sections
MORE

110 വർഷം പഴക്കമുള്ള തറവാടിന്റെ മാറ്റം കണ്ടോ! അതും അദ്ഭുതപ്പെടുത്തുന്ന ചെലവിൽ

traditioanl-renovation-thrissur
SHARE

തൃശൂർ തൊട്ടിപ്പാൾ സ്വദേശിയും പ്രവാസിയുമായ ഡെന്നി വർഗീസ് നാട്ടിലെത്തുമ്പോൾ താമസിച്ചിരുന്നത് 110 വർഷം പഴക്കമുള്ള തറവാട്ടിലാണ്. അന്നത്തെക്കാലത്തെ വലിയ വീടുകളിലൊന്നായിരുന്നു ഇത്. പക്ഷേ   കാലപ്പഴത്തിന്റെ ക്ഷീണതകളും അസൗകര്യങ്ങളും വർധിച്ചപ്പോഴാണ് വീട് പൊളിച്ചു കളഞ്ഞു പുതിയതൊന്ന് പണിയുന്നതിനെക്കുറിച്ച് ഡെന്നി ആലോചിച്ചത്.

thrissur-old-house
പഴയ വീട്

അങ്ങനെ തൃപ്രയാർ കോസ്റ്റ്‌ഫോർഡിലെ ഡിസൈനർ ശാന്തിലാലിനെ സമീപിച്ചു. ശാന്തിലാൽ പഴയ തറവാട് സന്ദർശിച്ചപ്പോൾ നല്ല ഉറപ്പുള്ള നിർമിതിയാണ്. പല സാമഗ്രികളും പുനരുപയോഗിക്കുകയും ചെയ്യാം. അങ്ങനെ പൊളിച്ചു കളയാതെ തറവാട് കാലോചിതമായി പുനരുദ്ധരിക്കുക എന്ന തീരുമാനത്തിലേക്ക് ഉടമസ്ഥനെ എത്തിച്ചു.

traditioanl-renovation-thrissur-sitout

പഴയ മുറികൾ ചെറുതും കാറ്റും വെളിച്ചവും കയറാത്തവയുമായിരുന്നു. അകത്തളങ്ങളുടെ പുനർക്രമീകരണത്തിലൂടെ സ്ഥലപരിമിതി മറികടന്നു. കൂടുതൽ ജനലുകൾ നൽകിയതോടെ കാറ്റും വെളിച്ചവും അകത്തേക്ക് എത്തിത്തുടങ്ങി. 

traditioanl-renovation-thrissur-hall

പോർച്ച്,സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 2532 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മുകൾനിലയിലെ മുറികൾ കാര്യമായ പരിഷ്കാരങ്ങളില്ലാതെ നിലനിർത്തി.

traditioanl-renovation-thrissur-dine

രണ്ടു കിടപ്പുമുറി, കിച്ചൻ, ഊണുമുറി എന്നിവ പുതുതായി കൂട്ടിച്ചേർത്തു. പഴയ റെഡ് ഓക്സൈഡ് നിലം മാറ്റി വിട്രിഫൈഡ് ടൈൽ വിരിച്ചു.

traditioanl-renovation-thrissur-interior

പഴയ വീടിന്റെ ചുവരുകൾ മണ്ണുകൊണ്ടായിരുന്നു. വെട്ടുകല്ല് കൊണ്ട് പുതിയ ഭിത്തികൾ പണിതു. ഇതിൽ പഴയ തനിമ നിലനിർത്തുംവിധം മഡ് പ്ലാസ്റ്ററിങ് നൽകി. മച്ച്, ജനൽവാതിലുകൾ, ചില ഫർണിച്ചറുകൾ, ഓട് എന്നിവയെല്ലാം പുനരുപയോഗിക്കാൻ കഴിഞ്ഞതാണ് ചെലവ് പിടിച്ചുനിർത്തിയത്. 90 % പഴയ ഓടുകളും പുനരുപയോഗിക്കാൻ കഴിഞ്ഞു.

traditioanl-renovation-bed

ഒരർഥത്തിൽ, പരമ്പരാഗതത്തനിമ ചോരാതെ കാലോചിതമായി മുഖം മിനുക്കിയ ഈ വീടിനെ, പഴയ തറവാടിന്റെ രണ്ടാം ജന്മം എന്നുതന്നെ പറയാം. വെറും 21 ലക്ഷം രൂപയ്ക്ക് പണി പൂർത്തിയാക്കാൻ കഴിഞ്ഞു എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

traditioanl-renovation-wall

Project  facts

Model

Location- Thottippal, Thrissur

Model

Area- 2532 SFT

Owner- Denny Varghese

Design- Shanthilal

CostFord, Thriprayar 

Mob- 9747538500

Budget- 21 Lakhs

English Summary-110 year old Tharavad Renovation 

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA