sections
MORE

ആരും കണ്ണുവയ്ക്കല്ലേ! വെറും 15 ലക്ഷം രൂപയ്ക്ക് ഒരുക്കിയ തറവാട് കണ്ടോ!

15-lakh-tharavad-malappuram
SHARE

100 വർഷത്തോളം പഴക്കമുള്ള തറവാട്. പല തലമുറകൾ ജീവിച്ചു മരിച്ച, വൈകാരികമായി അടുപ്പമുള്ള ഗൃഹം. എന്നാൽ കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ വളരെയുണ്ട്. പൊളിച്ചു കളയാനും മനസ്സ് അനുവദിക്കുന്നില്ല. അങ്ങനെയാണ് ഇപ്പോഴത്തെ ഉടമയായ ഷാഹുൽ ഹമീദ്, ഡിസൈനർ സാലിമിനെ സമീപിക്കുന്നത്. ഒരു പുതിയ വീട് പണിയുന്നതിനേക്കാൾ മാനസിക അധ്വാനം വേണ്ടതാണ് ഇത്ര പഴയ വീട് പൊളിച്ചു പണിയുന്നത്. എങ്കിലും സാലിം വെല്ലുവിളി ഏറ്റെടുത്തു. അങ്ങനെ കുറച്ചു മാസങ്ങൾക്കുള്ളിൽ, പഴയ ഓർമകൾ നിലനിർത്തിക്കൊണ്ടുതന്നെ സൗകര്യങ്ങൾ വികസിപ്പിച്ചു തറവാടിനെ പുതിയകാലത്തേക്ക് മാറ്റിയെടുത്തു. ഇതൊന്നുമല്ല ഹൈലൈറ്റ്, വെറും 15 ലക്ഷം രൂപ മാത്രമാണ് ചെലവ് വന്നത്. 

15-lakh-tharavad-malappuram-old
പഴയ വീട്

മലപ്പുറം ജില്ലയിലെ തെന്നലയിലാണ് കാഴ്ചക്കാരുടെ കണ്ണും മനസ്സും കവർന്നെടുക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു നവീകരിച്ച വീട്ടിലേക്കുള്ള പാലുകാച്ചൽ. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മുകളിലും താഴെയുമായി നാലു കിടപ്പുമുറികൾ, അപ്പർ ഹാൾ എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഒരുക്കിയത്.

പ്രധാന മാറ്റങ്ങൾ ഇവയാണ്..

15-lakh-tharavad-malappuram-side
  • പഴയ തടി കഴുക്കോൽ ദ്രവിച്ച അവസ്ഥയിലായിരുന്നു. മേൽക്കൂര പൊളിച്ചു മാറ്റിയ ശേഷം ജിഐ കൊണ്ട് പുതിയ ട്രസ് മേൽക്കൂര പണിത ശേഷം പോളിഷ് ചെയ്ത മംഗലാപുരം ഓടുകൾ വിരിച്ചു. അതോടെ വീടിനു തലയെടുപ്പ് കൈവന്നു.
  • മലബാറിലെ പഴയ മുസ്‌ലിം തറവാടുകളുടെ ശൈലിയിൽ പണിത വീട്ടിലെ മുറികൾ ചെറുതായിരുന്നു. വെളിച്ചം കടക്കുന്നതും കുറവ്. ചെറിയ ഇടച്ചുവരുകൾ പൊളിച്ചു കളഞ്ഞു അകത്തളം സെമിഓപ്പൺ ശൈലിയിലേക്ക് മാറ്റി. കൂടുതൽ ജനലുകളും നൽകി. ഇതോടെ  അകത്തളം വിശാലമായി. കൂടുതൽ വെളിച്ചവും കാറ്റും അകത്തേക്ക് എത്താൻ തുടങ്ങി.
  • മുകളിൽ രണ്ടു മുറികൾ പുതുതായി കൂട്ടിച്ചേർത്തു. ഒപ്പം ഓപ്പൺ ഹാളും നിർമിച്ചു.
  • പഴയ വിറകടുപ്പുള്ള അടുക്കളയിൽ സൗകര്യങ്ങൾ പരിമിതമായിരുന്നു. ഇത് പൊളിച്ചു മാറ്റി, പുതിയകാല സൗകര്യങ്ങളുള്ള അടുക്കള സജ്ജമാക്കി.
15-lakh-tharavad-malappuram-dine

ട്രഡീഷണൽ മാതൃകയിൽ തൂണുകളും അരമതിലുമുള്ള L ഷേപ്പ് പൂമുഖമാണ് അതിഥികളെ സ്വാഗതം ചെയ്യുന്നത്. അകത്ത് സ്റ്റെയർ വരുന്ന ഭാഗമാണ് പുറംകാഴ്ചയിൽ ഡബിൾ ഹൈറ്റിലുള്ള ഷോ വോൾ. ഇവിടെ നൽകിയ വെട്ടുകല്ല് കൊണ്ടുള്ള ക്ലാഡിങ് വർക്കാണ് വീടിന്റെ പുറംകാഴ്ചയ്ക്ക് ഭംഗി പകരുന്നത്. ഇവിടെ വെർട്ടിക്കൽ എയർവെന്റുകളും പർഗോളയും നൽകി കാറ്റിനെയും വെളിച്ചത്തെയും ഉള്ളിലേക്കെത്തിക്കുന്നു.

15-lakh-tharavad-malappuram-hall

L ഷേപ്പ്ഡ് ഫർണിച്ചർ നൽകിയ ലളിതമായ ലിവിങ്. ഇതും ഡൈനിങ് ഏരിയയും തമ്മിൽ ചെറിയ ഒരു ഭിത്തി വഴി പാർടീഷൻ നൽകി. 6 പേർക്കിരിക്കാൻ പാകത്തിൽ ഊണുമേശയും കസേരകളും. ഗ്ലാസ് ടോപ്പാണ് മേശയ്ക്ക് നൽകിയത്. ലിവിങ്- ഡൈനിങ് ഹാളിലെ മേൽക്കൂരയിൽ തടി മച്ച് നൽകിയിട്ടുണ്ട്. പ്രധാന ഹാളിനോട് ചേർന്നു ഒരു മിനി കോർട്യാർഡും നൽകിയിട്ടുണ്ട്. ഇതിന്റെ ചുവരുകളിൽ വെർട്ടിക്കൽ പർഗോള നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു.

15-lakh-tharavad-malappuram-court

പഴയ കിടപ്പുമുറികൾ ചെറുതായിരുന്നു. സമീപത്തെ ഭിത്തി തട്ടിക്കളഞ്ഞു മുറികൾ വലുതാക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം കൂട്ടിച്ചേർത്തു.

15-lakh-tharavad-malappuram-bed

അങ്ങനെ വെറും 15 ലക്ഷം രൂപയ്ക്ക് പഴമ അനുസ്മരിപ്പിക്കുന്ന, എന്നാൽ പുതിയകാല സൗകര്യങ്ങളുള്ള തറവാട് സഫലമായി.

Project facts

Location- Thennala, Malappuram

Area- 1800 SFT (New); 1200 SFT (Old)

Plot- 20 cent

Owner- Shahul Hameed

Designer- Salim P M 

AS Design Forum, Malappuram

Mob- 6238803316

Y.C- 2020 Apr

Budget- 15 Lakhs

English Summary- Traditional Tharavad Renovation at 15 Lakhs; Homestyle

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA