ADVERTISEMENT

സമാനതകൾ ഇല്ലാത്ത നിർമിതി- അതാണ് മലപ്പുറം ഇടവണ്ണയിലുളള ജമാലിന്റെയും കുടുംബത്തിന്റെയും പുതിയ  വീട്. സ്ക്യൂ ഹൗസ് എന്നാണ് ഈ വീടിന് ആർക്കിടെക്ടുകൾ നൽകിയ പേര്. അത്രത്തോളം വൈദഗ്ധ്യത്തോടെയാണ് ഈ ഭവനം രൂപകൽപന ചെയ്തിരിക്കുന്നത്.

super-house-edavanna-close

വിശാലമായ പ്ലോട്ടിൽ ഒരു വടവൃക്ഷം പോലെ പരന്നുകിടക്കുകയാണ് വീട്. ഓരോ ഇടത്തുനിന്നും നോക്കുമ്പോൾ വ്യത്യസ്തമായ കാഴ്ചകളാണ് വീടിനു ലഭിക്കുക. നിസ്കാര ദിക്കിനെ അഭിമുഖീകരിക്കുന്ന വിധം വീടിന്റെ ഒരുഭാഗം വളച്ചുനൽകി. ഇതാണ് സ്‌ക്യൂ ഹൗസ് എന്ന് പേരുലഭിക്കാൻ കാരണം. പ്രധാന എൻട്രി കൂടാതെ ഗസ്റ്റുകൾക്കായി മറ്റൊരു എൻട്രി ഗെയ്റ്റുമുണ്ട്.

super-house-edavanna

വർഷത്തിൽ ഭൂരിഭാഗവും വെയിലും മഴയും ലഭിക്കുന്ന കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയെ പരിഗണിച്ചാണ് വീടിന്റെ രൂപകൽപന. ഹീറ്റ് ഇൻസുലേഷനും വാട്ടർ പ്രൂഫിങ്ങും നൽകുന്ന പല ലെയറുകളുള്ള മേൽക്കൂരയാണ് വീടിന്റെ സവിശേഷത.

super-house-edavanna-exterior

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, പ്രെയർ സ്‌പേസ്,  ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 12000 ചതുരശ്രയടിയിൽ ഒരുക്കിയിട്ടുള്ളത്. 

super-house-edavanna-living

രണ്ടു ബ്ലോക്കുകളായാണ് വീടിന്റെ വിന്യാസം. ലിവിങ്, ഡൈനിങ് പോലുള്ള കോമൺ ഏരിയകൾ ഒരു ബ്ളോക്കിലും, കിച്ചൻ, ബെഡ്റൂംസ് തുടങ്ങിയ പ്രൈവറ്റ് ഏരിയകൾ രണ്ടാമത്തെ ബ്ളോക്കിലും ഉൾപ്പെടുത്തി. ഇരു ബ്ലോക്കുകളെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു ബ്രിഡ്ജും നൽകിയിട്ടുണ്ട്. കോർട്യാർഡുകളാണ് മറ്റൊരു ആകർഷണം. ഇതിൽ ഇൻഡോർ പ്ലാന്റുകൾ നൽകി അകത്ത് പച്ചപ്പ് നിറച്ചു.

super-house-edavanna-courtyard

ഗ്ലാസാണ് വീടിന്റെ ഫർണിഷിങ്ങിലെ പ്രധാന ഘടകം. ചൂടിനെ തടഞ്ഞു  പ്രകാശത്തെ മാത്രം കടത്തിവിടുന്ന സോളർ റിഫ്ളക്ടീവ് ഗ്ലാസാണ് വീട്ടിൽ എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത്. രണ്ടു നില വരുന്ന ഭാഗത്ത് വലിയ ഗ്ലാസ് ജാലകങ്ങൾ നൽകി. ഇതിനു പിന്നിൽ കൊതുകുവലയും നൽകിയിട്ടുണ്ട്. അതിനാൽ ജനാലകൾ തുറന്നിട്ടാൽ കാറ്റും വെളിച്ചവുമെല്ലാം അകത്തേക്ക് വിരുന്നെത്തും.

super-house-edavanna-kitchen

പല ഇടങ്ങളും വ്യത്യസ്ത തീമിലാണ് ഒരുക്കിയത്. ഇറ്റാലിയൻ മാർബിൾ, ലെതർ ഫിനിഷ്ഡ് ഗ്രാനൈറ്റ് എന്നിവയാണ് നിലത്തു വിരിച്ചത്.  കോമൺ ഏരിയകൾ കൂടുതൽ വർണാഭമായും, പ്രൈവറ്റ് സ്‌പേസുകൾ റസ്റ്റിക് ഫിനിഷിലും നിലനിർത്തി. ഡൈനിങ് സ്‌പേസ് എക്സ്പോസ്ഡ് കോൺക്രീറ്റ് ഫിനിഷിൽ നിലനിർത്തിയത് ഇതിനുദാഹരണമാണ്.

super-house-edavanna-stair

പല മലയാളികൾക്കും ഗ്ലാസിനെക്കുറിച്ചു തെറ്റിധാരണകളുണ്ട്. ഗ്ലാസിട്ടാൽ ചൂട് കൂടും എന്നൊക്കെ. അതൊക്കെ പഴയ കഥയാണ്. ചൂടിനെ പ്രതിരോധിക്കുന്ന സോളർ റിഫ്ളക്ടീവ് ഗ്ലാസുകൾ പല വിധത്തിൽ ഇപ്പോൾ ലഭ്യമാണ്.  പെയിന്റ് അടിച്ച ഭിത്തികളെക്കാൾ പരിപാലനം എളുപ്പം, 100 % പുനരുപയോഗിക്കാം തുടങ്ങിയവയാണ് ഗ്ലാസിന്റെ മേന്മയെന്നു ആർക്കിടെക്ട് നിഖിൽ മോഹൻ പറയുന്നു.

മാസ്റ്റർ ബെഡ്‌റൂമിൽ പ്ലൈവുഡ് പാനലിങ് നൽകിയ ഹെഡ്ബോർഡ് ശ്രദ്ധേയമാണ്. സ്റ്റോറേജ്, ക്രോസ് വെന്റിലേഷൻ എന്നിവ ലഭിക്കുംവിധമാണ് കിടപ്പുമുറികൾ, അടുക്കള എന്നിവ ഒരുക്കിയത്. 

super-house-edavanna-bed

കടപ്പയും നാച്ചുറൽ സ്റ്റോണും വിരിച്ചു മുറ്റവും കണക്ടിങ് സ്‌പേസുകളും ഭംഗിയാക്കി. വിശാലമായ ലാൻഡ്സ്കേപ്പിൽ പുൽത്തകിടിയും മരങ്ങളും ഹാജർ വയ്ക്കുന്നു. ചുരുക്കത്തിൽ ഭൂമിയുടെ കിടപ്പും വീട്ടുകാരുടെ ആവശ്യങ്ങളും സംയോജിപ്പിച്ച് ഒരുക്കി എന്നതാണ് ഇഇഇ വീടിന്റെ ഹൈലൈറ്റ്.  ഈ വീട് പുറത്തുനിന്നു കാണുന്നവർക്കെല്ലാം ഉള്ളിൽ എന്താണെന്നറിയാൻ കൗതുകമാണ്.

Project facts

Location- Edavanna, Malappuram

Plot- 1 acre

Area- 12000 SFT

Owner- Jamal

Architects-  Nikhil Mohan, Shabna Nikhil

Thought parallels, Calicut

Mob- 8138902899

Y.C- 2018

English Summary- Skew House Edavanna Malappuram Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com