ADVERTISEMENT

മലപ്പുറം ജില്ലയിലെ ഒഴൂരിലാണ് ബിസിനസുകാരനായ സൈദലവിയുടെ വീട്. 20 സെന്റ് സ്ഥലവും പഴയ ഒരുനില വീടും കൂടി വാങ്ങി പുതുക്കിയെടുക്കുകയാണ് ഇവിടെ ചെയ്തത്. കാറ്റും വെളിച്ചവും കുറവ്, ഇടുങ്ങിയ അകത്തളങ്ങൾ തുടങ്ങിയവയായിരുന്നു പഴയ വീടിന്റെ പോരായ്മകൾ.  അങ്ങനെയാണ് കാലത്തിനൊത്ത് വീടിന്റെ കെട്ടും മട്ടും മാറ്റാൻ തീരുമാനിച്ചത്.

25-lakh-house-ozhur

റോഡ് ലെവലിൽ നിന്നും 20  അടി താഴ്ചയിലായിരുന്നു പ്ലോട്ടും വീടും. പുതുക്കിയെടുത്തപ്പോൾ കൂടുതൽ ഉയരം തോന്നാനാണ് പല തട്ടുകളായുള്ള റൂഫിങ് പിന്തുടർന്നത്.  കൂടാതെ പുതിയ എലിവേഷൻ റോഡിനഭിമുഖമാക്കി. സിറ്റൗട്ടിന്റെ മുകളിലെ ഭിത്തിയിൽ നൽകിയ സ്ലിറ്റുകളാണ്  മറ്റൊരു ഹൈലൈറ്റ്. പുറംകാഴ്ചയിലെ പുതുമയ്ക്കുപരി, ഇത് അകത്തളങ്ങളിൽ വെളിച്ചവുമെത്തിക്കുന്നു. മുറ്റം ബേബിമെറ്റൽ വിരിച്ചു. ചെടികളും മരങ്ങളും ലാൻഡ്സ്കേപ് സജീവമാക്കുന്നു.

ചെങ്കല്ലിന്റെ ക്ലാഡിങ്ങും കോട്ട സ്റ്റോണും പതിച്ച ഷോ വാളാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. സിറ്റൗട്ട്, പോർച്ച് എന്നിവ മുന്നിലേക്ക് നീട്ടിയെടുത്തു. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ കൂട്ടിച്ചേർത്തു. ബ്രിക്ക് ക്ലാഡിങ്ങിന്റെ ഭംഗിയാണ് സിറ്റൗട്ടിൽ നിറയുന്നത്.

25-lakh-house-ozhur-sitout

പോർച്ച്, സിറ്റൗട്ട്‌, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് പുതിയ വീട്ടിലുള്ളത്. പഴയ ഫ്ളോറിങ് മാറ്റി. താഴത്തെ നിലയിൽ മാർബിളും, മുകൾനിലയിൽ മാർബോണൈറ്റും വിരിച്ചു.

25-lakh-house-ozhur-living

സ്ഥലക്കുറവ് പരിഹരിക്കാൻ, സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ക്രമീകരിച്ചു. വലിയ ജനലുകളും ഗ്ലാസ് വാതിലുകളും ഉൾക്കൊള്ളിച്ചു. ഇതിലൂടെ അകത്തളം കൂടുതൽ വിശാലമായി. ക്രോസ് വെന്റിലേഷനും സുഗമമായി ലഭിക്കുന്നു.

25-lakh-house-ozhur-dine

ഡൈനിങ് ഏരിയ മുകൾനിലയിൽ നിന്നും നോട്ടം ലഭിക്കുംവിധം ഡബിൾഹൈറ്റിൽ ഒരുക്കി. ഗോവണിയുടെ അടിയിലായി വാഷ് ബേസിൻ നൽകി.

25-lakh-house-ozhur-wash

ഫർണിഷിങ്ങിൽ മിതത്വം പാലിച്ചു. പഴയ മരങ്ങളാണ് ഫർണീച്ചറുകൾക്ക് ഉപയോഗിച്ചത്. കിച്ചൻ ക്യാബിനറ്റുകൾക്കും മുറികളിലെ വാഡ്രോബുകൾക്കും അലുമിനിയം കോംപസിറ്റ് പാനൽ ഉപയോഗിച്ചു. ഇതെല്ലാം ചെലവ് കുറയ്ക്കാൻ സഹായിച്ചു.

25-lakh-house-ozhur-kitchen

പഴയ കിടപ്പുമുറികൾ വിശാലമാക്കി. എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം  ഒരുക്കി.

25-lakh-house-ozhur-bed

ഇടുങ്ങിയ പഴയ അടുക്കള വിശാലമാക്കി. വർക്കേരിയയും മെയിൻ കിച്ചനും ഒരു വലിയ ഹാളിന്റെ ഭാഗമാക്കി മാറ്റി.

25 ലക്ഷം രൂപയ്ക്ക്, 2300 ചതുരശ്രയടിയിൽ പുതിയകാലത്തിന്റെ കെട്ടും മട്ടുമുള്ള വീട് പൂർത്തിയാക്കി എന്നതാണ് ഹൈലൈറ്റ്.

Project facts

Location- Ozhoor, Malappuram

Plot- 20 cent

Area- 2300SFT

Owner- Saidalavi

Design- Salim PM 

AS Design Forum, Malappuram 

Mob-9947211689

Budget- 25 Lakhs

Y.C- 2020

English Summary- 25 Lakh Renovated House Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com