sections
MORE

'ഇതുപോലെ ഒരു വീട് ഇതിനു മുൻപ് കണ്ടിട്ടില്ല!': കാണാൻ എത്തുന്നവർ പറയുന്നു

de-earth-home-home-view
SHARE

മലപ്പുറം കോട്ടയ്ക്കലിൽ പ്രകൃതിയോട് ഇഴുകിച്ചേർന്നു നിലകൊള്ളുകയാണ് സോഹ എന്ന വീട്.  ഇതുവരെ കണ്ട ഭവനസങ്കൽപങ്ങളിൽ നിന്നും മാറിനടക്കുന്ന വീട്. താമസിക്കാനുള്ള ഒരിടം എന്നതിനപ്പുറം പ്രകൃതിജീവനത്തിന്റെ സാധ്യതകൾ തുറന്നിടുന്നു ഈ വീട്. ഡോക്ടർ ദമ്പതികളായ സുനിലും ജിഷയുമാണ് ഉടമസ്ഥർ. മനസ്സിൽ ആഗ്രഹിച്ച വീടൊരുക്കാൻ ഇരുവരും നടത്തിയ ഗൃഹപാഠത്തിന്റെയും അലച്ചിലിന്റെയും റിസൽട്ടാണ് ഈ കാണുന്നത്.

de-earth-home-courtyard

വെട്ടുകല്ല് കൊണ്ട് നിർമിച്ച പുറംഭിത്തി തേയ്ക്കാതെ എക്സ്പോസ്ഡ് ശൈലിയിൽ നിലനിർത്തി. അകത്തെ ഭിത്തികളിൽ  ലൈംപ്ലാസ്റ്ററിങ് ചെയ്തു. ജിഐ ട്രസ് വർക് ചെയ്തശേഷം കളിമൺ ഓടുകളാണ് മേൽക്കൂരയിൽ വിരിച്ചത്. ഇത് ചൂടിനെ പ്രതിരോധിച്ച് വീടിനുള്ളിൽ സുഖകരമായ താപനില നിലനിർത്തുന്നു. ഓരോ വശത്തുനിന്നും വ്യത്യസ്തമായ കാഴ്ചകളാണ് ഈ വീട് പകരുന്നത്. 

de-earth-home-yard

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, അപ്പർ ലിവിങ്, ഓപ്പൺ ടെറസ് എന്നിവയാണ് 3143 ചതുരശ്രയടിയിൽ ഒരുക്കിയിട്ടുള്ളത്. ഈ വീടിനെ മനുഷ്യശരീരത്തോട് ഉപമിക്കാം. ഓരോ ഇടങ്ങളും വ്യത്യസ്ത ധർമങ്ങൾ നിർവഹിക്കുന്നു. ഓരോ ഇടങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് ഞരമ്പുകൾ പോലെ ഇടനാഴികൾ നീളുന്നു. അവയ്ക്കിടയിൽ ജീവരക്തം പോലെ വാട്ടർ കോർട്യാർഡുകൾ.

de-earth-home-sitout

പ്രധാന ഗെയ്റ്റിന് പുറമെ പടിപ്പുര മോഡലിലുള്ള എൻട്രിയും നൽകിയിട്ടുണ്ട്. മുളയും സ്റ്റീലും കൊണ്ടാണ് കാർ പോർച്ച് നിർമിച്ചത്. പോർച്ചും പടിപ്പുരയും മിനികോർട്യാർഡ് കൊണ്ട് ബന്ധിച്ചിരിക്കുന്നു. വീടിന്റെ ശ്രദ്ധാകേന്ദ്രം ചെറിയൊരു കുളത്തിന്റെ മാതൃകയിലുള്ള നടുമുറ്റമാണ്. മഴയും വെയിലും കാറ്റുമെല്ലാം ഇതിലൂടെ വീട്ടിലേക്ക് വിരുന്നെത്തുന്നു. ഇതിന്റെ വശത്തിരുന്നു പ്രകൃതിയുടെ ഭാവഭേദങ്ങൾ ആസ്വദിക്കാം. ഊണുമുറിയോട് ചേർന്നും ഒരു പാഷ്യോ സ്‌പേസ് ഉണ്ട്. ഇത് തുറക്കുന്നത് ഒരു മിനി കോർട്യാർഡിലേക്കാണ്. ഇവിടെ മേൽക്കൂര ജിഐ ഷട്ടറുകൾ നൽകി സുരക്ഷിതമാക്കി.

de-earth-home-patio

പാരമ്പര്യത്തിന്റെ മഹത്വം വിളിച്ചോതുന്ന എത്നിക് ശൈലിയിലാണ് വീടിന്റെ രൂപകൽപന.. അതായത് വീടിന്റെ ഓരോ ഭാഗങ്ങളും വ്യത്യസ്ത വാസ്തുശൈലിയിലൊരുക്കി. ഉദാഹരണത്തിന് ചില ഭാഗങ്ങളിലെ തടിതൂണുകളും, ജനൽവാതിലുകളും ആന്റിക് വസ്തുക്കൾക്ക് പ്രശസ്തമായ വടകരയിൽ നിന്നുവാങ്ങി. ചിലത് ചെട്ടിനാടൻ വീടുകൾക്ക് പ്രശസ്തമായ ആത്താകുടിയിൽ നിന്നുംവാങ്ങി. താഴത്തെ നിലയുടെ മേൽക്കൂര തേയ്ക്കാതെ സിമന്റ് ഫിനിഷിൽ നിലനിർത്തിയത് റസ്റ്റിക് ഫീൽ നൽകുന്നു.

de-earth-home-deck

കിടപ്പുമുറികളോട് ചേർന്ന് ഫ്രോസ്റ്റഡ് ഗ്ലാസ് നൽകിയ ജനാലകളും പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ ബേവിൻഡോകളും നൽകി. കട്ടിലുകൾ പണിയാനുള്ള പഴയ തടി വാങ്ങിയതും കാരൈക്കുടിയിൽ നിന്നാണ്. അറേബ്യൻ ശൈലികളും ഇവിടെ ഹാജർ വച്ചിട്ടുണ്ട്. സൗദിയിൽ നിന്നെത്തിച്ച മൊറോക്കോ ലൈറ്റുകളാണ് പ്രകാശസംവിധാനത്തിലെ ഹൈലൈറ്റ്. ഇതുകൂടാതെ യാത്രകളിൽ വാങ്ങിയ നിരവധി ക്യൂരിയോകളും ലൈറ്റുകളും അകത്തളം പ്രസന്നമാക്കുന്നു.

de-earth-home-bed

ഈ വീടിനെ കുറിച്ച് കേട്ടറിഞ്ഞു ഇപ്പോൾ നിരവധി ബന്ധുക്കളും സുഹൃത്തുക്കളും ഈ വീടിനെ കണ്ടും തൊട്ടും അനുഭവിച്ചുമറിയാൻ ഇവിടേക്ക് എത്താറുണ്ട്. അവരെല്ലാം പറയുന്നതും ഒരേകാര്യമാണ്: ഇത്തരമൊരു വീട് സ്വന്തമാക്കാൻ ഭാഗ്യം ചെയ്യണം!...

de-earth-home-night

Project facts

Location- Kottakal, Malappuram

Plot- 17 cent

Area-3143 SFT

Owner- Dr. Sunil & Dr. Jisha

Architects- Nishan M, Vivek PP

De Earth, Calicut

Mob- 0495-2741782

Completion year- 2019

English Summary- Traditional House with Nature Friendly Design Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA