ADVERTISEMENT

ചെറിയ വീടും പ്ലാനും ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. മിനിമലിസം ട്രെൻഡ് ആയികൊണ്ടിരിക്കുന്ന ഈ സമയത്ത്  ഒട്ടും തന്നെ ആർഭാടങ്ങളില്ലാതെ ആണ് ഈ വീട് ഡിസൈൻ ചെയ്തത്. ഒരു ഇന്റീരിയർ ഡിസൈനറുടെ സ്വന്തം വീടായതു കൊണ്ട് തന്നെ ഡിസൈനിൽ തൃപ്തി കണ്ടെത്തുക എന്നത് പ്രയാസമുള്ള കാര്യം ആയിരുന്നു. അഞ്ചോ ആറോ തവണ ഡിസൈനിൽ മാറ്റം വരുത്തിയാണ് ഫൈനൽ കൺസെപ്റ്റിലേക്ക്‌ എത്തി ചേർന്നത്. 

പുതിയ വീട് പണിയുന്നതിന് പകരമായി പഴയ വീട് പുതുക്കിയെടുക്കാമെന്നു തീരുമാനിച്ചു. പഴയ വീട് ഒത്തിരി പരിമിതികളുള്ള രണ്ട്  കിടപ്പുമുറി വീടായിരുന്നു. പുതുക്കിപ്പണിയുമ്പോൾ ചെലവ് കൂടുതലാണെങ്കിലും ഓർമ്മകൾ നിറഞ്ഞ വീട് നിലനിർത്താനായി. പക്ഷി ചിറകു വിരിച്ചതു പോലെയുള്ള V  ഷേപ്പിലുള്ള മേൽക്കൂരയാണ് വീടിന്റെ പ്രധാന ആകർഷണം.

reader-home-before

6 സെന്റ് സ്ഥലത്ത് 1500 സ്ക്വയർഫീറ്റിൽ  2 നിലകളിലായി 3 കിടപ്പുമുറികളാണ് പുതിയ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. പോർച്ച്, സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്ങ്, കിച്ചൺ, വർക്ക് ഏരിയ എന്നിവയും കൂടി അടങ്ങുന്നതാണ് ഈ വീട്. സ്റ്റോറേജിന്‌ കൂടുതൽ പ്രാധാന്യം നൽകികൊണ്ടുള്ള ഡിസൈൻ ആണ് തിരഞ്ഞെടുത്തത്. പൊതുവായി സ്‌ക്വയർ തീം വീടിന്റെ എല്ലായിടത്തും പരീക്ഷിച്ചു. 

reader-home-uniqe-living

പഴയ സിറ്റ്ഔട്ട്‌ പൊളിച്ചു പോർച്ച് ആക്കിമാറ്റി. പുതിയ സിറ്റ്ഔട്ട്‌ ലിവിംഗ് ഏരിയയോട് ചേർന്ന് നിർമ്മിച്ചു. പഴയ സ്റ്റെയർ പൊളിച്ച്  1 മീറ്റർ നീളത്തിൽ ഡൈനിങ്ങ്  നീട്ടിയെടുത്തപ്പോൾ കൂടുതൽ സൗകര്യപ്രദമായി. പുതിയ രീതിയിലുള്ള ഇൻഡസ്ട്രിയൽ സ്റ്റെയർ പണിത് അതിന് മരത്തിന്റെ പടികൾ നൽകി ആകർഷകമാക്കി. സ്റ്റെയർ ലാന്റിങിൽ അടിയിലായി വാഷ് ബേസിൻ, ഇൻവെർട്ടർ സ്‌റ്റോറേജ് യൂണിറ്റ് എന്നിവ കൊടുത്തു.

reader-home-unique-dine

പഴയ ടൈൽ പൊളിക്കാതെ ഗം ഉപയോഗിച്ചാണ് പുതിയ ടൈൽ ഒട്ടിച്ചത്. എല്ലാ ടൈലുകളും മാറ്റ് ഫിനിഷിൽ ഉള്ളതാണ്. ഉപയോഗപ്രദമായ ഫർണിച്ചറുകൾ മാത്രം പണിയിച്ചെടുത്തു. മൂന്ന് കിടപ്പുമുറികൾക്കും ജിപ്സം സീലിങ്  നൽകിയതുകൊണ്ട്  സീലിങ്  പ്ലാസ്റ്ററിങ്  ഒഴിവാക്കി. കോമൺ ഏരിയ മുഴുവൻ പഴയ വീടിന്റെ സിലിങ് ഓട് നിലനിർത്തി സ്പോട്ട്  ലൈറ്റ് ഉൾപ്പെടുത്തി കൊണ്ടുള്ള എക്സ് പോസ്ഡ് വയറിങ് രീതി ആണ് സ്വീകരിച്ചത്. ക്ളീഷേ വൈറ്റ് സീലിങിൽ നിന്നും ബ്ലാക്കിലേക്ക്  മാറുമ്പോഴുണ്ടാകുന്ന ആശങ്ക പിന്നീട് വീടിന്റെ പ്രധാന ആകർഷണമായി മാറി. 

reader-home-unique-stair

മൾട്ടി വുഡിൽ ലാമിനേറ്റ് ഷീറ്റ് ഒട്ടിച്ചാണ് കിച്ചൺ ക്യാബിനറ്റ് . നാനോ വൈറ്റ് കൌണ്ടർ ടോപ്പും  എത്തിയതോടെ കിച്ചൺ തിളങ്ങി. ഒരു  ഭാഗത്ത് ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ എന്നിവ വരുന്ന മൾട്ടി പർപ്പസ് ഏരിയ ഒരുക്കി. നടുഭാഗത്ത്  ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ഒരുക്കി. എല്ലാ ഇന്റീരിയർ വർക്കും ചെയ്തിരിക്കുന്നത് മറൈൻ പ്ലൈ വുഡ് ഉപയോഗിച്ചാണ്.

reader-home-unique-kitchen

മാസ്റ്റർ ബെഡ് റൂമിലേക്ക് കടക്കുമ്പോൾ സിറ്റിംങിനായ് പണിത ബേ വിൻഡോ ആണ് മറ്റൊരു  ആകർഷണം. അവിടെ ചുമരിലെ ഒരു ഭാഗം വാൾ പേപ്പർ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തു. ടീവി യൂണിറ്റിനടുത്ത് ചേർന്ന്  ചെറിയൊരു വർക്ക് സ്‌പേസ്  ഉൾപ്പെടുത്തി. കോട്ടിനടിയിൽ സ്റ്റോറേജ് ഏരിയ കൊടുത്തു. ഇങ്ങനെ പഴയ വീടിന്റെ ഓർമ്മകൾ നിലനിർത്തിക്കൊണ്ടുതന്നെ കാലോചിതമായ സൗകര്യങ്ങളിലേക്ക് വീട് അപ്‌ഡേറ്റ് ചെയ്യാൻ സാധിച്ചു.

reader-home-unique-bed

Project facts

Location- Calicut

Designer- Midarp Builders

Mob- 9746443355

English Summary- Designer Own House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com