ADVERTISEMENT

കണ്ണൂർ തലശ്ശേരിക്കടുത്ത് പാനൂരിലാണ് പ്രവാസിയായ അസീസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പുതിയകാല സൗകര്യങ്ങൾ സമന്വയിക്കുന്ന മോഡേൺ വീട് എന്നതായിരുന്നു ഗൃഹനാഥന്റെ ആവശ്യം. ഇതിൻപ്രകാരമാണ് രൂപകൽപന.

സ്ലോപ്, ഫ്ലാറ്റ് റൂഫുകളുടെ സങ്കലനമാണ് പുറംകാഴ്ച. ടെക്ച്ർ, ഗ്രൂവ്, ഷോ വാൾ, ക്ലാഡിങ്, വുഡൻ പാനലിങ് എന്നിവയെല്ലാം എലിവേഷന്റെ ആകർഷണങ്ങളാണ്. ചുറ്റുമതിലും വീടിന്റെ ഡിസൈൻ തുടർച്ച  അനുസ്മരിപ്പിക്കുന്ന കളർ തീമിൽ ഒരുക്കി.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 5400 ചതുരശ്രയടിയിൽ ഒരുക്കിയത്.

nri-home-panoor-sitout

സിറ്റൗട്ട് മുതൽ പ്രൗഢമായ കാഴ്ചകൾ ആരംഭിക്കുന്നു. സിറ്റൗട്ടിന്റെ ഭിത്തി ടീക് വുഡ് കൊണ്ടാണ് പാനൽ ചെയ്തത്. വീടിന്റെ പുറംകാഴ്ചയിൽ എടുത്തുകാണിക്കുന്ന ഘടകം കൂടിയാണിത്. സെമി ഓപ്പൺ തീമിൽ അകത്തളങ്ങൾ ഒരുക്കിയതിനാൽ വിശാലത അനുഭവപ്പെടുന്നു.

പ്രധാനവാതിൽ തുറന്നു കയറുമ്പോൾ വലതുവശത്തായി ഒരു കോർട്യാർഡ് നൽകിയിട്ടുണ്ട്. ഇവിടെ പെബിൾസും ഗ്രീനറിയും നൽകി. ഡബിൾ ഹൈറ്റിലാണ് ലിവിങ്. ഇത് ഉള്ളിൽ കൂടുതൽ വിശാലതയും ലൈറ്റിങ്ങും നൽകുന്നു. പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ് ഫർണിഷിങ്. ഇറ്റാലിയൻ മാർബിളാണ് നിലത്തുവിരിച്ചത്.

nri-home-panoor-living

ഗോവണിയുടെ വശത്തായി ഡൈനിങ് സ്‌പേസ് വേർതിരിച്ചു.ഇവിടെ ഡബിൾഹൈറ്റ്  സീലിങ് ഉള്ളതുകൊണ്ട് കൂടുതൽ വിശാലതയും പ്രകാശവും ലഭിക്കുന്നു. 

nri-home-panoor-dine

സുതാര്യമായ നയത്തിൽ ടഫൻഡ് ഗ്ലാസും വുഡും നൽകിയാണ് കൈവരികൾ ഒരുക്കിയത്. അപ്പർ ലിവിങ്ങിന്റെ സീലിങ് ശ്രദ്ധേയമാണ്. അക്രിലിക്, ചാർക്കോൾ ഷീറ്റിൽ ജാളികൾ നൽകിയാണ് ഇതൊരുക്കിയത്. ഒപ്പം ഹാങ്ങിങ് ലൈറ്റുകളും സീലിങ് കമനീയമാക്കുന്നു.

nri-home-panoor-view

അഞ്ചു കിടപ്പുമുറികളും വിശാലമാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് യൂണിറ്റ് എന്നിവ മുറികളിൽ ഒരുക്കി. ഹെഡ്‌സൈഡ് വോളിൽ പാനലിങ്, വോൾ പേപ്പർ എന്നിവ നൽകി ഹൈലൈറ്റ് ചെയ്തു. രണ്ടു കിടപ്പുമുറികളോട് ചേർന്ന് മിനി കോർട്യാർഡും നൽകിയിട്ടുണ്ട്. ഇത് മുറികളെ പ്രകാശമാനമാകുന്നു.

nri-home-panoor-bed

മൾട്ടിവുഡ്+ അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഒരു പാൻട്രി കൗണ്ടർ കം ബ്രേക്ക്ഫാസ്റ്റ് ടേബിളും അടുക്കളയിൽ സജ്ജീകരിച്ചു.

nri-home-panoor-kitchen

അങ്ങനെ പ്രവാസജീവിതത്തിൽ സ്വപ്നം കണ്ടപോലെയൊരു വീട് സഫലമായതിന്റെ സന്തോഷത്തിലാണ് ഗൃഹനാഥനും കുടുംബവും.

 

Project facts

Location- Panoor, Kannur

Plot- 12 cent

Area- 5400 SFT

Owner- Azeez

Design- Shihaz PV, Nijeesh

Design Lab

Mob- 9846212536

Y.C- 2020

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Luxury NRI House Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com