sections
MORE

ഞങ്ങൾക്ക് കൊറോണക്കാലം നൽകിയ തിരിച്ചറിവാണ് ഈ കാണുന്നത്

HIGHLIGHTS
  • വാസയോഗ്യമല്ലാതായപ്പോൾ പൊളിച്ചുകളയാൻ തീരുമാനിച്ചതാണ്. അപ്പോഴാണ് കൊറോണയുടെയും ലോക്ഡൗണിന്റെയും വരവ്.
tharavad-facelift
SHARE

ക്ഷയിച്ചു കിടന്ന ഈ പഴയ തറവാട് പുനരവതരിച്ചതിൽ കൊറോണയ്ക്കും ലോക്ഡൗണിനും റോളുണ്ട്. വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. 

കോഴിക്കോട് അഴിഞ്ഞില്ലത്ത് ഞങ്ങളുടെ വീടിന്റെ മുറ്റത്താണ് 100 വർഷത്തോളം പഴക്കമുള്ള ഈ തറവാടുള്ളത്. വാസയോഗ്യമല്ലാതായപ്പോൾ പൊളിച്ചുകളയാൻ തീരുമാനിച്ചതാണ്. അപ്പോഴാണ് കൊറോണയുടെയും ലോക്ഡൗണിന്റെയും വരവ്. അതോടെ പദ്ധതികളെല്ലാം തകിടം മറിഞ്ഞു.

ഞങ്ങൾ രണ്ടു പേർക്കും സ്വസ്ഥമായി വീട്ടിലിരുന്നു ജോലി ചെയ്യാൻ സ്ഥലമില്ലാതെയായി. കുട്ടികൾക്ക് ഓൺലൈൻ ക്‌ളാസ് കൂടി തുടങ്ങിയതോടെ ഒന്നിനും സ്ഥലമില്ലാതായി. അപ്പോഴാണ് പഴയ തറവാട്ടിൽ പൊടിപിടിച്ചു കിടന്ന ആ സാധ്യതയെക്കുറിച്ച് ഞങ്ങളോർത്തത്.

tharavad-facelift-living

അധികം പൊളിച്ചുപണികളോ കൂട്ടിച്ചേർക്കലുകളോ നടത്താതെ ചില ചെപ്പടിവിദ്യകളിലൂടെയാണ് തറവാടിനെ പരിഷ്കരിച്ചത്. ഫർണിഷിങ്ങിൽ പരമ്പരാഗത തനിമ നിലനിർത്താൻ ശ്രദ്ധിച്ചിട്ടുണ്ട്.

tharavad-facelift-dine

പൂമുഖം, മൂന്നു കുട്ടിമുറികൾ എന്നിവയായിരുന്നു തറവാട്ടിൽ ഉണ്ടായിരുന്നത്. രണ്ടു മുറികൾ യോജിപ്പിച്ച് വലിയ ഒറ്റമുറിയാക്കി. പഴയ കാവി നിലം മാറ്റി സിമന്റ് ഫ്ളോറിങ് ചെയ്തു. കിച്ചനോട് ചേർന്ന് പാൻട്രി സ്‌പേസ് കൂട്ടിച്ചേർത്തു. തറവാട്ടിൽ ഫർണിച്ചറുകൾ ഉണ്ടായിരുന്നില്ല. അവ ആന്റിക് ഷോപ്പിൽ നിന്നും വാങ്ങി. പഴയ മച്ച് പോളിഷ് ചെയ്ത് മിനുക്കി. ഇത്രയും ചെയ്തതോടെ പഴയ തറവാട് വർക് ഫ്രം ഹോമിനെയും ഓൺലൈൻ ക്‌ളാസിനെയും വരവേൽക്കാൻ തയാറായി. ഇപ്പോൾ ഞങ്ങളുടെ ഓഫീസും  കുട്ടികളുടെ സ്റ്റഡി ഏരിയയും ഈ തറവാടാണ്.

tharavad-inside

വീടിനു മുന്നിലായി ഒരു കടവ് ഉള്ളതിനാൽ ഭാവിയിൽ ഇതൊരു ഹോംസ്റ്റേ ആക്കി മാറ്റാനും പ്ലാനുണ്ട്. വീടിനു ചുറ്റും പച്ചപ്പും കുന്നും തെങ്ങിൻതോപ്പും പച്ചക്കറിക്കൃഷിയുമെല്ലാമുണ്ട്. അങ്ങനെ ഈ കൊറോണക്കാലം കൊണ്ട്, ഞങ്ങൾക്ക് ഒരു തിരിച്ചറിവ് ഉണ്ടായി. പഴയ തറവാടും നന്മകളും നിലനിർത്താനുമായി.

Project facts

Location- Azhinjilam, Calicut

Plot- 70 cent

Area- 1200 SFT

Owner- Jihad Husain

Design- Nazia Tak

The Area, Calicut

email- naziahani@gmail.com

Y.C- 2020

English Summary- Traditional Tharavad Renovation

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA