sections
MORE

അന്ന് ചെറിയ വീട്; ഇന്ന് കുറവുകൾ പരിഹരിക്കുന്ന സൂപ്പർ വീട്! ഇത് സ്വപ്നസാഫല്യം

HIGHLIGHTS
  • രാവിലെയും വൈകിട്ടും രാത്രിയിലും വ്യത്യസ്‌ത കാഴ്ചകളാണ് ഈ വീട് സമ്മാനിക്കുന്നത്.
colonial-kootilangadi-home
SHARE

മലപ്പുറം കൂട്ടിലങ്ങാടിയിലാണ് സാബിറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കൊളോണിയൽ ഭംഗിയിലാണ് വീടിന്റെ പുറംകാഴ്ച. ആദ്യം ഇവിടെ ഒരു ചെറിയ വീടായിരുന്നു. പിന്നീട് ജീവിതം മെച്ചപ്പെട്ടപ്പോൾ ഏറെക്കാലത്തെ സ്വപ്നമായ നല്ലൊരു വീട് ഉടമസ്ഥൻ സാക്ഷാത്കരിക്കുകയായിരുന്നു.

colonial-kootilangadi-aerial

45 സെന്റ് പ്ലോട്ടിൽ, വീടിന്റെ പുറംകാഴ്ച് നന്നായി ലഭിക്കുംവിധം പിന്നിലേക്കിറക്കിയാണ് വീടിനിടം കണ്ടത്. മുറ്റം നാച്ചുറൽ സ്റ്റോണും ഗ്രാസും ഇടകലർത്തി ഒരുക്കി. വെള്ള നിറമാണ് അകത്തും പുറത്തും കൂടുതലായി നൽകിയത്. മേൽക്കൂരയിൽ ഷിംഗിൾസ് വിരിച്ചു. രണ്ടു കാർപോർച്ചുകൾ സ്ട്രക്ചറിൽ നൽകി. ഇതിൽ ഒന്നിന്റെ മുകളിൽ പൂൾ നിർമിച്ചു. 

colonial-kootilangadi-garden

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ആറു  കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 5800 ചതുരശ്രയടിയിൽ ഒരുക്കിയത്.

ഫോർമൽ ലിവിങ്ങിന്റെ ഭിത്തിയിൽ പാനലിങ് നൽകി ടിവി യൂണിറ്റ് ഒരുക്കി. ഫാമിലി ലിവിങ്ങിൽ L ഷേപ്ഡ് സോഫ നൽകി. ഇവിടെ ഭിത്തി വോൾപേപ്പർ ഒട്ടിച്ചു ഭംഗിയാക്കി. ഫ്ലോറിങ്ങിൽ വൈവിധ്യം പരീക്ഷിച്ചു. ഇറ്റാലിയൻ മാർബിൾ, ടൈൽ, ഗ്രാനൈറ്റ് എന്നിവ നിലത്ത് വിരിച്ചു. പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ് ഫർണിഷിങ്.

colonial-kootilangadi-living

ഒരുവശം ബെഞ്ച് കൺസെപ്റ്റിലാണ് ഊണുമേശ. ഇവിടെ ഭിത്തിയിൽ നിന്നും സീലിങ്ങിലേക്ക് പടരുന്ന പാനലിങ് നൽകിയിട്ടുണ്ട്.

colonial-kootilangadi-dine

മറൈൻ പ്ലൈവുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് ടേബിളും ഇവിടെ നൽകി. 

colonial-kootilangadi-kitchen

ആറു കിടപ്പുമുറികളും ആഡംബരം നിറയുന്ന വിധത്തിൽ ഒരുക്കി. വ്യത്യസ്ത തീമിലാണ് ഓരോ മുറികളുടെയും സെറ്റിങ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകി. ഹെഡ്ബോർഡിൽ വോൾപേപ്പർ, ക്ലാഡിങ് എന്നിവ നൽകി. സീലിങ്ങിൽ ജിപ്സം സീലിങ്ങും ലൈറ്റുകളും നൽകി കമനീയമാക്കി.

colonial-kootilangadi-bed

ലാൻഡ്സ്കേപ്പിൽ സിറ്റിങ്ങും നൽകിയിട്ടുണ്ട്. പുറംഭിത്തിയിൽ സ്പോട് ലൈറ്റുകൾ നൽകിയിട്ടുണ്ട്. സന്ധ്യ മയങ്ങുമ്പോൾ ഈ ലൈറ്റുകളുടെ പ്രഭയിൽ വീടിന് മറ്റൊരു ആംബിയൻസ് ലഭിക്കുന്നു.

Project facts

Location- Kootilangadi, Malappuram

Area- 5800 SFT

Plot- 45 cent

Owner- Sabir

Design- Riyas

Covo Design Studio

Mob- 9946607464

Y.C- 2020

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Colonial House Malappuram

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA