sections
MORE

28 ലക്ഷത്തിന് എങ്ങനെ ഇതുപോലെ ഒരു വീടൊരുക്കി! കണ്ടു പഠിക്കാം ഈ മാതൃക

28-lakh-house-varkala
SHARE

തിരുവനന്തപുരം വർക്കലയിലുള്ള ഷൈൻ-ശില്പ ദമ്പതികളുടെ വീടാണിത്. ഇഷ്ടങ്ങളൊന്നും ചോർന്നുപോകാതെ ഇഷ്ടപ്പെട്ടുണ്ടാക്കിയ ഈ  വീടാണ് ഇപ്പോൾ നാട്ടിലെ താരം. ചെറിയ പ്ലോട്ടിൽ, ചുരുങ്ങിയ ബജറ്റിൽ വീടൊരുക്കാൻ ആഗ്രഹിക്കന്നവർക്ക് മികച്ച ഗൃഹപാഠമാണ് ഈ  ഭവനം.

കോംപൗണ്ട് വാളും കോളം സ്ട്രെക്ച്റിന്റെ ഭിത്തിയും സിമന്റ് ബ്ലോക്ക് കൊണ്ടാണ്. ഗേറ്റ് ജി.ഐ കൊണ്ടാണ്. പാരപ്പറ്റ് വാൾ ടഫൻഡ് ഗ്ലാസ്സും എസ്.എസ്സും കൊണ്ടാണ്. ഗ്ലാസ് റൂഫാണ് ടെറസ്സിൽ. സമകാലികശൈലിയിലാണ് വീടിന്റെ എലിവേഷൻ. 

28-lakh-house-varkala-side

മൂന്നേമുക്കാൽ സെന്റ് സ്ഥലത്താണ് ഇരുനിലയിൽ  1319 ചതുരശ്രയടി വിസ്തീർണത്തിലുള്ള വീട്. സിറ്റൗട്ട്, ലിവിങ് ,ഡൈനിങ് , കിച്ചൻ, മാസ്റ്റർ ബെഡ്റൂം എന്നിവയാണ്  താഴെ നിലയിലുള്ള സൗകര്യങ്ങൾ. മുകൾ നിലയിൽ അപ്പർ ലിവിങ്ങും രണ്ട് കിടപ്പുമുറികളുമാണ്. കുടുംബത്തിനാവശ്യമായ സർവ്വസൗകര്യങ്ങളും നിറയുന്നരീതിയിലാണ് വീടിന്റെ അകവും പുറവും. 

28-lakh-house-varkala-living

സിറ്റൗട്ട് മുതൽ വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിന്.  ജനലും വാതിലുമൊക്കെ പ്ലാവിന്റെ മരത്തിലാണ്. സ്വീകരണമുറിയും ഡൈനിങ്ങും കിച്ചണും ഓപ്പൺ ശൈലിയിലാണ്. കസ്റ്റംമെയിഡ് ഫർണിച്ചറാണ് ഇന്റീരിയറിൽ. 

28-lakh-house-varkala-hall

സ്വീകരണമുറിയിൽ തന്നെയുള്ള മറ്റൊരു കൗതുകമാണ് ചെറിയ സ്പേസ് മതിയാകുന്ന സ്റ്റെയർകേസ്. ജി.ഐയും വുഡും കൊണ്ടുള്ളതാണ് ഈ  സ്റ്റെയർകേസ്. ഭിത്തിയിലെ നിഷും സീലിംഗിലെ ജിപ്സം പാനലിംഗുമാണ് എടുത്തുപറയാവുന്ന അലങ്കാരങ്ങൾ.

28-lakh-house-varkala-dine

മിനിമം സ്പേസിലാണ് ഡൈനിങ്. പ്ലാവിന്റെ മരത്തിലാണ് ടേബിളും കസേരകളും. ടോപ്പിൽ ടഫൻഡ് ഗ്ലാസ്സാണ്. എം.ഡി.എഫിൽ പെയിന്റ് ഫിനിഷ് നൽകിയാണ് പാർട്ടിഷൻ തീർത്തിരിക്കുന്നത്. 

28-lakh-house-varkala-kitchen

ഡൈനിങും കിച്ചനും തുറന്ന നയത്തിലാണ്. ഓപ്പൺ കിച്ചനാണ് ഇവിടെ. ക്യാബിനറ്റുകളും കബോർഡും മറൈൻ പ്ലൈവുഡിലും ഫിനിഷ് മൈക്കയിലുമാണ്. കൗണ്ടർടോപ്പ് ഗ്രാനൈറ്റിലാണ്. കുറഞ്ഞസ്ഥലത്താണ് കിച്ചൻ ഒരുക്കിയതെങ്കിലും ധാരാളം സ്റ്റോറേജ് സൗകര്യം ലഭിക്കുന്നുണ്ട്. കിച്ചൻ ഫ്ളോറിങ്  വ്യത്യസ്ത നിറത്തിലുള്ള ടൈലാണ്.

28-lakh-house-varkala-up-living

മുകൾനിലയിലെ  ലിവിങ് അകത്തളത്തിലെ മറ്റൊരു ആകർഷക കേന്ദ്രമാണ് ഇത്. ഗോവണി കയറിയെത്തുന്ന  ലാന്റിങാണ് അപ്പർ ലിവിങ് ആക്കിമാറ്റിയിരിക്കുന്നത്. ദൂരക്കാഴ്ചകളെ വീട്ടകത്തേക്ക് എത്തിക്കുന്ന ഗ്ലാസ് വാളും ട്രീ ഷെൽഫിലുള്ള ലൈബ്രറിയും ഇരിപ്പിടവുമാണ് ഈ ഭാഗം ആകർഷകമാക്കുന്നത്. ഇരുനിലകളിലുമായി  മൂന്നു കിടപ്പുമുറികളുണ്ട്.

28-lakh-house-varkala-upper

സൗകര്യങ്ങളെല്ലാം തികയുന്നതാണ് ഈ വീട്. ഫങ്ഷന് പ്രാമുഖ്യം നൽകി വീടൊരുക്കുക എന്നതാണ് ഈ  വീടിന്റെ നിർമാണ ഫോർമുല. വീടിന്റെ സർവ്വ പണിയും തീർന്നപ്പോൾ ഷൈനിന് ചെലവായത് 28 ലക്ഷം രൂപയാണ്. ചെറിയ പ്ലോട്ടിൽ ഇഷ്ടങ്ങളെല്ലാം തികഞ്ഞ വീടൊരുക്കാനുള്ള പാഠങ്ങളാണ് ഈ  വീട് പകർന്നു  നൽകുന്നത്.

28-lakh-house-varkala-gf

Project facts

28-lakh-house-varkala-ff

Owner- Shine L P

Location- Varkala, Trivandrum

Plot- 3.75 cent

Area-1319Sqft 

Designers- Shine .S, Indrajith R.S, Sibin Babu, Jayesh Varkala 

Adiz Architects Interiors & Planners 

Mob- 8157824589

Y,C : 2020 August

English Summary- 28 Lakh house in 3 cent Varkala

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA