sections
MORE

'വിനോദ്, എന്താണ് ഇതിന്റെ രഹസ്യം'? ഇത് കണ്ടവർ ജിജ്ഞാസയോടെ ചോദിക്കുന്നു!

3-cent-dr-house-calicut-view
ചിത്രങ്ങൾ- അജീബ് കോമാച്ചി
SHARE

തിരുവനന്തപുരം സ്വദേശികളാണെങ്കിലും ജോലി സംബന്ധമായി കോഴിക്കോടാണ് ഡോ.വിനോദും ഭാര്യ രോഷ്നിയും താമസിക്കുന്നത്. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ഡോ.വിനോദ്. ഇരുവരും പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

വാടകവീടുകൾ മടുത്തപ്പോൾ സ്വന്തമായി വീട് പണിയാൻ തീരുമാനിച്ചു. ഞങ്ങൾ ഇരുവരും മനോരമഓൺലൈൻ സ്ഥിരം വായനക്കാരാണ്. അതിൽ കണ്ട ഒരു ഒരു പ്രോജക്ട് ഇഷ്ടപ്പെട്ടാണ് ഡിസൈനർ സജീന്ദ്രനെ ബന്ധപ്പെടുന്നത്. പറ്റിയ സ്ഥലത്തിനായി  ഒരു വർഷത്തോളം അലഞ്ഞു. പതിനഞ്ചോളം പ്ലോട്ടുകൾ കണ്ടതിനുശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം മൂന്നേമുക്കാൽ സെന്റ് സ്ഥലം കണ്ടിഷ്ടമാകുന്നത്. അങ്ങനെ സ്ഥലം വാങ്ങി വീടുപണി തുടങ്ങി.

3-cent-dr-house-calicut-ext

സ്ഥലപരിമിതി ഞങ്ങളുടെ ആഗ്രഹങ്ങൾക്ക് തടസ്സമാകരുത് എന്നുണ്ടായിരുന്നു. രണ്ടു വാഹനങ്ങൾ പാർക്ക് ചെയ്യാൻ  കഴിയണം, ഒരു കൺസൾട്ടിങ് റൂം വേണം,  മുറികൾക്ക് പുറമെ യൂട്ടിലിറ്റി സ്‌പേസുകൾ വേണം..തുടങ്ങി ഒരുപിടി ആവശ്യങ്ങൾ ഞങ്ങൾ അവതരിപ്പിച്ചു. സജീന്ദ്രൻ അത് ഫലപ്രദമായി രൂപകൽപന ചെയ്തു.

3-cent-dr-house-calicut-front

പരമാവധി സ്ഥലം ഉപയുക്തമാക്കാൻ, ഫ്ലാറ്റ് റൂഫ്- ബോക്സ് ആകൃതിയിലാണ് എലവേഷൻ ഒരുക്കിയത്. ഇളംനിറത്തിന്റെ തെളിമയാണ് അകത്തും പുറത്തും കൂടുതൽ നിറയുന്നത്. പുറംചുവരിൽ ലാറ്ററൈറ്റ് ക്ലാഡിങ്ങും ആർട്ടിഫിഷ്യൽ ക്ലാഡിങ്ങും നൽകി ഹൈലൈറ്റ് ചെയ്തു. കാറ്റും വെളിച്ചവും നന്നായി ലഭിക്കാൻ വലിയ ജനാലകൾ പുറംഭിത്തികളിൽ നൽകി. 

3-cent-dr-house-calicut-night

സ്ട്രക്ചറിൽ നിന്നും പ്രൊജക്ട് ചെയ്തുനിൽക്കുന്ന വിധം ഇൻഡസ്ട്രിയൽ വർക്ക് ചെയ്ത് പോർച്ച് നിർമിച്ചു. മേൽക്കൂരയിൽ പോളികാർബണേറ്റ് ഷീറ്റ് വിരിച്ചു. അടിയിൽ വൈറ്റ് സീലിങ്ങും നൽകി. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, കൺസൾട്ടിങ് റൂം, സ്റ്റഡി ഏരിയ, യൂട്ടിലിറ്റി സ്‌പേസ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 1500 ചതുരശ്രയടിയിൽ ഒരുക്കിയത്.

അനാവശ്യ ചുവരുകൾ ഇല്ലാതെ ഓപൺ ശൈലിയിലാണ് അകത്തളം ഒരുക്കിയത്, ഇതിനാൽ കൂടുതൽ ബീമുകൾ സ്ട്രക്ചറിൽ നൽകേണ്ടിവന്നു. ഈ ബീമുകളിൽ പ്ലൈ, വെനീർ പാനലിങ് നൽകി ഡിസൈനിന്റെ ഭാഗമാക്കി.

വെള്ള വിട്രിഫൈഡ് ടൈലാണ് അകത്തളത്തിൽ വിരിച്ചത്.  സ്റ്റെയറിൽ ഗ്രാനൈറ്റ് നൽകി. അടുക്കളയിൽ വുഡൻ ഫിനിഷ് ടൈലും നൽകി.

3-cent-dr-house-calicut-living

ലിവിങ്- ഡൈനിങ് ഓപ്പൺ ശൈലിയിൽ ഒരുക്കി. L സീറ്റർ ലെതർ സോഫയാണ് ലിവിങ് അലങ്കരിക്കുന്നത്. ഇവിടെ ടിവി യൂണിറ്റും നൽകി. 

നാലു പേർക്കിരുന്നു ഭക്ഷണംകഴിക്കാൻ പാകത്തിൽ ഒതുക്കമുള്ള ഊൺമേശയും കസേരകളും നൽകി.

3-cent-dr-house-calicut-dine

സ്‌റ്റെയർ ഏരിയയിൽ ഡബിൾ ഹൈറ്റിൽ പർഗോള നൽകി. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തും. സ്‌റ്റെയറിന്റെ താഴെയുള്ള കുറച്ചുഭാഗം കൺസൾട്ടിങ് റൂമാക്കി മാറ്റി. സ്‌റ്റെയറിന്റെ ഡബിൾ ഹൈറ്റ് ഭിത്തി വോൾപേപ്പർ ഒട്ടിച്ചു അലങ്കരിച്ചു.

3-cent-dr-house-calicut-stair

മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സ്ഥലം ലാഭിക്കാൻ ഫ്രിഡ്ജ് കൺസീൽഡ് ശൈലിയിൽ ഒരുക്കിയത് ശ്രദ്ധേയമാണ്.

3-cent-dr-house-calicut-kitchen

മൂന്ന് കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് നൽകി.

3-cent-dr-house-calicut-bed

മുകളിൽ സ്റ്റഡി സ്‌പേസ്, യൂട്ടിലിറ്റി സ്‌പേസ് എന്നിവയുണ്ട്. ഓപ്പൺ ടെറസിൽ തുണി ഉണക്കലോ, കൃഷിയോ, പാർട്ടിയോ എന്തുവേണമെങ്കിലും നടത്താം. ഇവിടെ നിന്നാൽ നഗരത്തിന്റെ ദൂരക്കാഴ്ചകളും  ആസ്വദിക്കാം.

3-cent-dr-house-calicut-pargola

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 40 ലക്ഷം രൂപയാണ് വീടിനു ചെലവായത്.  അങ്ങനെ കർമം കൊണ്ട് ഞങ്ങളുടെ നാടായ കോഴിക്കോടിന്റെ മണ്ണിൽ സ്വന്തമായി ഒരു കിടപ്പാടം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ. കഴിഞ്ഞ മാസമായിരുന്നു പാലുകാച്ചൽ. പുതുമോടിയിൽ നിൽക്കുന്ന വീട് കണ്ട് ധാരാളം പേർ അഭിനന്ദിച്ചു. അത് കേൾക്കുമ്പോൾ ഞങ്ങളുടെ  സന്തോഷം ഇരട്ടിക്കുന്നു.

vinod-family

Project facts

Location- Near Medical College, Calicut

Plot- 3.75 cent

Area- 1500 SFT

Owner- Dr. Vinod & Roshni

Design- Sajeendran Kommeri

Sajeendran Kommeri's Koodu

Mob- 9388338833

Y.C- 2020 Aug

Budget- 40 Lakhs

ചിത്രങ്ങൾ- അജീബ്  കോമാച്ചി 

English Summary- 3 cent Doctor House  Calicut 

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA