sections
MORE

വെറും 5 സെന്റിൽ സൂപ്പർവീട്; കണ്ടിറങ്ങിയാൽ ആരും ആശ്ചര്യപ്പെടും

5-cent-house-kazhakoottam
SHARE

സ്ഥലപരിമിതിയെ അപ്രസക്തമാക്കി കോസ്റ്റ് ഇഫക്റ്റീവ് ആയി വീട് ഒരുക്കാം എന്നതിന്റെ മാതൃകയാണ് ഈ വീട്. തിരുവനന്തപുരം കഴക്കൂട്ടത്ത് വെറും 5 സെന്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്.

റോഡ് ലെവലിൽ നിന്നും ഉയർന്നു നിൽക്കുന്ന പ്ലോട്ടായിരുന്നു. കാർ പാർക്കിങ് വരുന്ന ഭാഗം മാത്രം റോഡ് ലെവലിലാക്കി ബാക്കി പ്ലോട്ട് നഷ്ടമാകാതെയാണ് വീടിനു സ്ഥാനം കണ്ടത്. ചെറിയ പ്ലോട്ടിലും നിയമപരമായ സെറ്റ്‌ബാക്ക് വിട്ടാണ് പണിതത്. പരമാവധി സ്ഥലഉപയുക്തത ലഭിക്കാനായി ബോക്സ് ആകൃതിയിലാണ് എലിവേഷൻ.  പുറംഭിത്തി ഹൈലൈറ്റ് ചെയ്യാനായി ടെറാക്കോട്ട സ്റ്റോൺ ക്ലാഡിങ്ങും ഗ്ലാസ് ഓപ്പണിങ്ങുകളും വെർട്ടിക്കൽ പാറ്റേൺ ഡിസൈൻ എലമെന്റുകളും നൽകി.

ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടുകിടപ്പുമുറികൾ, ഹോം തിയറ്റർ, ബാൽക്കണി എന്നിവയും നൽകി. ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അതിനാൽ ചെറിയ പ്ലോട്ടിലും ഏരിയയിലും പരമാവധി വിശാലത തോന്നിക്കുന്നു.

5-cent-house-kazhakoottam-dine

ലളിതമായാണ് അകത്തളങ്ങൾ ഒരുക്കിയത്. അനാവശ്യ പാനലിങ്, സീലിങ് ഡിസൈനുകൾ ഒന്നും നൽകിയിട്ടില്ല. വീട്ടിൽ അതിഥികൾ വന്നാൽ ഇരിക്കുക എന്ന ധർമം മാത്രം നിവർത്തിക്കാനായി ലളിതമായ ഫർണിച്ചർ സീറ്റിങ് നൽകി ലിവിങ് ഒരുക്കി.

ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമായി നൽകി. ഊണുമേശയും ലളിതമായി ഒരുക്കി. ഇതിനോട് ചേർന്ന് ക്രോക്കറി ഷെൽഫും നൽകി. ഹാളിൽ തന്നെ ഡബിൾ ഹൈറ്റിൽ സ്റ്റെയർ ഏരിയ വരുന്നു. ഇവിടെ സീലിങ്ങിൽ പർഗോള നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. ക്യാന്റിലിവർ ശൈലിയിലാണ് സ്റ്റെയർകേസ്. സ്റ്റെയർ കയറി മുകളിൽ എത്തുന്നതിനു മുൻപുള്ള ആദ്യ ലാൻഡിങ്ങിൽ ഗാർഡനുള്ള പ്രൊവിഷൻ നൽകിയിട്ടുണ്ട്.

5-cent-house-kazhakoottam-stair

ചെറുതും ഫങ്ഷനലുമായ അടുക്കളയാണ്. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

5-cent-house-kazhakoottam-kitchen

ചുരുക്കത്തിൽ വീടിന്റെ അകത്തളക്കാഴ്ചകളും സൗകര്യങ്ങളും കണ്ടാൽ ഇത് 5 സെന്റിൽ പണിത വീടാണോ എന്ന് ആരും ആശ്ചര്യത്തോടെ ചോദിച്ചുപോകും... 

Model

Project facts

Model

Location- Kazhakoottam, Trivandrum

Plot- 5 cent

Area- 2117 SFT

Owner- Abhilasha

Design- Delarch Architects & Interiors, Ernakulam

Mob- 9072848244

Completion year- 2020

English Summary- 5 cent house Kazhakootam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA