sections
MORE

'ഇതിന്റെ രഹസ്യം ഒന്നുപറയണേ': ഇവിടെ എത്തുന്നവർ ചോദിക്കുന്നു!

adoor-house-exterior
SHARE

അടൂർ ആനപ്പിള്ളിയിൽ, തന്റെ തറവാടിനോട് ചേർന്നാണ് അജോ മാത്യു പുതിയ വീട് പണിതത്. റോഡിൽനിന്നും ഉള്ളിലേക്ക് കയറിയുള്ള സ്ഥലം. തികച്ചും ഗ്രാമാന്തരീക്ഷം. പച്ചപ്പിനു നടുവിൽ ആധുനിക ശൈലിയിൽ വീട് തലയുയർത്തി നിൽക്കുന്നു.

സമകാലിക ശൈലിയിലാണ് എലിവേഷൻ എങ്കിലും സിറ്റൗട്ടിലെ നീളൻ വരാന്തയും കാർ പോർച്ചിന്റെ സ്ലോപ് റൂഫും പരമ്പരാഗത ശൈലിയുടെ ചേരുവകളാണ്. എലിവേഷനിൽ ദൃശ്യമാകുന്ന നീളൻ ബാൽക്കണിയും അതിനുമുകളിലെ പർഗോളയും മറ്റൊരു സവിശേഷതയാണ്. പർഗോളയ്ക്ക് കോൺക്രീറ്റും ടഫൻഡ് ഗ്ലാസുമാണ് കൊടുത്തത്.

സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് കയറാം. ഇവിടെ പ്രെയർ ഏരിയയും കൊടുത്തു. ലിവിങ്ങിൽ വുഡൻ ഫ്ളോറിങ് നൽകി. ഇവിടെയുള്ള ആം ചെയറും സോഫയും സെൻട്രൽ ടേബിളുമെല്ലാം, സൈറ്റിൽ വച്ചുതന്നെ നിർമിച്ചതാണ്.

adoor-house-living

പാർടീഷൻ വാൾ കം ടിവി യൂണിറ്റാണ് ലിവിങിനെയും ഡൈനിങ്ങിനെയും വേർതിരിക്കുന്നത്. വെനീർ+പിയു പെയിന്റ് ഫിനിഷിന്റെ ചന്തമാണ് പാർടീഷന്.

adoor-house-hall

വെർട്ടിക്കൽ ഫോമിൽ ഡിസൈൻ ചെയ്ത ഡൈനിങ് കം സ്റ്റെയർ ഏരിയ ഹൈലൈറ്റ് സ്‌പേസാണ്. സ്റ്റെയറിനു താഴെയായി കോർട്യാർഡും നൽകി. റീഡിങ് സ്‌പേസായി ഇവിടം ഉപയോഗിക്കുന്നു. കോർട്യാർഡ് വരുന്ന ഭിത്തിയുടെ ഭാഗത്ത് വെർട്ടിക്കൽ പർഗോള നൽകി ടഫൻഡ് ഗ്ലാസിട്ടു. ഇതുവഴി പ്രകാശം വീടിനുള്ളിലേക്കെത്തുന്നു. വുഡും ടഫൻഡ് ഗ്ലാസും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. പടികളിൽ ഗ്രാനൈറ്റ് വിരിച്ചു.

adoor-house-dine

ഡൈനിങ് ഡബിൾ ഹൈറ്റിൽ ഒരുക്കിയത് വീട്ടുകാരുടെ പ്രത്യേക ആവശ്യപ്രകാരമാണ്. മുകളിലെ നീളൻ കോറിഡോറിന് ഇരുവശവും കിടപ്പുമുറികളാണ്. ഇരുനിലകൾ തമ്മിൽ കമ്യൂണിക്കേഷൻ ലഭിക്കാനാണ് ഇങ്ങനെ ചെയ്തത്.

മാസ്റ്റർ ബെഡ്‌റൂം, പാരന്റ്സ് ബെഡ്‌റൂം എന്നിവ താഴെയും രണ്ടു കിടപ്പുമുറികൾ മുകളിലും നൽകി. സിംപിൾ ഫോമിലാണ് കിടപ്പുമുറികൾ. ഹെഡ്‌റെസ്റ്റ് വരുന്ന ഭാഗത്ത് വോൾപേപ്പർ നൽകി. വാഡ്രോബ്, ഡ്രസിങ് യൂണിറ്റ്, സൈഡ് ടേബിൾ എന്നിവയും മുറികളിൽ നൽകി. 

adoor-house-bed

സ്‌പേഷ്യസ് ബ്യൂട്ടിയാണ് കിച്ചൻ. മൾട്ടിവുഡിൽ പിയു കോട്ടിങ് നൽകിയാണ് കിച്ചൻ ക്യാബിനറ്റുകൾ. ബ്രേക്ക്ഫാസ്റ്റ് ടേബിളിന്റെ തുടർച്ചയെന്നോണം നൽകിയ ഗ്രാനൈറ്റ് കൗണ്ടർടോപ്പും പ്രത്യേകതയാണ്.

adoor-house-kitchen

ചുരുക്കത്തിൽ പരസ്പരം സംവദിക്കുന്ന ഇടങ്ങളാണ് ഈ വീടിന്റെ അകത്തളങ്ങളെ മാസ്മരികമായ ഒരു അനുഭവമാക്കി മാറ്റുന്നത്. വീട്ടിൽ എത്തുന്ന അതിഥികൾ മിക്കവരും ചോദിക്കുന്നതും മനോഹരമായ അകത്തളവിന്യാസത്തിന്റെ രഹസ്യത്തെക്കുറിച്ചാണ്...

Project facts

Location- Aanappilly, Adoor

Plot- 20 cent

Area- 2850 SFT

Owner- Ajo Mathew

Design- Woodnest Interiors, Chalakudy

Mob- 7025936666

Y.C- 2020

English Summary- Elegant House Adoor

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA