ADVERTISEMENT

മലപ്പുറം ജില്ലയിലെ കൊളപ്പുറത്ത് പ്രകൃതിരമണീയമായ സ്ഥലത്താണ് ഷരീഫ് അരീക്കന്റെ പുതിയ വീട്. ആദ്യകാഴ്ചയിൽ കണ്ണിലുടക്കുന്നത് വീടിനെ ചുറ്റിപറ്റി നിറയുന്ന പച്ചപ്പാണ്. ലാൻഡ്സ്കേപ്പിലും ഉള്ളിലെ കോർട്യാർഡിലും ബാൽക്കണിയിലുമെല്ലാം പച്ചപ്പ് ഹാജർ വയ്ക്കുന്നു.  

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, അഞ്ചു കിടപ്പുമുറികൾ,  കിച്ചൻ, വർക്കേരിയ, ഗസീബോ, സ്വിമ്മിങ് പൂൾ എന്നിവയാണ് 6000 ചതുരശ്രയടിയിൽ ഒരുക്കിയത്.

green-home-malappuram-hall

നാച്ചുറൽ സ്റ്റോൺ വിരിച്ചു മുറ്റം ഒരുക്കി. മതിലിലും ലാൻഡ്സ്കേപ്പിലും നിറയെ പച്ചപ്പ് കാണാം. ലാൻഡ്സ്കേപ്പിലെ ഹൈലൈറ്റ് ഗസീബോയാണ്. വീട്ടുകാരുടെ വൈകുന്നേരങ്ങളിലെ ഒത്തുചേരൽ ഇടം കൂടിയായി ഇതുമാറി.

green-home-malappuram-dine

പോർച്ചും സിറ്റൗട്ടും കടന്നെത്തുന്നത് തുറസായ നയത്തിൽ ഒരുക്കിയ അകത്തളത്തിലേക്കാണ്. ലിവിങ്, ഡൈനിങ് ഏരിയകൾ ഇവിടെയാണ്. മറ്റിടങ്ങളിൽ നിന്നും വേർതിരിക്കാൻ  ഫോർമൽ ലിവിങിന്  സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകി. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്തു നിറയുന്നത്. അറേബ്യൻ മജ്‌ലിസ് മാതൃകയിൽ ഒരുക്കിയ പ്രെയർ സ്‌പേസ് വീട്ടുകാരുടെ പ്രധാന ആവശ്യമായിരുന്നു.  

green-home-malappuram-court

വിശാലമായ ഊണുമേശയാണ് ഡൈനിങ്ങിലെ ഹൈലൈറ്റ്. ഇതിനു മുകളിലെ സീലിങ്ങിൽ ഹാങ്ങിങ് ലൈറ്റുകളും നൽകി. ഫാമിലി ലിവിങ്ങിലെ പാഷ്യോയിലൂടെ പുറത്തെ ഗസീബോയിലേക്ക് പ്രവേശിക്കാം.

green-home-malappuram-dining

വിശാലമായ കോർട്യാർഡാണ് ഉള്ളിലെ ഹൈലൈറ്റ്. ഫോർമൽ-ഫാമിലി ലിവിങ് ഏരിയകളെ വേർതിരിക്കുന്നത് ഇതാണ്. ഡബിൾ ഹൈറ്റിൽ ഓപ്പൺ ടു സ്‌കൈ മാതൃകയിൽ ഒരുക്കിയ കോർട്യാർഡിൽ വലിയ ഇൻഡോർ പ്ലാന്റുകൾ നിറഞ്ഞുനിൽക്കുന്നു. തെക്ക് നിന്നുള്ള കാറ്റിനെ സ്വീകരിക്കാൻ വിശാലമായ  ജാലകങ്ങൾ ഭിത്തികളിൽ നൽകി. ചെടികളുടെ സാന്നിധ്യവും ഉള്ളിലെ ചൂട് കുറച്ചു കുളിർമ നൽകുന്നു.

green-home-malappuram-courtyard

പുതിയകാല സൗകര്യങ്ങളെല്ലാം സമന്വയിക്കുന്ന കിച്ചനാണ്. ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്.

green-home-malappuram-kitchen

താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികളാണ്. പുറത്തെ കാറ്റും കാഴ്ചകളും ഉള്ളിലേക്കെത്താൻ വലിയ ജാലകങ്ങൾ മുറികളിൽ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ ഒരുക്കി. മുകളിലെ മുറിയോട് ചേർന്ന് ബാൽക്കണിയും നൽകി.

green-home-malappuram-bed

പ്രകൃതിസൗഹൃദ മാതൃകകളും ഇവിടെയുണ്ട്. മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം ശേഖരിക്കാൻ സംവിധാനമുണ്ട്. പൂന്തോട്ടം നനയ്ക്കാനും മറ്റാവശ്യങ്ങൾക്കും ഈ വെള്ളം ധാരാളം. സോളർ പ്ലാന്റാണ് അടുത്തത്. വീട്ടിലേക്കുള്ള വൈദ്യുതിയുടെ നല്ല പങ്കും ഇതിലൂടെ ലഭിക്കുന്നു. മുകൾനിലയിൽ തെക്കുകിഴക്ക് ഭാഗത്തായി ഒരുക്കിയ ഇൻഫിനിറ്റി പൂളാണ് മറ്റൊരാകർഷണം. വീട്ടുകാരുടെ മറ്റൊരു പ്രിയ ഒത്തുചേരൽ ഇടമാണിവിടം. ഈ പൂളിലൂടെ വീശി അകത്തെത്തുന്ന കാറ്റ് വീടിനെ തണുപ്പിക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്നുമുണ്ട്.

green-house-pool

ചുരുക്കത്തിൽ ചുറ്റുമുള്ള പച്ചപ്പിന്റെ ഒരു ചെറുപതിപ്പ് വീടിനുള്ളിൽ സൃഷ്ടിച്ചതാണ് ഈ വീടിന്റെ മാജിക്ക്. 

green-home-malappuram-night

 

Project facts

Location- Kolappuram, Malappuram

Area- 6000 SFT

Owner- Shareef Azeekkan

Architects-Divin, Ahammed Faiz

Honeycomb Architects, Calicut

Mob- 99952 32348, 97463 94878

English Summary- Green Home Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com