ADVERTISEMENT

ഗൾഫിൽ ഫിനാൻസ് മാനേജരായി ജോലി നോക്കുന്ന അനീഷും വീട്ടമ്മയായ ഭാര്യ പ്രീജയും നാട്ടിൽ കുടുംബവീടിനോട് ചേർന്നുള്ള 15 സെന്റ് സ്ഥലമാണ് വീടുപണിയാൻ തിരഞ്ഞെടുത്തത്. പുറംരാജ്യങ്ങളിലെ വീടുകളിൽ കണ്ട നവീന ആശയങ്ങൾ സ്വന്തം വീട്ടിലും വേണമെന്ന ആഗ്രഹമാണ് അനീഷ്, ഡിസൈനർ ശ്രീകാന്ത് പാങ്ങപ്പാടിനോട് പങ്കുവച്ചത്. ഇതിനൊപ്പം കേരളീയ ശൈലിയുടെ നന്മകളും ചേർത്താണ് ശ്രീകാന്ത് വീടൊരുക്കി നൽകിയത്.

fusion-house-kodungoor-JPG

കേരളത്തിലെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുകൂലമായി റൂഫിങ് പാറ്റേൺ നൽകി. വടക്ക്-കിഴക്ക് അടുക്കളയുടെ മുഖപ്പ് യൂറോപ്യൻ മാതൃകയിൽ ഒരുക്കി.എലിവേഷൻ ഉയരം കൂട്ടി ബേ വിൻഡോകളും നൽകിയതോടെ പുറംകാഴ്ച ഉഷാറായി.

fusion-house-kodungoor-living-JPG

ഫ്ലാറ്റ് റൂഫ് വാർത്ത് അതിനു മുകളിൽ ട്രസ് റൂഫിങ് ചെയ്തതിനാൽ മുകൾനിലയിൽ ധാരാളം യൂട്ടിലിറ്റി ഏരിയയും 2600 ചതുരശ്രയടിയുള്ള വീടിനു ലഭിച്ചു.

fusion-house-kodungoor-dine-JPG

വലിയ സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവ താഴത്തെ നിലയിലും അപ്പർ ലിവിങ് രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, ബാൽക്കണി എന്നിവ മുകൾനിലയിലും ക്രമീകരിച്ചു.

fusion-house-kodungoor-bed-JPG

ഉടമയുടെ മനസിലെ ആഗ്രഹങ്ങൾ പൂർണമായും സഫലമാക്കാൻ കഴിഞ്ഞു. കാണുന്ന ഏവരുടെയും മനസ്സിൽ ഈ വീട് ഐശ്വര്യദീപമായി നിറഞ്ഞുനിൽക്കുമെന്ന് തീർച്ച.

fusion-house-kodungoor-kitchen-JPG

Project facts

Location- Kodungoor, Kottayam

Area- 2600 SFT

Owner- Anish & Preeja

Design- Sreekanth Pangappadu

PG Group of Designs, Kanjirappally

Mob- 9447114080

Y.C- 2020

English Summary- Pravasi House Kodungoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com