ADVERTISEMENT

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ഒരു ആർക്കിടെക്ട് സ്വന്തം വീട് പണിതാൽ എങ്ങനെയിരിക്കും? അതിനുള്ള ഉത്തരമാണ് ബെംഗളൂരു വൈറ്റ് ഫീൽഡിലുള്ള ആർക്കിടെക്ട് അമീറയുടെയും കുടുംബത്തിന്റെയും വീട്. കാറ്റ്, വെളിച്ചം, സൗകര്യങ്ങൾ..ഇവ സമ്മേളിക്കുകയാണ് വീട്ടിൽ.

ചെറിയ പ്ലോട്ടിൽ മൂന്നു നിലകളുടെ തലയെടുപ്പിലാണ് സൗകര്യങ്ങൾ സമ്മേളിക്കുന്നത്. എക്സ്പോസ്ഡ് ബ്രിക്ക് വർക്കിന്റെയും ബ്രീത്തിങ് ജാളികളുടെയും സമന്വയമാണ് വീടിന്റെ പുറംകാഴ്ച. മൂന്നാം നിലയിലെ ടെറാക്കോട്ട ജാളി വീടിനുള്ളിൽ നിഴൽചിത്രങ്ങൾ തീർക്കുന്നു. ചൂടിനെ പ്രതിരോധിക്കുന്ന പൊറോതേം കട്ടകളാണ് ഭിത്തി കെട്ടാനുപയോഗിച്ചത്. ഓട് വച്ച് മേൽക്കൂര വാർക്കുന്ന ഫില്ലർ സ്ളാബ് ശൈലിയും ഇവിടെ പിന്തുടരുന്നു. 

architect-home-bengaluru

കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 3400 ചതുരശ്രയടിയിൽ ഒരുക്കിയത്.

വീട്ടിലെത്തുന്നവരുടെ കണ്ണ് ആദ്യം ഉടക്കുന്നത് ലളിതസുന്ദരമായ ഫർണീച്ചറുകളിലാണ്. ഇത് പലതും ആന്റിക് ഷോപ്പുകളിൽ കയറിയിറങ്ങി ശേഖരിച്ച ശേഷം പുനരുപയോഗിച്ചതാണ്. 

architect-home-bengaluru-living

ഫ്ലോറിങ്ങിൽ വൈവിധ്യം പരീക്ഷിച്ചു. ഇറ്റാലിയൻ മാർബിൾ, വിട്രിഫൈഡ് ടൈൽ മുതൽ ഓക്സൈഡ് ഫ്ളോറിങ് വരെ നിലത്ത് ഹാജർ വയ്ക്കുന്നു.

സ്വകാര്യത നൽകി ലളിതമായി ഫോർമൽ ലിവിങ് ഒരുക്കി.ഡബിൾ ഹൈറ്റിലാണ് ഫാമിലി ലിവിങ്. ഇവിടെ എക്സ്പോസ്ഡ് ബ്രിക് വോളിൽ ടിവി യൂണിറ്റ് നൽകി. ഇവിടെനിന്നും സ്ലൈഡിങ് ഗ്ലാസ് വാതിൽ വഴി ചെറിയ സിറ്റൗട്ടിലേക്കും ഗാർഡനിലേക്കുമിറങ്ങാം. ഈ വാതിൽ വഴി കാറ്റും വെളിച്ചവും വീടിനുള്ളിലേക്കെത്തുന്നു.

architect-home-bengaluru-hall

ചെയർ+ ബെഞ്ച് കൺസെപ്റ്റിലുള്ള ഊണുമേശയാണ്. ഡൈനിങ്ങിന്റെ ഒരുവശം തുറക്കുന്നത് കോർട്യാർഡിലേക്കാണ്. ഓപ്പൺ ശൈലിയിൽ ഒരുക്കിയ കോർട്യാർഡിലൂടെ കാറ്റ് വീടിന്റെ അകത്തളങ്ങൾ തഴുകി കടന്നുപോകുന്നു.

ലളിതവും ഫങ്ഷനലുമായ കിച്ചൻ. മറൈൻ പ്ലൈവുഡ് കൊണ്ടാണ് ക്യാബിനറ്റുകൾ. സുഹൃത്തുക്കൾ വരുമ്പോൾ ചെറുപലഹാരങ്ങളുമായി ഒത്തുചേരാൻ ഒരു പാൻട്രി കൗണ്ടറും ഇവിടെയൊരുക്കിയിട്ടുണ്ട്.

architect-home-bengaluru-kitchen

താഴത്തെ നിലയിൽ ഒരു കിടപ്പുമുറി മാത്രമേയുള്ളൂ, രണ്ടാം നിലയിൽ ബാക്കി മൂന്നു കിടപ്പുമുറികൾ, സ്റ്റഡി സ്‌പേസ് എന്നിവ ഒരുക്കി. കിടപ്പുമുറിയുടെ ഹെഡ്‌സൈഡ് ഭിത്തിയും തേക്കാതെ നിലനിർത്തി. മൂന്നാം നില എന്റർടെയിൻമെന്റ് ഏരിയയാണ്. ഇവിടെ ഹോം തിയറ്റർ നൽകി. കൂടാതെ ചെറുപാർട്ടികൾ നടത്താൻ പാകത്തിൽ മിനിഹാളും സജ്ജീകരിച്ചു.

architect-home-bengaluru-bed

പ്രകൃതിസൗഹൃദ മാതൃകകളും ഇവിടെയുണ്ട്. വീടിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നത് റൂഫ്‌ടോപ്പിലെ സോളർ പ്ലാന്റ് ആണ്.

architect-home-bengaluru-upper

ചുരുക്കത്തിൽ ഒരു ആർക്കിടെക്ടിന്റെ അനുഭവപരീക്ഷണങ്ങളുടെ ആകെത്തുകയാണ് ഈ വീട് എന്നുപറയാം.

Project facts

Location- Whitefield, Bengaluru

Area- 3400 SFT

Owner- Muhammed Ansi & Amir‏ah Ahamed

Architect-  Amir‏ah Ahamed

Bodhi Design Studio, Bengaluru

Mob- +91 9739844476

English Summary- Architect Own House Benagaluru Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com