sections
MORE

താമസിക്കാൻ മാത്രമല്ല, വരുമാനവും നൽകുന്നു ഈ വീട്! നിങ്ങൾക്കും പിന്തുടരാം ഈ ഐഡിയ

HIGHLIGHTS
  • പാർപ്പിടം ആജീവനാന്തകാലത്തേക്ക് ഒരു ബാധ്യതയാണെന്ന് കരുതുന്നവർക്ക് ഒരു തിരിച്ചറിവാണ് ഈ വീട്.
vadodara-house-exterior
SHARE

ഈ വീട് വെറുമൊരു താമസയിടം മാത്രമല്ല, വീട്ടുടമസ്ഥന് വരുമാനത്തിനുള്ള മാർഗം കൂടിയാണ്. പ്ലോട്ടിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചുകളയാതെ അതിൽനിന്നുള്ള വരുമാനം നിലനിർത്തികൊണ്ട് സാക്ഷാത്കരിച്ച ഈ വീട് പട്ടണവാസികൾക്ക് അനുകരണീയമായ മാതൃകയാണ്. ഈ വീട് ഡിസൈൻ ചെയ്തത്  ആർക്കിടെക്റ്റ് മനോജ് പട്ടേലാണ്. ഘനശ്യാംപട്ടേലും കുടുംബവുമാണ് കൊറോണക്കാലത്ത് സ്വന്തം വീട്ടിൽനിന്നുതന്നെ വരുമാനം നേടി ജീവിതം നയിക്കുന്നത്.

vadodara-house-side

ഇരുവശത്തും റോഡ്, അതിനരുകിലുള്ള എട്ട് സെന്റോളം വരുന്ന പ്ലോട്ടിലെ കെട്ടിടത്തിൽ ഒരു ബാങ്ക് പ്രവർത്തിക്കുന്നു.ഇത് പൊളിക്കാതെയാണ് ഈ  ഇരുനില വീട് തീർത്തിരിക്കുന്നത്. കെട്ടിടം പൊളിച്ച് വീട് പണിയാനായിരുന്നു ആദ്യതീരുമാനമെങ്കിലും പിന്നീട് അതുമാറ്റി. അനാവശ്യ സാമ്പത്തികബാധ്യതയും പുതുക്കി പണിയുമ്പോൾ പരിസ്ഥിതിക്കുണ്ടാകുന്ന കോട്ടവും പരിഗണിച്ച് കെട്ടിടം നിലനിർത്തിത്തന്നെ  വീടൊരുക്കുന്നതിനുള്ള രൂപഘടന തയാറാക്കി.

സമകാലികശൈലിയിലുള്ളതാണ് വീടിന്റെ എലിവേഷൻ. പലവലുപ്പത്തിലുള്ള ബോക്സ് അടുക്കിയതുപോലെയാണ് പാർപ്പിടത്തിന്റെ ഘടന. പ്രാദേശികരീതിയിലുള്ള ക്ലാഡിങ് പാറ്റേൺ എലിവേഷൻ ആകർഷകമാക്കുന്നു. ക്ലേടൈൽ കൊണ്ടാണ്  എക്സ്റ്റീരിയർ ക്ലാഡിങ്. വീടിനെ ചൂടിൽനിന്നും പ്രതിരോധിക്കുന്ന  തെർമൽ ഇൻസുലേഷനായി പ്രവർത്തിക്കുന്നു ഈ  ക്ലാഡിങ്.

vadodara-house-porch

കോംപൗണ്ട് വാളും ഗേറ്റുമൊക്കെ പാർപ്പിടത്തിന്റെ ആധുനികശൈലിക്ക്  ഇണങ്ങുന്നതാണ്. പോർച്ചിന്  പർഗോളയും പാരപ്പറ്റ് വാളിന് ഗ്ലാസുമാണ്. മുൻകാഴ്ചയിൽ ഇരുനില വീടായിട്ടേ തോന്നുകയുള്ളുവെങ്കിലും മൂന്നു നിലയിലാണ് ഈ ഭവനം. വൈറ്റ്, ഗ്രേ നിറങ്ങളാണ് എക്സ്റ്റീരിയറിൽ. 

ബാങ്ക്, പാർക്കിങ്, ലിഫ്റ്റ് എന്നിവയാണ് ബെയ്സ് ലെവലിൽ, ഒന്നാം നിലയിൽ ഫോയർ, ലിവിങ്, പൂജ, ബാൽക്കണി, ഡൈനിങ്, കിച്ചൻ, പൗഡർ ടോയ്‌ലറ്റ്, മാസ്റ്റർ ബെഡ്റൂം എന്നിവയും മുകൾ നിലയിൽ  കുട്ടികളുടെ മുറിയും മറ്റൊരു കിടപ്പുമുറിയും അപ്പർ ലിവിങും ടെറസും ബാൽക്കണിയുമാണുള്ളത്. ഇരുനിലയിലും കൂടി 2500 ചതുരയടി വിസ്തീർണത്തിലാണ് വീട്ടകത്തെ സൗകര്യങ്ങൾ.

vadodara-house-levels

ഫോയർ വഴിയാണ് വീട്ടകത്തേക്കുള്ള പ്രവേശനമാർഗം. സ്വീകരണമുറിയിലേക്കാണ് ആദ്യം എത്തുന്നത്. ഫോയർ, ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് തുടങ്ങി പൊതുവിടങ്ങളൊക്കെ ഡബിൾ ഹൈറ്റിലാണ്. ലിവിങിൽ മിനിമം ഫർണിച്ചറെയുള്ളൂ. ഫാബ്രിക് അപ്ഹോൾസ്റ്ററിചെയ്ത ഇരിപ്പിടങ്ങളും കോഫി ടേബിളും വീടിന്റെ കാലികശൈലിക്കിണങ്ങുന്നതാണ്. വീട്ടകത്ത് മുഴുവൻ ഫ്ളോറിങ്ങിനു കോട്ട സ്റ്റോൺ ആണ്. ഫർണിച്ചർ നിർമ്മിച്ചിരിക്കുന്നത് വുഡും പ്ലൈയും കൊണ്ടാണ്.

vadodara-house-living

ഡൈനിങ് റൂമിൽ ഊണിടത്തിന് സമീപത്തായി ഒരു കോർട്ടും ഒരുക്കിയിട്ടുണ്ട്.  കോർട്ടിലേക്ക് സ്കൈലൈറ്റ് നൽകി  ഇന്റീരിയറിന്റെ എല്ലാ  ഭാഗത്തേക്കും വെളിച്ചമെത്തിക്കുന്നു. തൂക്കുവിളക്കുകളും വുഡൻ സീലിങും ഡൈനിങിനെ ആകർഷകമാക്കുന്നു.

vadodara-house-dine

നാലുകിടപ്പുമുറികളാണ് രണ്ട് നിലകളിലുമായി ഇവിടുള്ളത്. നിറവിന്യാസമാണ് കിടപ്പുമുറികളെ  വ്യത്യസ്തമാക്കുന്നത്. ലെതർപാഡിങ്ങാണ് ഹെഡ്ബോർഡിൽ. സ്റ്റോറേജിനും വായനയ്ക്കും, മേക്കപ്പ് ചെയ്യുന്നതിനുള്ള സൗകര്യവും ഓരോ കിടപ്പുമുറിയിലും നൽകിയിട്ടുണ്ട്. ബാത്ത് അറ്റാച്ച്ഡാണ് കിടപ്പറകൾ.

vadodara-house-bed

ആധുനികസജ്ജീകരണങ്ങളെല്ലാമുള്ളതാണ് അടുക്കള. L-ഷേപ്പിലാണ് കിച്ചൻ പാകപ്പെടുത്തിയിരിക്കുന്നത്. വുഡിലാണ് ക്യാബിനറ്റുകൾ. കൗണ്ടർടോപ്പിൽ ആർട്ടിഫിഷ്യൽ സ്റ്റോൺ ആണ് ഉപയോഗിച്ചിരിക്കുന്നത്. വീട് ആജീവനാന്തകാലത്തേക്ക് ഒരു ബാധ്യതയാണെന്ന് കരുതുന്നവർക്ക് ഒരു തിരിച്ചറിവാണ് ഈ വീട്. മികച്ച ആസൂത്രമുണ്ടെങ്കിൽ സ്വന്തം വീട് വരുമാനത്തിനുള്ള ഉറവിടമാക്കിമാറ്റാവുന്നതാണ്.

vadodara-house-gf

Project facts

vadodara-house-sf

Location: Vadodara, Gujarat

vadodara-house-ff

Plot: 8 cent

Area: 2500 Sqft 

Owner: Ghanshyambhai Patel

Architect : Manoj Patel 

Manoj Patel Design Studio

Phone: 99243 76644

Year of Completion : 2020

English Suummary- Revenue Generating House Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA