ADVERTISEMENT

ചെറുപ്പം മുതൽ ഏത് കാര്യത്തിനും സഹോദരങ്ങളായ അജേഷും രഞ്ജിത്തും ഒരുമിച്ചു കാണും. ഇരുവർക്കും കുടുംബങ്ങളായി വേറെ വീട് പണിയാൻ തുടങ്ങിയപ്പോഴും ഈ ഒത്തൊരുമ തുടർന്നു. കണ്ണൂർ കരിവെള്ളൂരിൽ കുടുംബവകയായ 34 സെന്റ് രണ്ടായി പകുത്താണ് ഇരുവരും വീടിനു സ്ഥലം കണ്ടത്. ഒരുമിച്ചു പണി തുടങ്ങി. ഒരേ ദിവസം ഇരുവരും പാലുകാച്ചൽ നടത്തി താമസവുമായി. 

സ്വന്തം വീടിനെക്കുറിച്ച് ഇരുവർക്കും രണ്ടു ആഗ്രഹങ്ങളായിരുന്നു. അജേഷിന്‌ ട്രഡീഷണൽ വീടും രഞ്ജിത്തിന് മോഡേൺ വീടുമായിരുന്നു താൽപര്യം. രഞ്ജിത്താണ് ഇരുവീടുകളുടെയും രൂപകൽപന നിർവഹിച്ചത്.  ഇതിൽ അജേഷിന്റെ വീട് കുറച്ചു ദിവസം മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. ഇനി രഞ്ജിത്തിന്റെ വീട് കാണാം...

modern-brother-house-exterior

ഫ്ലാറ്റ്, ബോക്സ് സ്ട്രക്ചറിലാണ് വീടിന്റെ എലിവേഷൻ. വെള്ള നിറമാണ് അകത്തും പുറത്തും കൂടുതലായി നൽകിയത്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, പൂജാസ്‌പേസ്, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഒരുക്കിയത്.

modern-brother-house-living

L സീറ്റർ സോഫ നൽകിയ ലിവിങ്ങിലെ ഒരു ഭിത്തി മുഴുവൻ ഗ്ലാസ് ജനാല നൽകി. കൂടാതെ ചുവരുകളിൽ വെള്ളത്തുള്ളികളുടെ ആകൃതിയിൽ ചെറുകണ്ണാടികൾ വച്ച് അലങ്കരിച്ചു. 

modern-brother-house-payyanur-living

എംഡിഎഫ്+ പിയു പെയിന്റ് ഫിനിഷിലാണ് ഇന്റീരിയർ കൂടുതലും ഫർണിഷ് ചെയ്തത്. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും നൽകി അകത്തളം കമനീയമാക്കി.

modern-brother-house-dine

സ്റ്റീൽ സ്ട്രക്ചറിലാണ് സ്‌റ്റെയർ. ടഫൻഫഡ് ഗ്ലാസും വുഡിൽ വൈറ്റ് പെയിന്റ് ഫിനിഷും നൽകി കൈവരികൾ ഒരുക്കി.

നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് നൽകി.

modern-brother-house-payyanur-bed

ഓപ്പൺ ശൈലിയിലുള്ള ഐലൻഡ് കിച്ചനാണ് ഒരുക്കിയത്. മറൈൻ പ്ലൈ+ അക്രിലിക് പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റാണ് വിരിച്ചത്. ഒരുവശത്തെ കൗണ്ടർ ബ്രേക്ക്ഫാസ്റ്റ് ടേബിളായി പരിവർത്തിപ്പിച്ചു.

modern-brother-house-payyanur-kitchen

രണ്ടു വീടുകൾക്കും പൊതുവായി ഒരു കിണർ മാത്രം പണിതു. രണ്ടു വീടിനും വശത്തായി പ്ലോട്ടിൽ ഒരു കുളവുമുണ്ട്.  

traditional-bros-home-pond

ഒരു ഡിസൈനർ സ്വന്തം വീട് സ്വയം ഒരുക്കുമ്പോൾ പ്രതീക്ഷകളുടെ ഭാരം കൂടുതലുണ്ടാകും. എന്റെ വീടിനൊപ്പം അനുജന്റെ ട്രഡീഷണൽ വീടിന്റെ  പണിയുടെ മേൽനോട്ടവും ഉണ്ടായിരുന്നു. രണ്ടു ശൈലിയിലുള്ള വീടുകൾ ഒരേസമയം പണിയുക എന്നത് വെല്ലുവിളിയും സന്തോഷവും ആയിരുന്നു.. രഞ്ജിത്ത് പറയുന്നു.

 

Project facts

Location- Karivelloor, Kannur

Area- 2800 SFT

Plot- 17 cent

Owner & Designer- Ranjith

Elegant Interior & Modular Kitchen

Y.C- 2020

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Brothers House in Same Plot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com