sections
MORE

ഇത് വീട്ടുകാരുടെ ആവശ്യമറിഞ്ഞുള്ള വീട്; ഒപ്പം സർപ്രൈസുകളും

attingal-house
SHARE

തിരുവനന്തപുരം ആറ്റിങ്ങലിലാണ് ദീപുലാലിന്റെയും കുടുംബത്തിന്റെയും വീട്. വീട്ടുകാരുടെ ജീവിതശൈലിയോട് ചേർന്നുപോകുന്ന വീട്, പോക്കറ്റിനിണങ്ങുന്ന ബജറ്റിൽ. ഇതായിരുന്നു ആവശ്യം. 7.5 സെന്റ് പ്ലോട്ടിനനുസൃതമായാണ് വീട് പണിതത്. നീറ്റ് & ക്ലീൻ എന്ന് പ്രഥമദൃഷ്ട്യാ പറയാം. 

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2400 ചതുരശ്രയടിയിൽ ഒരുക്കിയത്.

attingal-house-stair

അർധവൃത്താകൃതിയിലുള്ള സിറ്റൗട്ടിൽ  നൽകിയ വുഡൻ എലമെന്റുകൾ ശ്രദ്ധേയമാണ്. വെള്ള നിറത്തിന്റെയും തടിയുടെയും സംയോജനമാണ് അകത്തളങ്ങൾക്ക് മിഴിവേകുന്നത്. ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. 

attingal-house-living

L ഷേപ്പിലാണ് ലിവിങ്ങിലെ സോഫ. ലിവിങ്- ഡൈനിങ് ഇടയിലായി ഡബിൾ ഹൈറ്റിലാണ് ഒരുക്കിയ സ്‌റ്റെയർകേസ്. ഗ്ലാസ്+ വുഡ് ചന്തമാണ് സ്‌റ്റെയറിൽ നിറയുന്നത്. സ്റ്റെയറിനു താഴെ കോർട്യാർഡിനു സ്ഥാനം നൽകി.സ്റ്റോൺ ക്ലാഡിങ്ങും നാച്ചുറൽ പ്ലാന്റുകളും ഇവിടം അലങ്കരിക്കുന്നു.

attingal-house-court

സ്റ്റെയറിനു മുകളിലെ സിഎൻസി സീലിങ്ങിലൂടെ വെയിൽവട്ടങ്ങൾ ഉള്ളിൽ നൃത്തം ചെയ്യുന്നു. ഡൈനിങ്ങോട് ചേർന്ന് ഒരു കോർട്യാർഡ് നൽകി. ഇതിനു സമീപം നൽകിയ നീളൻ ജനാലകളിലൂടെ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു. ഇവിടെ ഭിത്തി സ്റ്റോൺ ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തു. ഒരു ഊഞ്ഞാലും സമീപം നൽകി.

attingal-house-upper

നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം നൽകി. ഹെഡ്‌ബോർഡും സൈഡ് ടേബിളും ബുക്ക് റാക്കുമെല്ലാം മുറികളിൽ ഹാജരുണ്ട്.

attingal-house-bed

C ആകൃതിയിലാണ് കിച്ചൻ ഡിസൈൻ. മൾട്ടിവുഡ്+ വെനീർ ഫിനിഷിൽ ക്യാബിനറ്റുകൾ നൽകി. പരമാവധി സ്‌റ്റോറേജ് ഒരുക്കിയാണ് അടുക്കളയുടെ ഡിസൈൻ. ബ്ലാക് ഗ്രാനൈറ്റാണ് കൗണ്ടർ ടോപ്പിന്.

attingal-house-kitchen

ചുരുക്കത്തിൽ ആവശ്യമറിഞ്ഞുള്ള ഒരുക്കളങ്ങളാണ് ഈ വീടിന്റെ ഹൈലൈറ്റ്. ഒപ്പം ഡിസൈനറും വീട്ടുകാരും തമ്മിലുള്ള ആശയവിനിമയവും പരസ്പരധാരണയും വീടിനെ മികച്ചതാക്കുന്നു.

attingal-house-hall

Project facts

Location- Attingal, Trivandrum

Plot- 7.5 cent

Area- 2400 SFT

Owner- Deepulal

Design- Radhakrishnan

SDC Architects, Trivandrum

Mob- 9447206623

English Summary- Small Plot House Trivandrum

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA