സിമന്റ് ഒഴിവാക്കി. സുർക്കി മിശ്രിതം കൊണ്ടാണ് പ്ലാസ്റ്ററിങ് ചെയ്തത്.

12-lakh-farm-house-rooms

പുറത്തെ കാറ്റും കാഴ്ചകളും നന്നായി ലഭിക്കാൻ വലിയ ജാലകങ്ങൾ നൽകി. മൈൽഡ് സ്റ്റീലും അലുമിനിയവും കൊണ്ടാണ് ജനലുകൾ പണിതത്. അങ്ങനെ തടിയുടെ ഉപയോഗം നിയന്ത്രിച്ചു.

12-lakh-farm-house-view

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം വെറും 12 ലക്ഷം രൂപയ്ക്ക് പണി പൂർത്തിയാക്കി എന്നതാണ് ഹൈലൈറ്റ്. ചെലവ് കുറഞ്ഞ പ്രകൃതിദത്ത നിർമാണസാമഗ്രികൾ ഉപയോഗിച്ചതാണ് വീടിന്റെ ബജറ്റ് കുറയ്ക്കാൻ സഹായകരമായത്. കരിമ്പനകൾ നിറഞ്ഞ പ്രദേശത്ത് ചൂടേറിയ പാലക്കാടൻ കാറ്റ് വീശിയടിക്കുന്നുണ്ടെങ്കിലും വീടിനുള്ളിൽ അതൊന്നും അറിയുകയേയില്ല എന്നതാണ് നിർമാണത്തിലെ വിജയം.

Model

Project facts

Location- Kailiyaad, Palakkad

Plot- 8 Acre

Area- 710 SFT

Owner- Shanavas Khan

Designer- Mohammed Yasir

Earthen Sustainable Habitats, Calicut

Mob- 9895043270

Completion year- Dec 2019

English Summary- 12 Lakh Farm House Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com