ADVERTISEMENT

തങ്ങളുടെ സ്വപ്നഭവനം പൂർത്തിയായി താമസം മാറിയതിന്റെ സന്തോഷത്തിലാണ് ചങ്ങനാശേരിയിലുള്ള സന്ദീപും കുടുംബവും. നിശ്ചയിച്ച ബജറ്റിൽ നാലു കിടപ്പുമുറികളുള്ള ഒരുനില വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. 

ഇഷ്ടികയുടെ സ്വാഭാവിക ഭംഗിയിലാണ് വീട് പണിതുയർത്തിയത്. മുൻഭാഗത്ത് കുറച്ചിട എക്സ്പോസ്ഡ് ബ്രിക് വർക്ക് നൽകിയത് കാഴ്ചയുടെ ഭംഗി വർധിപ്പിക്കുന്നു. അതേപോലെ സിറ്റൗട്ടിന്റെ വശത്തു കുറച്ചുഭാഗം എംഎസ് ഫ്രയിമിൽ മംഗലാപുരം ഓടുവിരിച്ചാണ് നിർമിച്ചത്. ഇത് പുറംകാഴ്ചയിൽ ഒരു ഡിസൈൻ എലമെന്റായി വർത്തിക്കുന്നതിനൊപ്പം വീടിനുള്ളിൽ ചൂട് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാത്റൂമുകൾ എന്നിവയാണ് 1800ചതുരശ്രയടിയിൽ ഒരുക്കിയത്. സിറ്റൗട്ടിൽ നിന്നും ലിവിങ് സ്‌പേസിലേക്ക് പ്രവേശിക്കാം. ഇവിടം എത്നിക് ശൈലിയിൽ ഒരുക്കി. ട്രസ് സീലിങ്ങിൽ ഓടിനു താഴെ ഹുരുഡീസും വിരിച്ചിട്ടുണ്ട്. ഇത് അകത്തെ ഭംഗിക്കൊപ്പം ചൂടിനെ തടയുന്നു. ടെറാക്കോട്ട, സെറാമിക് ടൈലുകളാണ് ഇവിടെ വിരിച്ചത്.

38-lakh-home-changansery-hall

വീടിന്റെ ഫോക്കൽ പോയിന്റ് കോർട്യാർഡാണ്. ഇവിടെ മേൽക്കൂര ഉയരംകൂട്ടി പോളികാർബണേറ്റ് ഷീറ്റ് വിരിച്ചു. നിലത്ത് കടപ്പ സ്റ്റോൺ വിരിച്ചു. ഭിത്തിയിൽ എക്സ്പോസ്ഡ് ബ്രിക് ക്ലാഡിങ്  നൽകി ഹൈലൈറ്റ് ചെയ്തു.  കോർട്യാർഡിന്റെസമീപത്ത് സ്റ്റഡി സ്‌പേസ് കം ലൈബ്രറി ഒരുക്കി. ഇതിനായി ഭിത്തിയിൽ റാക്കും സ്റ്റോറേജ് സൗകര്യവും നൽകി.

38-lakh-home-changansery-dine

ലളിതമായാണ് ഡൈനിങ് സ്‌പേസ്. ഇവിടെ സീലിങ്ങിൽ വുഡ് ഫിനിഷ് നൽകി. ഡൈനിങ്ങിൽ നിന്നും കോർട്യാർഡിന്റെ ഭംഗി നുകരാൻ സാധിക്കുംവിധം ക്രമീകരിച്ചു.

38-lakh-home-changansery-court

മിതത്വമാണ് നാലു കിടപ്പുമുറികളുടെയും ഹൈലൈറ്റ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ നൽകിയിട്ടുണ്ട്. വീട്ടിൽ കോമൺ സ്‌പേസുകൾക്കാണ് കൂടുതൽ പ്രാധാന്യം .

C ഷേപ്പിലാണ് കിച്ചൻ. മറൈൻ പ്ലൈവുഡ് കൊണ്ടാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. കിച്ചനോട് ചേർന്ന് വർക്കേരിയയും നൽകി.

38-lakh-home-changansery-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 38 ലക്ഷം രൂപയ്ക്ക് പണി പൂർത്തിയാക്കി. ഇവിടെ വീട്ടുകാർക്ക് ഭംഗിയുള്ള, ബജറ്റിൽ ഒതുങ്ങുന്ന വീട് വേണം എന്ന ആഗ്രഹം സഫലമാക്കുന്ന ക്രമീകരണങ്ങളാണ് നൽകിയത്. ഇന്ന് വീട്ടുകാർക്ക് ഏറ്റവും പ്രിയപ്പെട്ട അനുഭവമാണ് അവരുടെ സ്വന്തം വീട്.

Project facts

Location- Chanaganassery

Plot- 9.5 cent

Area- 1800 SFT

Owner- Sandeep

Design- Anoop Kumar CA

Planet Architecture, Changanassery

Mob- 9961245604

Y.C- 2020

English Summary- 38 Lakh Minimal House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com