sections
MORE

ഇങ്ങനെ ഒരു അനുഭവം അപൂർവം! ഇത് ഈശ്വരസാന്നിധ്യം നിറയുന്ന വീട്

shivamadhavam-vellayani
SHARE

തിരുവനന്തപുരം വെള്ളായണിയിലാണ് പ്രദീപ് നായർ, ധന്യ ദമ്പതികളുടെ ശിവമാധവം എന്ന വീട് സ്ഥിതി ചെയ്യുന്നത്. പുറംകാഴ്ചയിൽ കന്റെംപ്രറി  ശൈലിയും അകത്തളങ്ങളിൽ ട്രഡീഷണൽ+ മോഡേൺ ശൈലികളും സമന്വയിക്കുന്നു എന്നതാണ് വീടിന്റെ ഹൈലൈറ്റ്. എന്നുവച്ചാൽ മൂന്നു ഡിസൈൻ ശൈലികൾ ഈ വീട്ടിൽ സമ്മേളിക്കുന്നു എന്നർഥം.

ബോക്സ് ആകൃതിയിലാണ് എലിവേഷൻ. ഇതിൽ ചാര നിറത്തിലുള്ള വോൾ ടൈലും സ്റ്റോൺ ക്ലാഡിങ്ങും ഒട്ടിച്ചു. തൂണുകളുടെ പിൻബലമില്ലാതെ ക്യാന്റിലിവർ മാതൃകയിൽ ഒരുക്കിയ കാർപോർച്ചാണ് പുറംകാഴ്ചയിലെ ഒരു പ്രധാന ആകർഷണം.

shivamadhavam-vellayani-exterior

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, അഞ്ചു കിടപ്പുമുറികൾ,  കിച്ചൻ, അപ്പർ ലിവിങ്, ഹോം തിയറ്റർ, ബാൽക്കണി എന്നിവയാണ് 5500 ചതുരശ്രയടിയിൽ ഒരുക്കിയത്.

shivamadhavam-vellayani-living

നീണ്ട ഇടനാഴിയുടെ വശങ്ങളിലായി ഇടങ്ങൾ വരുംവിധമാണ് അകത്തളക്രമീകരണം. വുഡൻ ഫ്ലോറിങ്ങാണ് ഇടനാഴിയിൽ വഴി തെളിയിക്കുന്നത്.

ട്രിപ്പിൾ ഹൈറ്റിൽ  ഒരുക്കിയ ഫോർമൽ ലിവിങ് അകത്തേക്ക് കയറുമ്പോൾ തന്നെ വിശാലത ഒരുക്കി സ്വാഗതമോതുന്നു. ഇവിടെ വെട്ടുകല്ല് കൊണ്ടുള്ള ക്ലാഡിങ് വോൾ ഹൈലൈറ്റ് ചെയ്തു.

shivamadhavam-vellayani-drawing

ഫാമിലി ലിവിങ്- ഡൈനിങ് എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. ഇവിടമാണ് അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം. വോൾ പേപ്പർ, ടെക്സ്ചർ, ക്ലാഡിങ് എന്നിവ നൽകി ഹൈലൈറ്റ് ചെയ്തു. ഫാമിലി ലിവിങ്ങിൽ  ഡബിൾ ഹൈറ്റ് സീലിങ്ങാണ്. ഇവിടെ ധാരാളം  ജനാലകൾ നൽകി കാറ്റിനെയും വെളിച്ചത്തെയും അകത്തേക്ക് ആനയിക്കുന്നു.

shivamadhavam-vellayani-dine

ഗോവണിയുടെ താഴത്തെ കൈവരികൾ ഫാമിലി ലിവിങ്ങിലെ ടിവി വോൾ ആക്കിമാറ്റി. സ്റ്റെയറിന്റെ പകുതിഭാഗം ഫ്‌ളോട്ടിങ് ശൈലിയിൽ ഒരുക്കിയത്  കൗതുകം നിറയ്ക്കുന്നു. ടഫൻഡ് ഗ്ലാസാണ് കൈവരികളിൽ.

shivamadhavam-vellayani-stair

ഡൈനിങ് ഏരിയയിൽ നിന്ന് പുറത്തെ പാഷ്യോയിലേക്കിറങ്ങാൻ വാതിൽ നൽകി. ഇവിടെ സിറ്റിങ് സ്‌പേസും വേർതിരിച്ചു. 

shivamadhavam-vellayani-bar

ബ്ലൂ- വുഡൻ തീമിലാണ് കിച്ചൻ. വുഡ്- വെനീർ ഫിനിഷിലാണ് ക്യാബിനറ്റുകൾ. ഇതിനു ഗ്ലാസ് ഫിനിഷും നൽകി. കൗണ്ടറിലും സ്പ്ലാഷ് ബാക്കിലും കൊറിയൻ സ്റ്റോൺ വിരിച്ചു.

shivamadhavam-vellayani-kitchen

അഞ്ചു കിടപ്പുമുറികളും വ്യത്യസ്തമായി ഒരുക്കി. താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികളാണ്. അറ്റാച്ഡ് ബാത്റൂം, ഫുൾ ലെങ്ത് വാഡ്രോബ് എന്നിവ പ്രധാന  ബെഡ്‌റൂമുകളിൽ നൽകി. പേരന്റ്സ്, ഗസ്റ്റ് ബെഡ്റൂമുകൾ മിനിമലായി ഒരുക്കി.

shivamadhavam-vellayani-bed

മൂന്നു കുട്ടികളാണ് ദമ്പതികൾക്ക്. അതിനാൽ അപ്പർ ലിവിങ് വിശാലമായ സ്റ്റഡി സ്‌പേസാക്കി മാറ്റി. മുകൾനിലയിൽ ഹോംതിയറ്റർ കം  എന്റർടെയിന്മെന്റ് റൂമുമുണ്ട്.

shivamadhavam-vellayani-study

ഉറച്ച ഈശ്വരവിശ്വാസികളാണ് ഉടമസ്ഥർ. അതിനാൽ ഭക്തിയുടെ പോസിറ്റീവ് അന്തരീക്ഷം  നിറയുംവിധം വിഗ്രഹങ്ങളും പൂജാസ്‌പേസുമൊക്കെ ക്രമീകരിച്ചിരിക്കുന്നു. ചുരുക്കത്തിൽ വീട്ടുകാരുടെ അഭിരുചി അനുസരിച്ച് മനോഹരമായി ഒരുക്കിയതാണ് ശിവമാധവം എന്ന ഈ വീടിനെ സുന്ദരമായ അനുഭവമാക്കി മാറ്റുന്നത്.

shivamadhavam-vellayani-patio

Project facts

Location- Vellayani, Trivandrum

Plot- 17 cent

Area- 5500 SFT

Owner- Pradeep Nair & Dhanya

Design- Subi, Arc.Athira

Aavishkar Architects, Kadavanthra

Mob- 8129043076

English Summary- Luxury House with Positive Ambience

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA