ADVERTISEMENT

ഉത്തരേന്ത്യയിൽ ദീർഘമായ അധ്യാപനജീവിതത്തിനു ശേഷമാണ് പ്രൊഫസർ പി.ജെ ജോർജും ഭാര്യയും നാട്ടിലെത്തുന്നത്. മരടിലെ തറവാടിനോട് ചേർന്ന പ്ലോട്ടിൽ വിശ്രമജീവിതം ആസ്വദിക്കാൻ,  പരിപാലനം എളുപ്പമുള്ള ഒരുനില വീട് വേണം എന്നതായിരുന്നു ഇവരുടെ ആവശ്യം. ഡിസൈനർ  മെജോ കുര്യനാണ് വീട് രൂപകൽപന ചെയ്തത്.

retirement-home-maradu-exterior

27 സെന്റിൽ ഭൂരിഭാഗവും മുറ്റത്തിനും ലാൻഡ്സ്കേപ്പിങ്ങിനായും നൽകി. പിന്നിലേക്കിറക്കിയാണ് വീടുപണിതത്.  വീടിന്റെ കളർതീമിനോട് യോജിക്കുന്ന റെഡ് ഇന്റർലോക് വിരിച്ചു ഡ്രൈവ് വേ വേർതിരിച്ചു.മേൽക്കൂര ഫ്ലാറ്റായി വാർത്തശേഷം ട്രസ് റൂഫ് ചെയ്തു ഓടുവിരിക്കുകയായിരുന്നു. ഇതിലൂടെ വീടിന് ഒരു പരമ്പരാഗത ഭാവം കൈവന്നു. മാത്രമല്ല, ഇടയ്ക്ക് ക്യാവിറ്റി സ്‌പേസ് ലഭിച്ചതുകൊണ്ട് വീടിനുള്ളിൽ ചൂട് ഫലപ്രദമായി കുറയ്ക്കാനും കഴിഞ്ഞു. മുകൾനിലയിൽ വിശാലമായ യൂട്ടിലിറ്റി ഏരിയയും ലഭിച്ചു.

retirement-home-maradu-landscape

കാർ പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഒരുക്കിയത്. സെമി ഓപ്പൺ ശൈലിയിൽ ഓരോ ഇടങ്ങളും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു. വെള്ള വിട്രിഫൈഡ് ടൈൽ വിരിച്ചതും ചുവരുകൾക്ക് വെള്ള നിറം നൽകിയതും അകത്തളങ്ങൾ പ്രസന്നമാക്കുന്നു.

retirement-home-maradu-living

ദീർഘവർഷങ്ങൾ താമസിച്ചിരുന്ന ഉത്തരേന്ത്യയിലെ വീട്ടിൽ ഇവർ ധാരാളം വിലയേറിയ ഫർണിച്ചറുകൾ വാങ്ങിയിട്ടിരുന്നു. നാട്ടിൽ പണിയുന്ന വീട്ടിൽ ഇവർ പ്രധാനമായും ആവശ്യപ്പെട്ടത്, ഇതുവരെ ജീവിച്ച വീട്ടിലെ  അതേ ഫർണിച്ചർ വിന്യാസങ്ങൾ ആയിരുന്നു.കാരണം വൈകാരികമായ അടുപ്പത്തിനേക്കാളേറെ അവ ഇവരുടെ ജീവിതരീതിയുടെ ഭാഗമായിരുന്നു.

retirement-home-maradu-dine

അതിനാൽ വീടുപണിയും മുൻപേ ഫർണീച്ചറുകളുടെ അളവുകളും അവ വരേണ്ട ഭാഗങ്ങളും ഗൃഹനാഥൻ ഡിസൈനർക്ക് അയച്ചു കൊടുത്തു. അതിൻപ്രകാരമാണ് അകത്തളങ്ങൾ രൂപകൽപന ചെയ്തത്. അപ്പോഴേക്കും ഫർണിച്ചറുകൾ ട്രക്കുകളിൽ നാട്ടിലെത്തി. പിന്നീട് അവ യഥാസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

retirement-home-maradu-inside

ടിവി ഒക്കെ കണ്ട് പാചകം ചെയ്യാൻ ഓപ്പൺ കിച്ചൻ ഒരുക്കി. സമീപം വർക്കിങ് കിച്ചനുമുണ്ട്. 

retirement-home-maradu-kitchen

മൂന്നു കിടപ്പുമുറികളും ലളിതസുന്ദരമായ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, സൈഡ് ടേബിൾ എന്നിവയെല്ലാം നൽകി. പുറത്തെ ലാൻഡ്സ്കേപ്പിലേക്ക് കണ്ണെത്തുംവിധമാണ് ക്രമീകരണം.

retirement-home-maradu-bed

അകത്തുനിന്നുതന്നെ  സ്റ്റെയർ+ യൂട്ടിലിറ്റി റൂം വേർതിരിച്ചു. ഇതുവഴി മുകളിലേക്കുള്ള പ്രവേശനവും എളുപ്പമാക്കി. തുണി കഴുകി ഉണക്കാനും സ്റ്റോറേജിനും യൂട്ടിലിറ്റി സ്‌പേസ് ഉപകാരപ്പെടുന്നു. ഇപ്പോൾ നാട്ടിൽ തറവാടിന് സമീപം, ആഗ്രഹിച്ചതിലുമപ്പുറം ശാന്തസുന്ദരമായ ഒരു വിശ്രമജീവിതം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഗൃഹനാഥനും ഭാര്യയും.

Model

 

Project facts

Location- Maradu, Ernakulam

Area- 2800 SFT

Plot- 27 cent

Owner- CJ George

Designer- Mejo Kurian 

Voyage Designs, Vytilla 

Mob- 97456 40027

English Summary- Retirement Home Traditional Style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com