ഒരായുസ്സിന്റെ പുണ്യം പോലെ പുതിയ വീട്; ഒപ്പം ഒരാഗ്രഹവും സഫലം

modern-fusion-home-manjeri
ചിത്രങ്ങൾ- അഖിൽ കൊമാച്ചി
SHARE

മഞ്ചേരിയിലാണ് കുഞ്ഞുമരയ്ക്കാരുടെയും കുടുംബത്തിന്റെയും പുതിയ വീട്. നേരത്തെ ടൗണിലായിരുന്നു ഗൃഹനാഥനും കുടുംബവും താമസിച്ചിരുന്നത്. അവിടുത്തെ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി ടൗണിന് സമീപം തന്നെ പ്രശാന്തമായ ഒരു സ്ഥലത്തു വീട് വയ്ക്കണം എന്ന ആഗ്രഹമാണ് ഇവിടെ നിറവേറിയത്.

കന്റെംപ്രറി+ ട്രഡീഷണൽ ഘടകങ്ങൾ സമന്വയിപ്പിച്ചാണ് വീടിന്റെ ഡിസൈൻ. മഡ് ബ്രിക്ക് കൊണ്ടാണ് ഭിത്തി കെട്ടിയത്. എക്സ്പോസ്ഡ് മഡ് ബ്രിക്ക് ക്ളാഡിങ്ങാണ് പുറംകാഴ്ചയിൽ വേർതിരിവ് പകരുന്നത്. സ്ലോപ് റൂഫിൽ വിരിച്ചതും ക്ലേ റൂഫ് ടൈലാണ്. കടപ്പ+ കോബിൾ സ്റ്റോൺ വിരിച്ചാണ് ലാൻഡ്സ്കേപ് ഒരുക്കിയത്. പുൽത്തകിടിയും ചെടികളുമെല്ലാം ഉദ്യാനം ഹരിതാഭമാക്കുന്നു.

modern-fusion-home-manjeri-exterior

കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 4000 ചതുരശ്രയടിയിൽ ഒരുക്കിയത്. നാച്ചുറൽ ലൈറ്റിനും ക്രോസ് വെന്റിലേഷനും പ്രാധാന്യം നൽകിയാണ് അകത്തളങ്ങൾ ഒരുക്കിയത്. വീടിന്റെ നാലുഭാഗത്തും നിന്നും മുറ്റത്തേക്കിറങ്ങാൻ വാതിൽ നൽകിയിട്ടുണ്ട്. ഇതുവഴി ലാൻഡ്സ്കേപ്പിന്റെ ഭംഗി അകത്തേക്കും ആവാഹിക്കുന്നു.

modern-fusion-home-manjeri-living

ലെതർ ഫിനിഷ് കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് സ്വീകരണമുറിയിൽ. ഇവിടെയും വലിയ ജനാലകൾ നൽകി വെന്റിലേഷൻ സുഗമമാക്കി. ഫ്ലോറിങ്ങിൽ വൈവിധ്യം പരീക്ഷിച്ചു. പൊതുവിടങ്ങളിൽ വിട്രിഫൈഡ് ടൈൽ; ലിവിങ്, കിടപ്പുമുറികളിൽ വുഡൻ ടൈൽ; ഗോവണി, ബാൽക്കണികളിൽ ലപ്പോത്ര ലെതർ ഫിനിഷ് ടൈൽ എന്നിവ വിരിച്ചു.

modern-fusion-home-manjeri-stair

എട്ടു പേർക്കിരിക്കാൻ പാകത്തിൽ ലളിതമായ ഊണുമേശ. ഊണുമുറിയുടെ വശത്തെ ഭിത്തി വെട്ടുകല്ലിന്റെ ക്ലാഡിങ് പതിച്ചു വേർതിരിച്ചു. വശത്തായി വാഷ് ഏരിയ ക്രമീകരിച്ചു. ഇൻഡോർ പ്ലാന്റുകൾ ഡൈനിങ് ഹാളിൽ പച്ചപ്പ് നിറയ്ക്കുന്നു. 

modern-fusion-home-manjeri-dine

അപ്പർ ലിവിങ്ങിൽ സ്റ്റഡി, ഓഫിസ് സ്‌പേസും ക്രമീകരിച്ചു. ഹാങ്ങിങ് ലൈറ്റുകൾ ഗോവണിയുടെ ഭാഗം അലങ്കരിക്കുന്നു.

modern-fusion-home-manjeri-upper

മൾട്ടിവുഡ്+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. സമീപം വർക്കേരിയ നൽകി.

പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ് ബെഡ് കോട്ടും വാഡ്രോബുകളും. കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം നൽകി.

modern-fusion-home-manjeri-bed

വീടിന്റെ പുറംഭിത്തികളിലും ഉദ്യാനത്തിലും സ്പോട് ലൈറ്റുകൾ നൽകിയിട്ടുണ്ട്. സന്ധ്യ മയങ്ങുമ്പോൾ ഇവ കൺതുറക്കും. അപ്പോൾ വീടിനുചുറ്റും പ്രസന്നമായ അന്തരീക്ഷം വീണ്ടും നിറയുന്നു. എന്തായാലും, ആഗ്രഹിച്ച പോലെ പ്രശാന്തമായ സ്ഥലത്ത് സമാധാനപരമായ ജീവിതം തുടങ്ങിയിരിക്കുകയാണ് വീട്ടുകാർ.

modern-fusion-home-manjeri-night

Project facts

Location- Manjeri

Plot- 18 cent

Area- 4000 SFT

Owner- Kunjumarakkar

Design- Risiyas Farsa

Farsa Buildesign, Manjeri

Mob-  8943558505

Y.C- 2020 May

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Contemporary House Manjeri Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA