sections
MORE

ഈ വീട് കൊണ്ടുവന്നത് ലോറിയിൽ! ഇതാണ് GFRG വീട്; ചെലവും കുറവ്

gfrg-home-edappally
SHARE

എറണാകുളം ഇടപ്പള്ളിയിൽ 6 സെന്റ് സ്ഥലമുണ്ട്. അവിടെ ചെലവ് പരമാവധി കുറച്ചു പരമാവധി സൗകര്യങ്ങളുള്ള ഒരു വീട് പെട്ടെന്ന് നിർമിച്ചു തരണം. ഇതായിരുന്നു നവാസ് സുഹൃത്തായ ഡിസൈനർ മെജോയ്ക്ക് മുൻപിൽ വച്ച ഡിമാൻഡ്. ഇത്രയും ആവശ്യങ്ങൾക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ- GFRG പാനലുകൾ..

gfrg-home-edappally-lorry

FACT ഉൽപാദിപ്പിച്ചിരുന്ന GFRG പാനലുകൾ ഉപയോഗിച്ച് പ്രീഫാബ് ശൈലിയിലാണ് ഈ അദ്‌ഭുതവീട് നിർമിച്ചത്. വീടിന്റെ അടിത്തറ കെട്ടിയ ശേഷം ഭിത്തി കെട്ടാൻ അളവിന് GFRG പാനലുകൾ ലോറിയിൽ സൈറ്റിൽ കൊണ്ടുവന്നു ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു. 12X3 മീറ്റർ ഉയരത്തിലും 12.5 സെ.മീ കനത്തിലും നിർമിച്ച ജിപ്സം ഭിത്തികൾ ക്രെയിനിന്റെ സഹായത്തോടെയാണ് സൈറ്റിൽ ഘടിപ്പിച്ചത്.  ജനൽ, വാതിലുകൾ എന്നിവയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഇവ ഇൻസ്റ്റാൾ ചെയ്തത്. റൂഫിങ്ങിനും GFRG പാനൽ  തന്നെയാണ് ഉപയോഗിച്ചത്. ഇതിനു മുകളിൽ ഒരു ലെയർ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.

gfrg-home-edappally-construction

വളരെ കുറച്ചു പണിക്കാരെ കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ പണി തീർക്കാം എന്നതാണ് ഇതിന്റെ മേന്മ. കോൺക്രീറ്റിന്റെ ഉപയോഗം കുറയുന്നതുകൊണ്ട് വീടിനുള്ളിൽ ചൂടും വളരെ കുറവാണ്.

gfrg-home-edappally-exterior

പുറംകാഴ്ചയിൽ സാദാ വീടുപോലെ തോന്നണം എന്ന ആവശ്യവും നവാസിനുണ്ടായിരുന്നു. അതിനായി മുൻവശത്തെ ഭിത്തിയിൽ സിമന്റ് ഷോ വോൾ നൽകി. ഇതിൽ സ്റ്റോൺ  ക്ലാഡിങ് ഒട്ടിച്ചു ഭംഗിയാക്കി.

gfrg-home-living

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1400 ചതുരശ്രയടിയിൽ ഒരുക്കിയത്. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. അകത്തളങ്ങൾ വളരെ ലളിതമായി ഒരുക്കി. അനാവശ്യ ആഡംബരങ്ങൾ ഒന്നുമില്ല.

gfrg-home-dine

ചെറിയ വീട്ടിൽ പരമാവധി വിശാലത ലഭിക്കാൻ ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ വിന്യസിച്ചു. പ്രധാനവാതിൽ തുറന്നു കയറുമ്പോൾ സ്വീകരണമുറി കടന്നാൽ ഡൈനിങ് ഹാളാണ്. ഇടങ്ങളുടെ ഓരോ ഭിത്തികൾ വേറിട്ട നിറം നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

ഫാമിലി ലിവിങ്ങിനോട് ചേർന്നു ഡോർ കം വിൻഡോ നൽകിയിട്ടുണ്ട്. ഇതുവഴി ലാൻഡ്സ്കേപ്പിലേക്കിറങ്ങാം. ഇത് തുറന്നിട്ടാൽ നല്ല കാറ്റും വെളിച്ചവും ഉള്ളിലെത്തുകയും ചെയ്യും.

gfrg-home-bed

ലളിതമാണ് മൂന്നു കിടപ്പുമുറികളും. സ്റ്റോറേജ് സ്‌പേസ്, ബാത്റൂം എന്നിവയും ഉൾപ്പെടുത്തി. റെഡ്+ വൈറ്റ് തീമിലാണ് കിച്ചൻ. അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് കിച്ചൻ ക്യാബിനറ്റുകൾ നിർമിച്ചത്. സമീപം വർക്കേരിയയുമുണ്ട്.

gfrg-home-kitchen

വെറും 21 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി എന്നതാണ് ഹൈലൈറ്റ്. ഈ ചതുരശ്രയടിയിൽ ഇന്ന് ഒരു കോൺക്രീറ്റ് വീട് പണിയണമെങ്കിൽ കുറഞ്ഞത് 33 ലക്ഷം രൂപയെങ്കിലുമാകും എന്നോർക്കണം. വളരെ കുറഞ്ഞ സമയത്തിൽ, കുറച്ചു പണിക്കാരെ കൊണ്ട്, കുറഞ്ഞ ചെലവിൽ ഇത്തരം വീടുകൾ നിർമിക്കാം. കോൺക്രീറ്റ് വീടുകൾ പോലെത്തന്നെ സുരക്ഷിതമാണ്. തീപിടിത്തം, പൂപ്പൽ തുടങ്ങിയവയിൽ നിന്നും മുക്തമാണ് തുടങ്ങിയ ഗുണങ്ങളുമുണ്ട്. വീടുകൾ മാത്രമല്ല, വ്യാവസായിക കെട്ടിടങ്ങൾ പോലും ഇപ്പോൾ ഈ രീതിയിൽ നിർമിക്കുന്നുണ്ട്. ഡിസൈനർ മെജോ പറയുന്നു.

gfrg-home-edappally-building

Project facts

Location- Edappally

Plot- 6 cent

Area- 1400 SFT

Owner- Navas

Design- Mejo Kurian

Voyage Designs, Vytilla

Mob- 9745640027

Y.C- 2016

English Summary- GFRG House Prefabricated Model Edappally

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA