sections
MORE

മക്കൾ ഒരുമിച്ചു താമസിക്കണം; ഇതാണ് ഈ വീടിന്റെ ആശയം! പ്ലാൻ

joint-house-kakkanad
SHARE

കാക്കനാട് പാലച്ചുവടാണ് ജോസഫിന്റെ പുതിയ വീട്. ഗൃഹനാഥന്റെ രണ്ടാൺമക്കൾ കപ്പലിലെ ക്യാപ്റ്റന്മാരാണ്. അങ്ങനെയാണ് ഒരു കപ്പൽ നങ്കൂരമിട്ട പോലെയുള്ള എലിവേഷൻ വീടിനു നൽകിയത്. രണ്ടു മക്കളും ഒരുമിച്ചു താമസിക്കണം എന്ന ആഗ്രഹത്തിൽ നിന്നാണ് വീടും സൗകര്യങ്ങളും രൂപകൽപന ചെയ്തിരിക്കുന്നത്. ഓപ്പൺ പ്ലാനിൽ നാലു കിടപ്പുമുറികൾ രണ്ടു മക്കൾക്കുമായി വേണം എന്നതായിരുന്നു ഗൃഹനാഥന്റെ പ്രധാന ആവശ്യം. രണ്ടു ബ്ലോക്കുകളിലായി മൂന്നുനിലയുടെ സൗകര്യങ്ങളാണ് ഈ വീട്ടിൽ ഒരുക്കിയത്.

ത്രികോണാകൃതിയിലുള്ള റൂഫിങ്ങും മേൽക്കൂരയിൽ വിരിച്ച അലുമിനിയം കോംപസിറ്റ് പാനലും ഹൈലൈറ്റ് ചെയ്യുന്ന എൽഇഡി ലൈറ്റുകളും വീടിന്റെ പുറംകാഴ്ചയിൽ കൗതുകം നിറയ്ക്കുന്നു. കാർ പോർച്ചിലും അപ്പർ ബാൽക്കണിയിലും നൽകിയ അലുമിനിയം ലൂവറുകളും എലിവേഷന്റെ മറ്റൊരു ഹൈലൈറ്റാണ്.

പോർച്ച്, സിറ്റൗട്ട്, ഫോയർ, ലിവിങ്, കോർട്യാർഡ്, ഡ്രൈവേഴ്സ് റൂം, ലിഫ്റ്റ്, ഒരു ബെഡ്‌റൂം എന്നിവ താഴത്തെ ബ്ലോക്കിലും ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, ഹോം തിയറ്റർ, രണ്ടു കിടപ്പുമുറികൾ, ജിം എന്നിവ രണ്ടാമത്തെ ബ്ലോക്കിലും കൊടുത്തു.

joint-house-kakkanad-hall

പച്ചപ്പും ഗ്ലാസുമാണ് ഉള്ളിലെ താരം. ചൂടിനെ പ്രതിരോധിക്കുന്ന ടഫൻഡ് ഗ്ലാസാണ് ഉപയോഗിച്ചത്. ഓപ്പൺ നയത്തിൽ ഡബിൾ ഹൈറ്റിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് നല്ല വിശാലത ഉള്ളിൽ നിറയ്ക്കുന്നു.

joint-house-kakkanad-living

ഇവിടെ നൽകിയ ഓപ്പൺ കോർട്യാർഡും വീടിന്റെ ഏതൊരു സ്‌പേസിൽനിന്നും കാണാവുന്ന സ്വിമ്മിങ് പൂളുമാണ് അകത്തളത്തിലെ ഹൈലൈറ്റ്.

സിറ്റൗട്ടിൽ നിന്നും ഫോയറിലേക്കാണ് പ്രവേശിക്കുന്നത്. ഇവിടെ നിന്നും ഡബിൾ ഹൈറ്റിൽ ഒരുക്കിയ ലിവിങ് സ്‌പേസിലേക്ക് കടക്കാം. ഇവിടെ വുഡൻ ഫ്ലോറിങ് നൽകി. ഗ്രേ+ വൈറ്റ് കോംബിനേഷനിലാണ് ചുവരുകൾ അലങ്കരിച്ചത്.

joint-house-kakkanad-pool

ഫാമിലി ലിവിങ്, ഡൈനിങ് കം കിച്ചൻ എന്നിവിടങ്ങളിൽ പച്ചപ്പിന്റെ സാന്നിധ്യം നിറയ്ക്കുന്ന വെർട്ടിക്കൽ ഗാർഡൻ ഹാജർ വച്ചിട്ടുണ്ട്. സുതാര്യമായ നയത്തിൽ ഗ്ലാസ്+ വുഡ് കോംബിനേഷനിലാണ് സ്റ്റെയറും കൈവരികളും.

joint-house-kakkanad-stair

താഴെ ഒരു കിടപ്പുമുറി, മുകളിൽ മൂന്നു കിടപ്പുമുറികൾ എന്നിങ്ങനെയാണ് ക്രമീകരണം. വിശാലതയാണ് കിടപ്പുമുറികളുടെ ഹൈലൈറ്റ്. വോക്ക് ഇൻ വാഡ്രോബ്, ഡ്രസിങ് യൂണിറ്റ്, സൈഡ് ടേബിൾ എന്നിവയെല്ലാം മുറികളിൽ നൽകി. എല്ലാ മുറികളിലും വുഡൻ ഫ്ലോറിങ്ങിന്റെ ചന്തം കാണാം. മുകളിലെ ഒരു മുറിയോട് ചേർന്ന്, പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന  ഓപ്പൺ ബാൽക്കണിയും നൽകിയിട്ടുണ്ട്.

joint-house-kakkanad-balcony
joint-house-kakkanad-bed

പുതുമകൾ നിറയുന്ന  ഐലൻഡ് കിച്ചനാണ് മറ്റൊരു താരം. മറൈൻ പ്ലൈവുഡ് കൊണ്ടാണ് ക്യാബിനറ്റുകൾ. കൊറിയൻ ടോപ്പിന്റെ വെണ്മയും ഇവിടെ നൽകി. ടീക് വുഡ് പാനലിങ്ങും എൽഇഡി ലൈറ്റിങ്ങും അടുക്കളയുടെ ആംപിയൻസ് കൂട്ടുന്നു.

joint-house-kakkanad-kitchen

ചുരുക്കത്തിൽ ന്യൂജെൻ കാലത്തും സ്വകാര്യത നഷ്ടമാകാതെ കൂട്ടുകുടുംബമായി ജീവിക്കാനുള്ള ക്രമീകരണങ്ങൾ എല്ലാം ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നു. മക്കളും കുടുംബവും എത്തുമ്പോൾ വീട്ടിൽ ഒത്തുചേരലിന്റെ സന്തോഷം നിറയും.

joint-house-kakkanad-gf

Project facts

joint-house-kakkanad-ff

Location- Kakkanad

joint-house-kakkanad-sf

Plot- 12 cent

Area- 6910 SFT

Owner- P.O Joseph

Design- Manoj Kumar

Illusions Architectural Interiors, Kochi

Mob- 9447117701

Y.C- 2019

English Summary- Joint Family House Kakkanad Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA