sections
MORE

ഇത് സ്നേഹവും സ്വപ്നങ്ങളും പങ്കുവയ്ക്കുന്ന ഇടം; ഒപ്പം ഒരു സാഫല്യവും

HIGHLIGHTS
  • വീട്ടുകാരുടെ വ്യത്യസ്ത അഭിരുചികൾ ഒരിടത്ത് തന്നെ സമന്വയിപ്പിക്കാൻ സാധിച്ചു
cute-house-thiruvalla
SHARE

തിരുവല്ല ടൗണിനോട് ചേർന്ന്, എന്നാൽ തിരക്കുകളിൽ നിന്നും അൽപം ഉള്ളിലേക്ക് മാറിയ പ്ലോട്ടിലാണ് രാജേഷിന്റെ പുതിയ വീട്. വീട്ടുകാരുടെ ആഗ്രഹം പോലെ മോഡേൺ ശൈലിയിലുള്ള വീടാണ് ഒരുക്കിയത്. സ്ലോപ് റൂഫ്, എലിവേഷനിലെ ക്ലാഡിങ്- ടെക്സ്ചർ വർക്കുകൾ എന്നിവ പുറംകാഴ്ചയ്ക്ക് മിഴിവേകുന്നു. വൈറ്റ് തീമിന് പ്രാധാന്യം നൽകിയെങ്കിലും അകത്തും പുറത്തും ഹൈലൈറ്റർ നിറങ്ങളും കാണാം.

കാറ്റിനും വെളിച്ചത്തിനും തുല്യപ്രാധാന്യം നൽകിക്കൊണ്ടുള്ള നീളൻ ജനാലകളും വെർട്ടിക്കൽ പർഗോളയും അവയുടെ കടമ നിർവഹിക്കുന്നുണ്ട് എന്ന് പുറംകാഴ്ചയിൽ വ്യക്തമാണ്.

cute-house-thiruvalla-living

സിറ്റൗട്ട്, ഫോയർ, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 4000 ചതുരശ്രയടിയിൽ ഒരുക്കിയത്.ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. പ്രധാന വാതിൽ തുറന്നു കയറുന്നത് ഫോയറിലേക്കാണ്, അവിടെനിന്നും ഡബിൾ ഹൈറ്റിൽ ഒരുക്കിയ ലിവിങ് സ്‌പേസിലേക്കെത്താം. ഇവിടെ വെള്ള ചുവരുകളിൽ ഓറഞ്ച്, പച്ച നിറങ്ങളുടെ ഷേഡുകൾ നൽകിയത് കണ്ണിന് കുളിർമ നൽകുന്നു. ലിവിങ് സോഫ, സെൻട്രൽ ടേബിൾ, ഭിത്തിയിലെ നിഷുകൾ എന്നിവ ലളിതവും സുന്ദരവുമാണ്.

cute-house-thiruvalla-hall

നിറയെ വെളിച്ചം കടന്നുവരുന്ന ഇടമാണ് ഡൈനിങ്. സമീപം വാഷ് ഏരിയയും ഒരുക്കി. രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് മുകൾനിലയിൽ ഉള്ളത്.

cute-house-thiruvalla-dine

മുകളിലും താഴെയുമായി നാലു കിടപ്പുമുറികളാണ് ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ ഒരുക്കി.

cute-house-thiruvalla-bed

മൾട്ടിവുഡ്+ പിയു ഫിനിഷിന്റെ ഭംഗിയാണ് അടുക്കളയ്ക്ക് ചാരുത നൽകുന്നത്. മുകളിലും താഴെയുമായി ക്യാബിനറ്റുകൾക്ക് ഇടം കൊടുത്തു. സമീപം വർക്കേരിയയും നൽകി.

cute-house-thiruvalla-kitchen

ഡെഡ് സ്‌പേസുകൾ ഒഴിവാക്കി പരമാവധി സ്ഥലം ഉപയുക്തമാക്കിയതാണ് ഈ വീടിന്റെ അകത്തളത്തിൽ ഹൈലൈറ്റ്. കൂടാതെ വീട്ടുകാരുടെ വ്യത്യസ്ത അഭിരുചികൾ ഒരിടത്ത് തന്നെ സമന്വയിപ്പിക്കാൻ സാധിച്ചു എന്നതും വിജയമായി.

cute-house-thiruvalla-night

Project facts 

Location- Thiruvalla

Plot- 27 cent

Area- 4000 SFT

Owner- Rajesh

Design- Syam Kumar

Green Homes, Thiruvalla

Mob- 9947069616

English Summary- Modern House Thiruvalla

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA