sections
MORE

വർഷങ്ങൾ കാത്തിരുന്നാലെന്താ? തക്ക ഫലം കിട്ടിയില്ലേ.. ഇവിടെ എത്തുന്ന ആളുകൾ ചോദിക്കുന്നു

HIGHLIGHTS
  • പോക്കറ്റിലൊതുങ്ങുന്ന ഒരു കൊച്ചു വീട് എന്ന ആശയം അവർ പങ്കുവച്ചു.
kuthatukulam-house-view
SHARE

കൂത്താട്ടുകുളം വടകരയിൽ നിന്നും കോട്ടയത്ത് ജോലികിട്ടിയെത്തിയ ബിജുവും ഭാര്യ കൊച്ചുമോളും ഏക മകൻ മോനുവും ദീർഘനാളായി കുടുംബവീട്ടിൽ നിന്നും മാറി താമസിക്കേണ്ടി വന്നു. കുടുംബവീടിനോട് ഏറെ മാനസിക അടുപ്പമുള്ള ബിജുവും കുടുംബവും, എന്നെങ്കിലും സ്വന്തം വീട് പണിയുമ്പോൾ അത് തറവാടിനോട് ചേർന്ന് തന്നെ ആകണമെന്നും ആഗ്രഹിച്ചു. നീണ്ട ഇടവേളയ്ക്കുശേഷം കഴിഞ്ഞ വർഷമാണ് വീടുപണിയുടെ ആലോചനകൾ തുടങ്ങിയത്. പോക്കറ്റിലൊതുങ്ങുന്ന ഒരു കൊച്ചു വീട് എന്ന ആശയം അവർ ഡിസൈനർ ശ്രീകാന്ത് പങ്ങപ്പാടിനോട് പങ്കുവച്ചു. നിരവധി മനോഹരഗൃഹങ്ങൾ ഒരുക്കിയ ശ്രീകാന്ത് ആരും കൊതിക്കുന്ന ഒരു ഭവനമാണ് ഇവർക്കായി രൂപകൽപന ചെയ്തത്.

kuthatukulam-house

പ്രധാന റോഡ് തെക്കുവശത്തും കിഴക്ക് പ്രധാനദർശനമായതിനാലും രണ്ടു വശത്തുനിന്നുമുള്ള വീടിന്റെ കാഴ്ചകൾക്ക് തുല്യപ്രാധാന്യം നൽകിയാണ് രൂപകൽപന. 2019 ലെ പ്രളയവും തുടർന്നുവന്ന കോവിഡ് കാലവും പ്രതിരോധം തീർത്തെങ്കിലും, ബിജുവിന്റെയും കുടുംബത്തിന്റെയും വീട് എന്ന ആഗ്രഹത്തിനുമുന്നിൽ അവയെല്ലാം മുട്ടുമടക്കി.

kuthatukulam-house-living

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രെയർ സ്‌പേസ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവ 1700 ചതുരശ്രയടിയിൽ ഒരുക്കി. ഈ വീട് മീഡിയം ബജറ്റ് യൂട്ടിലിറ്റി ഹോം ശ്രേണിയിൽ വരുന്നു.

kuthatukulam-house-dine

മേൽക്കൂര നിരപ്പായി വാർത്ത്, മുകളിൽ ജിഐ ട്രസ് വർക്ക് ചെയ്ത്, പുറത്തുനിന്നും പ്രവേശിക്കാവുന്ന സ്‌റ്റെയറും നൽകി യൂട്ടിലിറ്റി സ്‌പേസ് ഒരുക്കി. ധാരാളം വായുസഞ്ചാരം ഉറപ്പാക്കുന്ന രീതിയിൽ ഇരുവശവും നീളൻ ജനാലകൾ, ഡൈനിങ് ഹാളിൽ നൽകി.

kuthatukulam-house-hall

ഈ വീട് കാണുന്നവരെല്ലാം ചോദിക്കുന്ന ഒരു കാര്യം ഇതാണ്: ദീർഘവർഷങ്ങൾ കാത്തിരുന്നാലെന്താ? ആഗ്രഹിച്ച വീടല്ലേ ലഭിച്ചത്! മറുപടി സംതൃപ്തി നിറഞ്ഞ പുഞ്ചിരിയിലൊതുക്കി ബിജുവും കുടുംബവും സ്വപ്നനിറവിലാണ്.

kuthatukulam-house-bed

Project facts

Location- Koothattukulam

Area- 1800 SFT

Owner- Biju 

Design- Sreekanth Pangappatu

PG Group of Designs, Kanjirappally

Mob- 9447114080

email- pggroupdesigns@gmail.com

English Summary- Kerala House Kottayam Elegant Story

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA