sections
MORE

'അഭിനന്ദനങ്ങൾ': ഇവിടെ എത്തുന്ന അതിഥികൾ ആവർത്തിച്ചു പറയുന്നു; കാരണം...

HIGHLIGHTS
  • സമകാലിക- മോഡേൺ ശൈലികൾ സമന്വയിപ്പിച്ചാണ് വീട് രൂപകൽപന ചെയ്തത്.
fusion-house-munduparamb
SHARE

മലപ്പുറം മുണ്ടുപറമ്പിലാണ് ബിസിനസുകാരനായ ഹക്കീമിന്റെയും കുടുംബത്തിന്റെയും പുതിയ  വീട്. സമകാലിക- മോഡേൺ ശൈലികൾ സമന്വയിപ്പിച്ചാണ് വീട് രൂപകൽപന ചെയ്തത്. സ്ട്രക്ചർ ഏതാണ്ട് തീരാറായപ്പോഴാണ് ഡിസൈനർ ജുമാൻ പണി ഏറ്റെടുക്കുന്നത്. സ്ലോപ്+ ഫ്ലാറ്റ് റൂഫുകൾ ഇടകലർത്തിയാണ് എലിവേഷൻ ഒരുക്കിയത്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2700 ചതുരശ്രയടിയിൽ ഒരുക്കിയത്.

fusion-house-munduparamb-landscape

പ്രധാനവാതിൽ തുറന്നു കയറുന്നത് ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഫോർമൽ ലിവിങ്ങിലേക്കാണ്. ഇവിടെ ഭിത്തിയിൽ വോൾപേപ്പർ നൽകി ഹൈലൈറ്റ് ചെയ്തു. വുഡൻ ഫിനിഷ്ഡ് ടൈലാണ് ലിവിങ്ങിൽ വിരിച്ചത്. ഫർണിച്ചറുകൾ ഇന്റീരിയർ തീമിനു ഇണങ്ങുംവിധം ഒരുക്കി. കോമൺ ഏരിയകളിൽ വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും അകത്തളം പ്രസന്നമാക്കുന്നു.

fusion-house-munduparamb-living

ഇവിടെ നിന്നും ഓപ്പൺ നയത്തിൽ ഒരുക്കിയ ഹാളിലേക്കാണ് പ്രവേശിക്കുന്നത്. ഡൈനിങ്, ഫാമിലി ലിവിങ്, സ്‌റ്റെയർ എന്നിവ  ഹാളിന്റെ ഭാഗമായി വരുന്നു. സിഎൻസി സെമി-പാർടീഷൻ നൽകിയാണ് ഫാമിലി ലിവിങ് ഒരുക്കിയത്. 

fusion-house-munduparamb-dine

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ലളിതമായ ഊൺമേശയും കസേരകളും. ഡൈനിങ് ഹാളിലെ ഒരു ഭിത്തി വേർതിരിച്ചു വാഷ് ഏരിയ ക്രമീകരിച്ചു.

fusion-house-munduparamb-hall

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ നൽകി. അറ്റാച്ഡ് ബാത്റൂം, സ്റ്റോറേജിന് ഫുൾ ലെങ്ത് വാഡ്രോബ് എന്നിവ മുറികളിൽ നൽകി. 

fusion-house-munduparamb-bed

അലുമിനിയം ഫാബ്രിക്കേഷനിലാണ് കിച്ചൻ ഒരുക്കിയത്. ഇൻബിൽറ്റ് ശൈലിയിൽ ഫ്രിഡ്ജ്, അവ്ൻ സ്‌പേസുകൾ നൽകി.

fusion-house-munduparamb-kitchen

ലാൻഡ്സ്കേപ്പും പുൽത്തകിടിയും ചെടികളും ലാൻഡ്സ്കേപ് അലങ്കരിക്കുന്നു. ചുരുക്കത്തിൽ സമകാലിക- മോഡേൺ ശൈലികളുടെ നല്ല അംശങ്ങൾ സമന്വയിപ്പിച്ചു രൂപകൽപന ചെയ്തതാണ് ഈ വീടിനെ വ്യത്യസ്തമായ ദൃശ്യാനുഭവമാക്കി മാറ്റുന്നത്. വീട്ടിലെത്തുന്ന അതിഥികൾക്കും വീട് നൽകുന്ന അനുഭവത്തെക്കുറിച്ച് പറയാൻ നല്ല വാക്കുകൾമാത്രം..

Project facts

Location- Munduparambu, Malappuram

Plot- 25 cent

Area-2700 SFT

Owner- Hakkeem

Design- Asar Juman

AJ Designs, Manjeri

Mob- 9633945975

Y.C-2019

ചിത്രങ്ങൾ- അഖിൽ കോമാച്ചി

English Summary- Fusion House Malappuram Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA