sections
MORE

നിശ്ചയിച്ചത് 100 ദിന കർമപദ്ധതി; ഒടുവിൽ ലഭിച്ച ഫലം കണ്ടോ! ഇങ്ങനെയാണ് ആ കഥ

HIGHLIGHTS
  • 100 ദിവസം കൊണ്ട് പണി തീർക്കണം എന്നതായിരുന്നു പ്രധാന ലക്ഷ്യം.
valappad-house-view
SHARE

തൃശൂർ വലപ്പാട് സ്ഥിതി ചെയ്യുന്ന ഏകദേശം 40 വർഷം പഴക്കമുള്ള ഇരുനില വീട്ടിലാണ് ജയവല്ലിയും മകൻ സജിത്തും കുടുംബവും താമസിച്ചിരുന്നത്. സ്ഥലപരിമിതിയും കാറ്റും വെളിച്ചവും കയറാത്തതും മൂലമുള്ള അസൗകര്യങ്ങൾ വന്നപ്പോഴാണ് കാലോചിതമായി വീടിന് ഒരു രൂപമാറ്റം വരുത്താൻ തീരുമാനിച്ചത്. ബന്ധു കൂടിയായ ആർക്കിടെക്ട് അനൂപിനെയാണ് പണി ഏൽപ്പിച്ചത്. 100 ദിവസം കൊണ്ട് പണി തീർക്കണം എന്നതായിരുന്നു പ്രധാന ലക്ഷ്യം.

valappad-house-exterior

സജിത്തിന് സ്റ്റീൽ, റൂഫിങ് എന്നിവയുമായി ബന്ധപ്പെട്ട ബിസിനസാണ്. അതിനാൽ സ്വന്തം വീട്ടിലും ട്രസ്, റൂഫിങ് എന്നിവയ്ക്ക് ഇതാണ് ഉപയോഗിച്ചത്. ഒന്നാംനിലയുടെ മേൽക്കൂര ട്രസ് റൂഫിങ് ചെയ്തതോടെ ഏറ്റവും മുകൾനിലയിലും യൂട്ടിലിറ്റി സ്‌പേസ് തീർക്കാനായി. പുറംഭിത്തികളിലാണ് പ്രധാനമായും പൊളിച്ചുപണികൾ ചെയ്തത്. അകത്തളങ്ങൾ പുനർവിന്യസിച്ചാണ് സ്ഥലപരിമിതി മറികടന്നത്. അനാവശ്യ ഇടച്ചുവരുകൾ പൊളിച്ചു കളഞ്ഞും ചെറിയ മുറികൾ യോജിപ്പിച്ചും അകത്തളങ്ങൾ വിശാലമാക്കി. പഴയ വീട് 2000 ചതുരശ്രയടി ആയിരുന്നു. പുതിയ വീട്ടിൽ 1000 ചതുരശ്രയടി കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഒരുക്കിയത്.

പ്രധാന മാറ്റങ്ങൾ 

valappad-house-before-after
  • പഴയ അടുക്കള, സ്റ്റോർ എന്നിവ യോജിപ്പിച്ചു വലിയ മോഡേൺ കിച്ചൻ നിർമിച്ചു.
  • രണ്ടു ചെറിയ കിടപ്പുമുറികൾ യോജിപ്പിച്ച് വലിയ ഒരു മാസ്റ്റർ ബെഡ്‌റൂം ഒരുക്കി.
  • പഴയ ഫ്ളോറിങ്, ഇലക്ട്രിക്കൽ, സാനിറ്ററി ഐറ്റങ്ങൾ എല്ലാം മാറ്റി പുതിയവ നൽകി.
  • പുതിയ സ്‌റ്റെയർകേസ് നൽകി.
valappad-house-living

ഒരു വശം ബെഞ്ച് കൺസെപ്റ്റിലുള്ള ഊൺമേശയാണ് ഒരുക്കിയത്. ഊണുമുറിയുടെ ഒരു ഭിത്തിയിൽ ഇരട്ടി ഉയരത്തിൽ നൽകിയ മെറ്റൽ ലൂവർ ജനാലയാണ് മറ്റൊരു ആകർഷണം. ഇതിന്റെ പുറത്തുള്ള വശത്ത് ജാളികൾ നൽകി. അതിനാൽ അകത്തേക്ക് കാഴ്ച് പതിയില്ല, എന്നാൽ പുറത്തുള്ള കാര്യങ്ങൾ കാണുകയും ചെയ്യാം. എപ്പോഴും തുറന്നു കിടക്കുന്നതിനാൽ കാറ്റും വെളിച്ചവും വീടിനുള്ളിൽ പരിലസിക്കുന്നു. ഈ ഭാഗം പുറംകാഴ്ചയിൽ വീടിന്റെ ഡിസൈൻ എലമെന്റായും മാറുന്നുണ്ട്. കാർ പോർച്ചിന്റെ മുകൾനിലയിലും സമാനമായി ജാളികൾ നൽകിയിട്ടുണ്ട്. ഇത് ജിം സ്‌പേസാക്കി മാറ്റി. 

valappad-house-dine

സീറ്റിങ് സൗകര്യമുള്ള ബേവിൻഡോകളാണ് പലയിടത്തും നൽകിയത്. ഇവിടെ കുട്ടികൾക്ക് ഇരുന്നു പഠിക്കാനും പുറത്തെ കാഴ്ചകൾ ആസ്വദിക്കാനുമൊക്കെ ഇടമൊരുങ്ങുന്നു.

valappad-house-inside

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികളാണ്. എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസ് നൽകി.

valappad-house-bed

ഡൈനിങ്ങും കിച്ചനും തമ്മിൽ ഒരു പാൻട്രി കൗണ്ടർ വഴി ബന്ധിപ്പിച്ചു. സിമന്റ് ബോർഡ്+ എംഡിഎഫ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

valappad-house-kitchen

ആഗ്രഹിച്ച പോലെ പുതിയകാല സൗകര്യങ്ങളുള്ള വീട് ലഭിച്ചതിൽ വീട്ടുകാർ ഹാപ്പിയാണ്.

Project facts

Location- Valappad,Thrissur

Area- 3000 SFT

Plot- 30 cent

Owner- Jayavalli Sathyan, Sajith

Architects- Anoop Chandran, Manisha

Amac Architects, Thriprayar, Thrissur

Mob- 99950 00222

Y.C-Sep 2020

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

Mob - 9756852557 

English Summary- Renovated Home Valapad Thrissur

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA