sections
MORE

ഇത് മാതാപിതാക്കൾക്ക് നൽകിയ സമ്മാനം; വെറും 3 സെന്റിൽ സൂപ്പർവീട്; ഒടുവിൽ ഒരു ട്വിസ്റ്റും

HIGHLIGHTS
  • അച്ഛനും അമ്മയ്ക്കും സമ്മാനമായി നൽകിയതാണെങ്കിലും പുതിയ വീട് ഇഷ്ടമായതോടെ...
3-cent-home-east-calicut
ചിത്രങ്ങൾ- അജീബ് കോമാച്ചി
SHARE

കോഴിക്കോട് സുഭാഷ് നഗറിലാണ് ബാങ്ക് ഉദ്യോഗസ്ഥരായ സജിയുടെയും ഫരീദയുടെയും വീട്. ഫരീദയുടെ മാതാപിതാക്കൾക്ക് സമ്മാനമായി നൽകിയതാണ് ഈ പുതിയ വീട്. സജിയും സുഹൃത്തും ചേർന്ന് പത്തു സെന്റ് സ്ഥലം വാങ്ങിയിരുന്നു. അതിൽ സജിയുടെ ഓഹരിയായ 3 സെന്റിലാണ് വീട് പണിതത്. സ്ഥലപരിമിതിയെ അപ്രസക്തമാക്കുംവിധമാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്.

3-cent-house-elevation

പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ഫ്ലാറ്റ്- ബോക്സ് ശൈലിയിലാണ് എലിവേഷൻ. ബ്ലാക്+ വൈറ്റ് കളർ കോംബിനേഷനാണ് പുറംചുവരുകളിൽ നൽകിയത്.

3-cent-living-east-calicut

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ, അപ്പർ ഹാൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 1470 ചതുരശ്രയടിയിൽ ഒരുക്കിയത്. പരമാവധി വിശാലത ലഭിക്കാൻ അകത്തളം ഓപ്പൺ നയത്തിലാക്കി.  അകത്തും നിലനിറങ്ങളാണ് നൽകിയത്. ഇതും കൂടുതൽ വിശാലത തോന്നിക്കാൻ സഹായിക്കുന്നു.

3-cent-dine-east-calicut

പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് ഭൂരിഭാഗം ഫർണിഷിങ്ങും. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും അകത്തളം കമനീയമാക്കുന്നു. ക്രോസ് വെന്റിലേഷൻ ലഭിക്കുംവിധം ധാരാളം ജനാലകളും എലിവേഷനിൽ ഉൾപ്പെടുത്തി.

3-cent-orridor-east-calicut

ഡൈനിങ് ഏരിയ ഡബിൾ ഹൈറ്റിലാണ്. മുകൾനിലയിൽ നിന്നും ഇവിടേക്ക് നോട്ടമെത്തും. ഇരുനിലകളും തമ്മിൽ വിനിമയം നിലനിർത്താനും ഇത് ഉപകരിക്കുന്നു. ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഊൺമേശയാണ്. 

3-cent-upper-east-calicut

മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് നൽകി. 

3-cent-bed-east-calicut

മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും നൽകി.

3-cent-east-calicut-kitchen

സ്ട്രക്ചറിന് 34 ലക്ഷവും ഇന്റീരിയറിന് 11 ലക്ഷവും സഹിതം 45 ലക്ഷം രൂപയാണ് വീടിന്റെ ബജറ്റ്. അച്ഛനും അമ്മയ്ക്കും സമ്മാനമായി നൽകിയതാണെങ്കിലും പുതിയ വീട് ഇഷ്ടമായതോടെ കൂടുതൽ സമയവും ഇപ്പോൾ ദമ്പതികൾ ഇവിടെയാണ് ചെലവഴിക്കുന്നത് എന്നതാണ് ക്ലൈമാക്സ്...

3-cent-hall-east-calicut

Project facts

Location- Subhash Nagar, Calicut

Area- 1470 SFT

Plot- 3 cent

Owner- Saji & Fareeda

Design- Sandeep Kollarkandi

Overra Archutects, Calicut

Y.C- Aug 2020

Budget- 45 Lakhs

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- 3 cent House Calicut

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA