sections
MORE

സന്തോഷത്തോടെ കഴിയാൻ ഒരുനില വീട് മതി; ഇത് ഉദാഹരണം

HIGHLIGHTS
  • ഒറ്റനിലയുള്ള മൂന്നു ബെഡ്റൂം വീട്. കാറ്റും വെളിച്ചവും കിട്ടണം. കാഴ്ചയ്ക്കൊരു പുതുമയുണ്ടാകണം.
single-small-house-valapad
SHARE

പ്രവാസിമലയാളി വിശ്വനാഥൻ തന്റെ സ്വപ്നങ്ങൾ എല്ലാം കൂട്ടിവച്ച് പൂർത്തിയാക്കിയതാണ് ഈ വീട്. തൃശൂർ വലപ്പാടാണ് ഈ ഭവനം. ഒറ്റനിലയുള്ള മൂന്നു ബെഡ്റൂം വീട്. കാറ്റും വെളിച്ചവും കിട്ടണം. കാഴ്ചയ്ക്കൊരു പുതുമയുണ്ടാകണം. ഇന്റീരിയറിൽ ചൂട് ഉണ്ടാകരുത്. ഡിസൈൻ ചെയ്യാൻ ഏല്പിക്കുമ്പോൾ വീട്ടുടമസ്ഥൻ ആർക്കിടെക്റ്റ് അനൂപിനും മനിഷയ്ക്കും നൽകിയ നിർദ്ദേശം ഇതായിരുന്നു. 

ഒറ്റനില വീടായതിനാൽ  തറയ്‌ക്കൊപ്പം ഉയരവും ട്രസ് മേൽക്കൂരയും നൽകിയതോടെ പാർപ്പിടത്തിന്റെ മൊത്തം തലയെടുപ്പ് കൂടിയിട്ടുണ്ട്. സ്ലോപ്പ്-ഫ്ളാറ്റ് സങ്കലനത്തിലാണ് പാർപ്പിടത്തിന്റെ മേൽക്കൂര. സ്ലോപ് റൂഫിൽ ഷിംഗിൾസാണ്. ചുമരിൽ ലാറ്ററൈറ്റ് ടെക്സ്ച്ചറും ഗ്രേ നിറത്തിലുള്ള ടൈലുമാണ്. ഇത് വീടിനൊരു ട്രഡിഷണൽ ടച്ച് നൽകുന്നു.  

മുറ്റം മുഴുവൻ കടപ്പ സ്റ്റോൺ നിരത്തി, നാടൻചെടികൾകൊണ്ടാണ് മുറ്റത്ത് ഗ്രീനറി തീർത്തിരിക്കുന്നത്. കാർപോർച്ച് ജി.ഐ സ്ട്രെക്ച്ചറിലാണ്. റൂഫിൽ കൊറുഗേറ്റഡ് ഷീറ്റും സീലിംഗിൽ പി.വി.സിയും സൈഡിൽ എ.സി.പിയും നൽകിയതോടെ പോർച്ച് പുതുകാഴ്ചയായി. 

single-small-house-view

മുപ്പത് സെന്റിന്റെ പ്ലോട്ടിൽ 2200 ചതുരശ്രയടി വിസ്തീർണത്തിലാണ് വീട്. സിറ്റൗട്ട്, ലിവിങ്,ഡൈനിങ്, കിച്ചൻ, നടുമുറ്റം, ഫാമിലിലിവിങ്, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് ഇന്റീരിയർ സൗകര്യങ്ങൾ. സിറ്റൗട്ടിലേക്കുള്ള പടികളിൽ ഗ്രാനൈറ്റാണ്. ഫ്ളോറിംഗ് വിട്രിഫൈഡ് ടൈൽ കൊണ്ടാണ്. ജനലും വാതിലുമൊക്കെ പിൻകോഡയിലാണ്.സിറ്റൗട്ടിന്റെ മൂലയ്ക്ക് ഒരു ഇൻ-ബിൽറ്റ് സിറ്റിംഗും ചെയ്തിട്ടുണ്ട്. പഴയചാരുപടിയുടെ ഒരു പരിഷ്കരിച്ച രൂപമാണ് ഇത്.

single-small-house-living

ഡബിൾഹൈറ്റിലാണ് സ്വീകരണമുറി. ഫാബ്രിക്ക് അപ്ഹോൾസറ്ററി ചെയ്ത സോഫയാണ് ഡ്രോയിങ് റൂമിൽ.സ്വീകരണമുറിയോട് ചേർന്നാണ് നടുമുറ്റം. ഡ്രോയ്ങ് -നടുമുറ്റം  ഇവ തമ്മിൽ വേർതിരിക്കുന്ന  പാർട്ടിഷൻ  വാൾ മൾട്ടിവുഡിൽ സി.എൻ.സി കട്ടിംഗ് ചെയ്ത് തയാറാക്കിയതാണ്. സിന്തെറ്റിക് ഗ്രാസാണ് നടുമുറ്റത്ത്. പ്ലാന്റർ ബോക്സിൽ ചെടികൾ നട്ട് കോർട്ട് ലൈവാക്കിമാറ്റിയിട്ടുണ്ട്. കോർട്ടിലൂടെയാണ് വാഷ് ഏരിയയിലേക്ക് വരുന്നത്. നടുമുറ്റത്തിനു മുകളിൽ ഓപ്പണിങ് നൽകി അവിടെ ഗ്രിൽ ഉറപ്പിച്ചു. ഭാവിയിൽ മുകൾ നിലയിലേക്ക് പണിയുന്നതിനു ഈ ഭാഗം മാത്രം പൊളിച്ചാൽ മതിയാകും. സ്ലാബ് പൊളിക്കേണ്ട കാര്യമില്ല.

single-small-house-hall

ഡൈനിങും ഫാമിലി ലിവിങും ഒരുമിച്ചാണ്.  ഫാമിലി ലിവിങിലാണ് ടി വി യുണിറ്റ്. ഗ്ലാസ് -വുഡ് മിക്സാണ് ഊൺ മേശ. കസ്റ്റംമെയിഡ് ഫർണിച്ചറാണ് ഇന്റീരിയറിൽ. പൊതുവിടങ്ങൾ ഹൈലൈറ്റ് ചെയ്യുന്നത് തൂക്കുവിളക്കുകളാണ്. ലൈറ്റിംഗ് മികച്ചതാക്കുന്നതിന്  ഫോൾസ് സിലിംഗിനും പങ്കുണ്ട്. ജിപ്സം കൊണ്ടാണ് ഫോൾസ് സിലിങ്.

single-small-house-dine

മൂന്നു കിടപ്പുമുറികൾ. മൂന്നും ബാത് അറ്റാച്ഡ്. ഫോൾസ് സിലിങ് പാറ്റേൺ, ഒറ്റ ഭിത്തിമാത്രംനിറം പൂശി ഹൈലൈറ്റ് ചെയ്യുന്നതാണ് ബെഡ്റൂമിനെ സവിശേഷമാക്കുന്നത്. ഡ്രെസ്സിങ് ടേബിൾ എല്ലാ കിടപ്പുമുറിയുടെയും ഭാഗമാണ്. കാറ്റും വെളിച്ചവും പരമാവധി മുറികളിലെത്തിക്കുന്നതിനുള്ള  സൗകര്യം നðകിയിട്ടുണ്ട്. 

single-small-house-bed

എൽ ഷേപ്പിലാണ് കിച്ചൻ.സ്റ്റോറേജ്  ക്യാബിൻ മൾട്ടിവുഡിലാണ്. കൗണ്ടർടോപ്പ് ഗ്രാനൈറ്റിലാണ്.ഭിത്തിയിൽ  ടൈൽ ക്ലാഡിങാണ്. ഫങ്ഷണലാണ് കിച്ചൻ . 

single-small-house-kittchen

കാലത്തിനൊപ്പം നിൽക്കുന്ന സൗകര്യങ്ങളും കാലാതിതമായ ഡിസൈനുമാണ് ഈ പാർപ്പിടത്തെ ഹൃദ്യമാക്കുന്നത്.

  

Project facts

Location: Valappad, Thrissur

Plot: 30 cent

Area: 2200 Sqft 

Owner: Vishwanathan

Architect : Anoop Chandran& Manisha Anoop 

AMAC Architects -Interiors-Vasthu Consultants

Triprayar - Thrissur

Phone: 9995000222,8086660007

Year of Completion : 2020

English Summary- Single Storeyed House Thrissur

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA