sections
MORE

22 ലക്ഷം രൂപയ്ക്ക് ഈ വീട് പൂർത്തിയായെന്നോ? അതിശയംതന്നെ

22-lakh-home-edakara-exterior
SHARE

പരമാവധി 25 ലക്ഷം രൂപ വരെ മുടക്കാം. ഏരിയ കുറഞ്ഞിരിക്കണം, എന്നാൽ പുറമെ നല്ല വലുപ്പവും തോന്നണം. ഇതായിരുന്നു വീടിനെക്കുറിച്ച് നിലമ്പൂർ എടക്കര സ്വദേശി കൃഷ്‌ണകുട്ടി തന്റെ ബന്ധു കൂടിയായ ഡിസൈനർ പ്രസാദിനോട് ആവശ്യപ്പെട്ടത്. ആഗ്രഹങ്ങൾ എല്ലാം ഒരുപടി കടന്നു നിവർത്തിച്ചു നൽകി പ്രസാദ്.

പല ലെവലുകളിൽ നൽകിയ സ്ലോപ് റൂഫുകളും ജനലുകൾക്ക് നൽകിയ ബോക്സ് പ്രൊജക്‌ഷനുമാണ്    വീടിനു വലുപ്പം തോന്നിപ്പിക്കുന്ന ഘടകങ്ങൾ. മുൻവശത്തെ ബാൽക്കണിയിൽ പർഗോള ചെയ്തു പോളികാർബണേറ്റ് ഗ്ലാസ് വിരിച്ചു.

22-lakh-home-edakara-view

കാർ പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 1700 ചതുരശ്രയടിയിൽ ഒരുക്കിയത്.

ലിവിങ്ങിലെ ഒരു ഭിത്തി ഓറഞ്ച് ടെക്സ്ചർ പെയിന്റടിച്ചു ഹൈലൈറ്റ് ചെയ്തു. ഇവിടം ടിവി സ്‌പേസാക്കി മാറ്റി.

22-lakh-home-edakara-stair

ഓപ്പൺ ഹാളിന്റെ ഭാഗമാണ് ഡൈനിങ്. ഇത് അകത്തളത്തിൽ കൂടുതൽ വിശാലത നൽകുന്നു. ഡൈനിങ്ങിനെ  അഭിമുഖീകരിക്കുന്ന ഭിത്തിയിൽ ജനാല നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. ഡൈനിങിന്റെ ഒരു ഭിത്തിയിൽ നിഷുകൾ നൽകി ഗ്ലാസ് ഷെൽഫ് ക്രമീകരിച്ചു. ഡൈനിങ്ങിലെ മറ്റൊരു ഭിത്തി വേർതിരിച്ചു പ്രെയർ സ്‌പേസും ഒരുക്കി.

22-lakh-home-edakara-dine

ഹാളിൽ വശത്തായി ഗോവണി നൽകി. ഇതിന്റെ താഴെ ബാത്റൂം നൽകി സ്ഥലം ഉപയുക്തമാക്കി. സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ വശത്തെ ഭിത്തിയിലും ഹൈലൈറ്റർ നിറങ്ങൾ നൽകി.

സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിച്ചൻ ഡിസൈൻ. ഓവർഹെഡ് ക്യാബിനറ്റുകൾ ധാരാളം നൽകി. വെള്ളനിറവും വെന്റിലേഷൻ സുഗമമാകാൻ ജനാലകൾ നൽകിയതും ശ്രദ്ധേയം. സമീപമുള്ള വർക്കേരിയയിൽ പുകയടുപ്പ് നൽകി.

22-lakh-home-edakara-kitchen

കിടപ്പുമുറികൾ ലളിതമാക്കി. മാസ്റ്റർ ബെഡ്‌റൂമിൽ മാത്രം ബാത്റൂം നൽകി.

22-lakh-home-edakara-bed

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 22 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി.

22-lakh-home-edakara-side

ചെലവ് ചുരുക്കിയ ഘടകങ്ങൾ

ചതുരശ്രയടി കുറച്ചു പരമാവധി സ്ഥലംഉപയുക്തത നൽകി.

പഴയ വീട് പൊളിച്ച തടി ഫർണീച്ചറുകൾക്ക് പുനരുപയോഗിച്ചു. മേൽക്കൂരയിൽ പഴയ ഓട് വിരിച്ചു.

ഫോൾസ് സീലിങ് ഒഴിവാക്കി ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.

ജനാലകളിൽ തടിക്ക് പകരം കോൺക്രീറ്റ് കട്ടിളകൾ നൽകി.

Project facts

Location- Edakara, Nilambur

Area-1700 SFT

Budget - 22 Lakhs

Owner- Krishnankutty

Designer- Prasad K

ARC Builders, Edakkara

Mob- 95391 60555

English Summary- 22 lakh Luxury House Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA