ADVERTISEMENT

കണ്ണൂർ കരിവെള്ളൂരിൽ കുടുംബവകയായ 34 സെന്റ് രണ്ടായി പകുത്താണ് സഹോദരങ്ങളായ അജേഷും രഞ്ജിത്തും വീട് പണിതത്. ഇരുവീടുകളും രൂപകൽപന ചെയ്തത് മൂത്ത സഹോദരൻ രഞ്ജിത്താണ്. അജേഷിന്‌ പരമ്പരാഗത ശൈലിയിലുള്ള ഒരുനില വീട് ആയിരുന്നു താൽപര്യം.

traditional-bros-home-pond

വാർക്ക ഒഴിവാക്കി, ജിഐ ട്രസ് വർക്ക് ചെയ്ത്, അതിന്മേൽ ഓട് വിരിച്ചാണ് മേൽക്കൂര ഒരുക്കിയത്. സീലിങ്ങിന്റെ സ്ഥാനത്ത് ഫൈബർ സിമന്റ് ബോർഡും വിരിച്ചു. ഇതിനിടയിൽ ക്യാവിറ്റി സ്‌പേസ് ഉള്ളതിനാൽ ചൂടിനെ ഫലപ്രദമായി പ്രതിരോധിക്കുന്നു. ഉള്ളിൽ സുഖകരമായ താപനില നിലനിർത്തുന്നു.

traditional-bros-home-exterior

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഒരുക്കിയത്.

മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. മറൈൻ പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ് ഫർണിഷിങ്.

traditional-bros-home-court

നടുമുറ്റമാണ് വീടിനുള്ളിലെ ഹൈലൈറ്റ്. ഓപ്പൺ ടു സ്‌കൈ രീതിയിലാണ് മേൽക്കൂര. സുരക്ഷയ്ക്കായി ഗ്രില്ലുകൾ നൽകിയിട്ടുണ്ട്.  ഇതിന്റെ നാലുവശത്തുള്ള തൂണുകൾ ഈട്ടിയിലാണ് നിർമിച്ചത്. ഇവിടെ ഇരിക്കാനുള്ള സ്‌പേസും നൽകിയിട്ടുണ്ട്. ഇവിടെയിരുന്ന് മഴ കാണുന്നത് പ്രത്യേക അനുഭൂതിയാണെന്നു വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

traditional-bros-home-dine

അജേഷും സഹോദരൻ രഞ്ജിത്തും മോഡുലാർ കിച്ചന്റെ നിർമാണ- വിതരണ രംഗത്താണ് ജോലി ചെയ്യുന്നത്. അതിനാൽ കിച്ചൻ കൂടുതൽ പ്രാധാന്യത്തോടെ ഒരുക്കി. മറൈൻ പ്ലൈവുഡ്+ മാറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കനേഡിയൻ ഇമ്പോർട്ടഡ് വുഡ് ആണ് ബാക്കി ഫർണിഷിങ്ങിന് ഉപയോഗിച്ചത്.

traditional-bros-home-kitchen

ലളിതവും ഉപയുക്തവുമാണ് കിടപ്പുമുറികൾ. രണ്ടു മുറികളിൽ അറ്റാച്ഡ് ബാത്റൂം നൽകി. ഒരു ബാത്റൂം പുറത്തു നൽകി. മാസ്റ്റർ ബെഡ്‌റൂമിൽ വുഡൻ ഫ്ളോറിങ് നൽകി.  ഇവിടെയും ഇമ്പോർട്ടഡ് കനേഡിയൻ വുഡ് നൽകി.

traditional-bros-home-bed

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 40 ലക്ഷം രൂപയാണ് വീടിനു ചെലവായത്. ചെലവ് പിടിച്ചുനിർത്താൻ ചില  കാര്യങ്ങൾ ചെയ്തു. സ്റ്റെയർകേസ് ഒഴിവാക്കി. സ്ട്രക്ചറിൽ കാർ പോർച്ച് ഒഴിവാക്കി. ഇത് മാറ്റി നൽകി. ഫോൾസ് സീലിങ് കുറച്ചു, തടിയുടെ ഉപയോഗം നിയന്ത്രിച്ചു തുടങ്ങിയവയാണ് അത്...

traditional-bros-home-hall

ചെറുപ്പം മുതൽ ഒരുമിച്ചാണ് വളർന്നത്. വേറെ കുടുംബമായാലും അടുത്തടുത്ത് താമസിക്കണം എന്ന ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇരു സഹോദരങ്ങളും. ഇരു വീടിനും കൂടി ഒരു കിണറേയുള്ളൂ എന്നത് സ്നേഹബന്ധത്തിന്റെ മറ്റൊരു തെളിവാണ്.  

 

Project facts

Location- Karivelloor, Kannur

Area- 1800 SFT

Plot- 17 cent

Owner- Ajesh K

Mob- 9847383525

Design- Ranjith

Elegant Interior& Modular Kitchen

Budget- 40 Lakhs

Y.C- 2020

ചിത്രങ്ങൾ- അഖിൽ കോമാച്ചി

English Summary- Traditional House Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com