ADVERTISEMENT

കണ്ണൂർ കൂത്തുപറമ്പയിലാണ്  ഡിസൈനറായ ഷിഹാബിനെ പുതിയ വീട്. സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്. ഉടമസ്ഥൻ തന്നെ ശ്രമകരമായ വീട് രൂപകൽപന നിർവഹിച്ചു എന്നതും ശ്രദ്ധേയമാണ്. വെറും 2.75 സെന്റിൽ ബോക്സ് ആകൃതിയിലാണ് വീടിന്റെ എലിവേഷൻ. പുറംഭിത്തിയിൽ സ്റ്റോൺ ക്ലാഡിങ് നൽകി.

2-cent-home-kannur-sitout-JPG

സിറ്റൗട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് കം സ്റ്റഡി സ്‌പേസ്, ബാൽക്കണി,  ഓപ്പൺ ടെറസ് എന്നിവയാണ് 1560 ചതുരശ്രയടിയിൽ ഒരുക്കിയത്.

സെമി ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. ഇത് പരമാവധി സ്ഥലഉപയുക്തത നൽകുന്നു. വെർട്ടിക്കൽ പാറ്റേണിലാണ് ലിവിങ് കം ഡൈനിങ്. ഇവയ്ക്കിടയിലുള്ള പാസേജിൽ ദിവാൻ കോട്ട് നൽകി പാർടീഷൻ ഒരുക്കി.

2-cent-home-kannur-living-JPG

സിറ്റൗട്ടിൽ സീറ്റിങ് സ്‌പേസും ഷൂ റാക്കും നൽകി. പ്രധാനവാതിൽ തുറന്നു കയറുന്നത് ലിവിങ് സ്‌പേസിലേക്കാണ്. ഇവിടെ L ഷേപ് സോഫയും ടിവി യൂണിറ്റും നൽകി. ഡൈനിങ് കം കിച്ചനെ വേർതിരിക്കുന്നത് പാൻട്രി ടേബിളാണ്. മറുവശത്തായി വാഷ് കൗണ്ടറിനും ഇടം കണ്ടെത്തി.

ഇന്റീരിയർ ഫർണിഷിങ് ചെലവ് കുറച്ചതിൽ പ്രധാന പങ്കു വഹിച്ചത് ബൈസൺ പാനലുകളാണ്. ടിവി യൂണിറ്റിനും കിച്ചൻ ക്യാബിനറ്റുകൾക്കും  ബോക്സ് പാനലിങ്ങിനുമെല്ലാം ഇതാണുപയോഗിച്ചത്. ഫർണിച്ചറുകൾ സൈറ്റിൽ വച്ചുതന്നെ അളവെടുത്ത് നിർമിച്ചതാണ്.

മൈൽഡ് സ്റ്റീലിൽ വുഡ് പൊതിഞ്ഞാണ് ഗോവണിയുടെ കൈവരികൾ.  ആദ്യ ലാൻഡിങ് സീലിങ്  സ്‌കൈലൈറ്റ് ലഭിക്കാൻ ഓപ്പൺ ആക്കി സിഎൻസി ഡിസൈൻ നൽകി. ഇതിലൂടെ സ്വാഭാവിക പ്രകാശം ഉള്ളിലെത്തുന്നു. ആദ്യ ലാൻഡിങ് സ്‌പേസ് ലൈബ്രറിയാക്കി മാറ്റി.

2-cent-home-kannur-skylit-JPG

താഴെ ഒന്നും മുകളിൽ മൂന്നും കിടപ്പുമുറികൾ ക്രമീകരിച്ചു. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകി. കൂടാതെ വാഡ്രോബ് ഡ്രസിങ് യൂണിറ്റുകളും മുറികളിൽ ഒരുക്കി.

2-cent-home-kannur-bed-JPG

നീളൻ സ്‌പേസിലാണ് ഡൈനിങ് കം ഓപ്പൺ കിച്ചൻ ഒരുക്കിയത്. സ്റ്റോറേജ് സൗകര്യങ്ങളും പാൻട്രി ടേബിളും അടുക്കളയ്ക്ക് ഉപയുക്തത നൽകുന്നു.

2-cent-home-kannur-kitchen-JPG

ഡിസൈനർ തന്നെ ഉടമസ്ഥനും ആയതുകൊണ്ട് കൂടുതൽ വ്യക്തതയോടും ആസൂത്രണത്തോടും പണികൾ ഏകോപിപ്പിക്കാൻ കഴിഞ്ഞു. അങ്ങനെ സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 35 ലക്ഷത്തിന് വീട് പൂർത്തിയായി.

 

Project facts

Location- Koothuparamba, Kannur 

Plot- 2.75 cent

Area- 1560 SFT

Owner &  Designer- Shihab

Mig 464, Panampilly Nagar

Mob- 9037877572, 8281016270

Y.C- 2019

English Summary- 2.75 cent Designer Own House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com