sections
MORE

എത്ര മനോഹരം! കൊറോണക്കാലത്ത് നിറഞ്ഞ സന്തോഷത്തിലേക്ക് ഈ കുടുംബം

HIGHLIGHTS
  • ചെറിയ കുടുംബത്തിന് സൗകര്യങ്ങളുള്ള വീട് എന്ന സ്വപ്നം സഫലം...
single-storeyed-house-thrissur
SHARE

തൃശൂർ വലപ്പാടാണ് അധ്യാപികയായ ദയ സുമേഷിന്റെ പുതിയ വീട്. തനിക്കും രണ്ടു മക്കൾക്കും താമസിക്കാൻ, ഒരുനിലയിൽ സൗകര്യങ്ങളുള്ള വീട് എന്ന ആവശ്യമാണ് ബന്ധു കൂടിയായ ആർക്കിടെക്ട് അനൂപിനോട് പറഞ്ഞത്. ഭാവിയിൽ മക്കൾ വലുതാകുമ്പോഴുള്ള വീട് വിപുലപ്പെടുത്തൽ സാധ്യതകൾ മുൻകൂട്ടിക്കണ്ടാണ് ആർക്കിടെക്ട് വീട് രൂപകൽപന ചെയ്തത്.  ഗുണമേന്മയുള്ള  സാമഗ്രികളിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് ഫർണിഷിങ്.

ഫ്ലാറ്റ് റൂഫ് വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്ത് ഓടുവിരിച്ചു. മൂന്നു തട്ടുകളായി നിൽക്കുന്ന മേൽക്കൂര കാണാൻ പുറംകാഴ്ചയിൽ പ്രത്യേക ഭംഗിയാണ്. മേൽക്കൂരയ്ക്കും സിമന്റ് റൂഫിനും ഇടയിലുള്ള സ്ഥലം യൂട്ടിലിറ്റി സ്‌പേസായും ലഭിക്കുന്നു. കൂടാതെ ഈ സ്‌പേസ്, മേൽക്കൂരയിൽ പതിക്കുന്ന ചൂട് അകത്തേക്ക് പ്രസരിക്കുന്നത് തടയുന്നതിനാൽ, അകത്തളങ്ങളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു.  ഭാവിയിൽ ആവശ്യമെങ്കിൽ മുകളിലേക്ക് മുറികൾ പണിതു വിപുലപ്പെടുത്തുകയുമാകാം.

single-storeyed-house-thrissur-night

മുറ്റം ടൈൽ വിരിക്കാതെ സ്വാഭാവികമായി നിലനിർത്തി.  ചെടികളും മരങ്ങളും വീടിന് കൂട്ടുനൽകുന്നു.സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഒരുക്കിയത്. ധാരാളം കാറ്റും വെളിച്ചവും പോസിറ്റീവ് എനർജിയും ഉള്ളിലേക്ക് ഒഴുകിയെത്തും വിധം വലിയ ജനാലകളും ഓപ്പണിങ്ങുകളും നൽകി. 

single-storeyed-house-thrissur-living

ചെറിയ L ഷേപ്ഡ് സിറ്റൗട്ടാണ് അതിഥികളെ സ്വാഗതം ചെയ്യുന്നത്.  L ഷേപ്ഡ് സോഫയാണ് ലിവിങ് അലങ്കരിക്കുന്നത്. ലിവിങ്ങിൽ ടിവി യൂണിറ്റും നൽകി. ലിവിങ്- ഡൈനിങ് ഇടങ്ങളെ വേർതിരിക്കാൻ കളേർഡ് ഗ്ലാസ് കൊണ്ട് ഫ്രെയിം പാർടീഷൻ നൽകി. ഇത് സീലിങ്ങിലും നിലത്തും ഹുക്ക് ചെയ്തുവച്ചിരിക്കുകയാണ്. ഭാവിയിൽ ആവശ്യമെങ്കിൽ ഇത് അഴിച്ചുമാറ്റി ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളാക്കി മാറ്റാൻ കഴിയും.

single-storeyed-house-thrissur-dine

വുഡൻ ഫ്ലോറിങ്ങിന്റെ പ്രതീതി ജനിപ്പിക്കുന്ന വുഡൻ ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ ജിഐ ഫ്രയിമിൽ+ സിമന്റ് ബോർഡും എംഡിഎഫും കൊണ്ടാണ് നിർമിച്ചത്.

single-storeyed-house-thrissur-court

ഡൈനിങ് ഹാളിന്റെ ഒരുവശത്തായി കോർട്യാർഡ് ഒരുക്കി. ഭിത്തിയിൽ നൽകിയ ജാളികളിലൂടെ പ്രകാശം  അകത്തേക്ക് വിരുന്നെത്തുന്നു. ബുദ്ധന്റെ പ്രതിമകളും ഇൻഡോർ പ്ലാന്റുകളും ഇവിടം അലങ്കരിക്കുന്നു. ഭാവിയിൽ വേണമെങ്കിൽ ഇവിടം സ്‌റ്റെയർ ഏരിയായി മുഖം മാറ്റാൻ സാധിക്കും. ഇതിന്റെ വശത്തായി വാഷ് ഏരിയ ക്രമീകരിച്ചു.

single-storeyed-house-thrissur-kitchen

മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം നൽകി. സിമന്റ് ബോർഡ്+ എംഡിഎഫ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

single-storeyed-house-thrissur-bed

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 50 ലക്ഷം രൂപയാണ് ഈ വീടിന് ചെലവായത്. കോവിഡ് മഹാമാരി, അപ്പോഴേക്കും അവസാനഘട്ടത്തിലെത്തിയ വീടുപണി അൽപം മന്ദഗതിയിലാക്കിയെങ്കിലും, ഇക്കഴിഞ്ഞ ഏപ്രിലിൽ കൊറോണക്കാലത്ത് തന്നെ പുതിയ വീടിന്റെ സുരക്ഷിതത്വത്തിലേക്കും സന്തോഷത്തിലേക്കും ഈ കുടുംബം പ്രവേശിച്ചു.

single-storeyed-house-thrissur-plan

Project facts

Location- Valappad, Thrissur

Area- 1800 SFT

Plot- 40 cent

Owner- Daya Sumesh

Architects- Anoop Chandran, Manisha

Amac Architects, Thriprayar, Thrissur

Mob- 99950 00222

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

Mob -97468 52557

Y.C- 2020 Apr

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA