sections
MORE

കണ്ടാൽ രണ്ടുനില, ഉള്ളിൽ നാലുനില! വേറെ ലെവലാണ് ഈ വീട്

multilevel-plot-mahe-exterior
SHARE

മാഹിയിലാണ് താഹിറിന്റെ വീട്. 18 സെന്റിൽ മൂന്നു തട്ടുകളായി കിടക്കുന്ന പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് വീട് പണിതത്. അതിനാൽ വീടിനുള്ളിൽ പല തട്ടുകളുണ്ട്. സമകാലിക ശൈലിയിലുള്ള പുറംകാഴ്ചയിൽ വെള്ള നിറത്തോടൊപ്പം ബ്രൗൺ ക്ലാഡിങ് വേർതിരിവ് നൽകുന്നു. നാച്ചുറൽ സ്റ്റോണും ഗ്രാസും ഇടകലർത്തിയാണ് മുറ്റം ഒരുക്കിയത്. ചെടികളും ലാൻഡ്സ്കേപ്പിൽ ഹാജർ വയ്ക്കുന്നു.

multilevel-plot-mahe-yard

പ്ലോട്ടിന്റെ ഉയരവ്യത്യാസം മൂലം ഇരുനില വീടിനുള്ളിൽ നാലു നിലകളുടെ സൗകര്യമുണ്ട്. ബേസ്മെന്റിൽ പോർച്ച്, സിറ്റൗട്ട്, ഫാമിലി ലിവിങ് എന്നിവ ഒരുക്കി. ഗ്രൗണ്ട് ഫ്ലോറിൽ ഫോർമൽ ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയുണ്ട്. ഫസ്റ്റ് ഫ്ലോറിൽ രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയൊരുക്കി. സെക്കൻഡ് ഫ്ലോറിൽ സ്റ്റെയർ, ഓപ്പൺ ടെറസ് എന്നിവ വരുന്നു.

multilevel-plot-mahe-view

എല്ലാ തട്ടുകളിലും ക്രോസ് വെന്റിലേഷനും വെളിച്ചവും ലഭിക്കാൻ ബ്രീത്തിങ് വോളുകളും സ്‌കൈലൈറ്റും നൽകിയിട്ടുണ്ട്. നാനോവൈറ്റ് മാർബിളാണ് നിലത്തു വിരിച്ചത്.

multilevel-plot-mahe-living

ബ്രൗൺ വോൾ ടെക്സ്ചർ ചെയ്ത് ഫോർമൽ ലിവിങ് ഹൈലൈറ്റ് ചെയ്തു. ഫാമിലി ലിവിങ് വേർതിരിക്കാൻ വുഡൻ ജാളി സെമി-പാർടീഷൻ നൽകി. ഡബിൾ ഹൈറ്റിലാണ് ഡൈനിങ് റൂം. ഇത് കൂടുതൽ വിശാലത ഉള്ളിൽ നിറയ്ക്കുന്നു.

അഞ്ചു കിടപ്പുമുറികളും വിശാലമാണ്. ഹെഡ്‌സൈഡ് വോളിൽ വുഡൻ പാനലിങ് നൽകി ഓരോ മുറികളും വ്യത്യസ്തമാക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, സീറ്റിങ് എല്ലാം മുറികളിലുണ്ട്.

multilevel-plot-mahe-bed

അപ്പർ ലിവിങ് സ്‌പേസ് അറേബ്യൻ ശൈലിയിൽ മജ്‌ലിസ് ആക്കി മാറ്റിയത് ശ്രദ്ധേയമാണ്.  

multilevel-plot-mahe-majlis

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ കൊറിയൻ ടോപ് നൽകി. ഒരു മിനി ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകി.

multilevel-plot-mahe-kitchen

ചുരുക്കത്തിൽ ഉയരവ്യത്യാസമുള്ള പ്ലോട്ടിന്റെ വെല്ലുവിളിയെ സാധ്യതയാക്കി മാറ്റിയതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

Project facts

Location- Mahe

Plot- 18 cent

Area- 4811 SFT

Owner- Thahir

Architect- Abdul Jabbar

AJ Architects, Thalassery

Mob- 9846766166

Interior Design- i4 Interiors

Completion year- 2018

English Summary- Four Level House in Contour Plot

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA