ADVERTISEMENT

മഞ്ചേരി പട്ടർകുളത്താണ് ഷിബിന്റെയും കുടുംബത്തിന്റെയും മനോഹരമായ പുതിയ വീട്. കൊളോണിയൽ, കന്റെംപ്രറി ശൈലിയുടെ മിശ്രണമാണ് ഇവിടെ കാണാൻകഴിയുക. സ്ലോപ് റൂഫുകളും വർണാഭമായ ചുവരുകളുമാണ് വീടിന്റെ ഭംഗി. RCC റൂഫിൽ കോൺക്രീറ്റ് ടൈലുകൾ വിരിച്ചു. ഷട്ടർ കട്ടിങ് ചെയ്തതാണ് ബെയ്ജ് നിറമുള്ള പുറംചുവരുകൾ.

colonial-home-manjeri-exterior-JPG

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, കോർട്യാർഡ്, പൂജ സ്‌പേസ്, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അതിനാൽ അകത്തേക്ക് കയറുമ്പോൾ തന്നെ വിശാലതയും പോസിറ്റീവ് എനർജിയും ഫീൽ ചെയ്യുന്നു.

colonial-home-manjeri-living-JPG

C ഷേപ്ഡ് സോഫയാണ് സ്വീകരണമുറി അലങ്കരിക്കുന്നത്. ഇവിടെ ജനലിൽ നൽകിയ വൈറ്റ് കർട്ടനുകളും മുറിക്ക് വെണ്മ പകരുന്നു. പ്ലൈവുഡ്, മൈക്ക, വെനീർ ഫിനിഷിലാണ് ഫർണിഷിങ് ചെയ്തത്. വീട്ടിൽ പ്രായമായവർ ഉള്ളതുകൊണ്ട് ചവിട്ടി നടക്കുമ്പോൾ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഗ്രാനൈറ്റാണ് നിലത്തുവിരിച്ചത്.

ഗോവണിയുടെ വശത്തെ സീലിങ് ഡബിൾ ഹൈറ്റിലാണ്. ഇവിടെയുള്ള പർഗോള സ്‌കൈലൈറ്റിലൂടെ പ്രകാശം അകത്തേക്ക് എത്തുന്നു. ഇവിടെയാണ് കോർട്യാർഡ് നൽകിയത്. നിലത്ത് സിന്തറ്റിക് ഗ്രാസ് വിരിച്ചു ഇരിപ്പിടങ്ങൾ നൽകി ഇവിടം സിറ്റിങ് സ്‌പേസാക്കി മാറ്റി. ഇതിനുസമീപമാണ് കൺസീൽഡ് ശൈലിയിലുള്ള പൂജാസ്‌പേസ്. അങ്ങനെ ഗോവണിയുടെ അടിഭാഗം ഏറ്റവും ഉപയുക്തമാക്കി.

colonial-home-manjeri-stair-JPG

ഗോവണിയുടെ സമീപം തീൻമേശ നൽകി ഊണുമുറിയിൽനിന്നും പുറത്തെ പാഷ്യോ സ്‌പേസിലേക്കിറങ്ങാൻ വാതിലും നൽകിയിട്ടുണ്ട്. ഇത് തുറന്നിട്ടാൽ വീടിനുള്ളിൽ കാറ്റും വെളിച്ചവും നിറയും.

colonial-home-manjeri-dine-JPG

ജിഐ സ്ക്വയർ ട്യൂബിലാണ് ഗോവണിയുടെ കൈവരികൾ. ഇത് ചെലവ് കുറയ്ക്കുന്നതിനൊപ്പം വേറിട്ട കാഴ്ചയും നൽകുന്നു. 

colonial-home-manjeri-upper-JPG

നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ്‌സൈഡ് ഭിത്തിയിൽ വോൾപേപ്പർ നൽകി.

colonial-home-manjeri-bed-JPG

മൾട്ടിവുഡ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും നൽകി.

colonial-home-manjeri-kitchen-JPG

മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻപാകത്തിൽ നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചാണ് മുറ്റം ഒരുക്കിയത്. പൂച്ചെടികളും ഫലവൃക്ഷങ്ങളും വീടിന്റെ ചുറ്റുപാട് ഹരിതാഭമാക്കുന്നു.

colonial-home-manjeri-night-JPG

ഇനിയാണ് ക്ലൈമാക്സിലെ ട്വിസ്റ്റ്. മാർച്ച് മാസത്തിൽ പാലുകാച്ചൽ നടത്താൻ എല്ലാ ഒരുക്കങ്ങളും തുടങ്ങിയതാണ് അപ്പോഴാണ് കൊറോണയുടെ രൂപത്തിൽ ലോക്ഡൗണിന്റെ വരവ്. അതോടെ ഫിനിഷിങിനുള്ള പർച്ചേസിങ് മുടങ്ങി. ഒടുവിൽ രണ്ടരമാസത്തെ കാത്തിരിപ്പിനുശേഷം ജൂൺ 3 നു പാലുകാച്ചൽ നടത്തി താമസമായി...

colonial-home-manjeri-gf

 

colonial-home-manjeri-ff

Project facts

Location- Patterkulam, Manjeri

Plot- 16 cent

Area- 2600 SFT

Owner- Shibin Sandeep

Structure- Concetto Designs

Design & Supervision- Jaseer CK

Grado Home of Architecture, Manjeri

Mob- 9633434914

Completion year- June 2020

English Summary- Colonial House Manjeri Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com