ADVERTISEMENT

കോട്ടയം കാഞ്ഞിരപ്പള്ളിക്കടുത്തു പാറത്തോട് എന്ന സ്ഥലത്താണ്  കേരളത്തനിമയുടെ ഭംഗി വിതറി ഈ വീട് സ്ഥിതി ചെയ്യുന്നത്. നൂറു വർഷത്തിലേറെ പഴക്കമുള്ള തറവാടായിരുന്നു ഇവിടെ. പുതുക്കിപ്പണിയാൻ കഴിയാത്തവിധം ക്ഷീണതകൾ വന്നപ്പോഴാണ് വിഷമത്തോടെ വീട് പൊളിച്ചു കളയാൻ തീരുമാനിച്ചത്. പക്ഷേ അപ്പോഴും പുതുതായി നിർമിക്കുന്ന വീടും പഴയ തറവാടിന്റെ രൂപഭാവങ്ങൾ നിറഞ്ഞതാകണം എന്ന് വീട്ടുകാർക്ക് നിർബന്ധമുണ്ടായിരുന്നു.

രണ്ടു തട്ടുകളായി ചരിച്ചു ഓടുമേഞ്ഞ മേൽക്കൂരയാണ് വീടിന്റെ പുറംകാഴ്ചയിൽ ഭംഗി നിറയ്ക്കുന്നത്. പിന്നിൽ കുറച്ചിട വാർത്ത ഭാഗം ഉയർത്തി ഓട് മേഞ്ഞതിലൂടെ മുകൾഭാഗം യൂട്ടിലിറ്റി സ്‌പേസായും ഉപയോഗിക്കാൻ കഴിയുന്നു. വീടിന്റെ അതേ തീമിൽ കാർ പോർച്ച് മാറ്റിനൽകി. 

traditional-house-kanjirappally-exterior-JPG

വരാന്ത, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ഓഫിസ് എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഒരുക്കിയത്. 

traditional-house-kanjirappally-hall

ഉടമസ്ഥൻ പൊതുപ്രവർത്തകൻ ആയതുകൊണ്ട് ധാരാളം സന്ദർശകർ വീട്ടിലെത്താറുണ്ട്. ഇത് ഉള്ളിലെ സ്വകാര്യതയെ ബാധിക്കാതിരിക്കാൻ കോമൺ, പബ്ലിക് സ്‌പേസുകളായി വേർതിരിച്ചു. L ഷേപ്ഡ് വരാന്തയാണ് മറ്റൊരാകർഷണം. ഇതുവഴി സ്വീകരണമുറിയിലേക്കും ഓഫിസ് റൂമിലേക്കും പ്രത്യേകം വാതിലുകൾ നൽകി.

സ്വീകരണമുറിയിൽ ധരാളം ഇരിപ്പിടങ്ങൾ നൽകി. പഴയ വീട്ടിലെ ഫർണിച്ചർ മിക്കതും പോളിഷ് ചെയ്ത് പുനരുപയോഗിച്ചു. ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു.

traditional-house-kanjirappally-court

കോർട്യാർഡാണ് വീടിന്റെ ശ്രദ്ധാകേന്ദ്രം. യഥേഷ്ടം തുറക്കാൻ കഴിയുന്ന ഗ്ലാസ് സീലിങ്ങാണ് ഇവിടെ നൽകിയത്. കാറ്റും വെളിച്ചവും മഴയുമെല്ലാം ഇവിടെ ഇരുന്നു ആസ്വദിക്കാം.പബ്ലിക്- പ്രൈവറ്റ് ഏരിയകളെ വേർതിരിക്കുന്ന പാർടീഷനായും ഇത് വർത്തിക്കുന്നു. ഫാമിലി ഏരിയയിൽ സ്വകാര്യത വേണമെങ്കിൽ കോർട്യാർഡിനോട് ചേർന്നുള്ള സ്ലൈഡിങ് ഗ്ലാസ് ഡോർ അടച്ചാൽ മതി.

traditional-house-kanjirappally-bed

കാറ്റിനും വെളിച്ചത്തിനും കാഴ്ചകൾക്കും പ്രാധാന്യം നൽകിയാണ് കിടപ്പുമുറിയുടെ സ്ഥാനം. ഇതിനായി ധാരാളം ജനാലകളും മുറികളിൽ നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിൽ നൽകി.

ഡൈനിങ്ങിനോട് ചേർന്നുതന്നെ ഓപ്പൺ കിച്ചൻ നൽകി. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഒരു വശത്തെ കൗണ്ടർ ബ്രേക്ക്ഫാസ്റ്റ് ടേബിളായും വരുന്ന രീതിയിൽ ക്രമീകരിച്ചു.

traditional-house-kanjirappally-night-JPG

മുറ്റം വീടിന്റെ മേൽക്കൂരയോട് ചേരുന്ന നിറമുള്ള പെബിൾ വിരിച്ചു ഭംഗിയാക്കി. കുറച്ചിട നാച്ചുറൽ സ്റ്റോൺ നൽകി. ചുരുക്കത്തിൽ ഇപ്പോൾ പഴയ തറവാട് പുനർജനിച്ച പ്രതീതിയാണ് വീട്ടുകാർക്ക്. കേരളത്തനിമയുടെ ഭംഗിയുള്ള വീട് സന്ദർശകർക്കും കാഴ്ചാവിരുന്നൊരുക്കുന്നു. 

Project facts

Location- Parathodu, Kanjirappally

Area- 2500 SFT

Architect- Mithun Jose

Tropical Trace

Mob- 8281076506

Y.C- 2020

English Summary- Kerala Traditional House Kanjirappally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com