sections
MORE

'നന്ദി! അന്നത് കണ്ടില്ലായിരുന്നെങ്കിൽ, ഞങ്ങളുടെ ജീവിതം മറ്റൊന്നായേനേ'!

HIGHLIGHTS
  • ഇവിടെ കഴിഞ്ഞ വർഷം വായിച്ച ഒരു വീടിന്റെ കഥയാണ് ഞങ്ങളുടെ സ്വപ്നഭവനത്തിലേക്കുള്ള വഴിതെളിച്ചത്.
8-cent-mud-house-exterior
SHARE

എന്റെ പേര് റഷീദ്. പ്രവാസിയാണ്. മലപ്പുറം വളാഞ്ചേരിയിൽ ഞാനും കുടുംബവും ഞങ്ങളുടെ സ്വപ്നഭവനം പൂർത്തിയാക്കി താമസം തുടങ്ങിയത് കഴിഞ്ഞ മാസമാണ്. മനോരമഓൺലൈൻ ഹോംസ്റ്റൈൽ ചാനലിൽ കഴിഞ്ഞ വർഷം വായിച്ച ഒരു വീടിന്റെ കഥയാണ് ഞങ്ങളുടെ സ്വപ്നഭവനത്തിലേക്കുള്ള വഴിതെളിച്ചത്. തിരൂരിൽ ഡിസൈനറായ ഉനൈസ് നിർമിച്ച സ്വന്തം വീടായിരുന്നു അത്. ആ വീട് കണ്ടതോടെ, എന്റെ വീടുപണി ഉനൈസിനെ തന്നെ ഏൽപിക്കണം ഞാൻ ഉറപ്പിച്ചു. ആ സമയം വേറെ പ്ലാനിൽ എന്റെ വീടിന്റ പണി തുടങ്ങിയിരുന്നു. ഫൗണ്ടേഷൻ കെട്ടിയ അവസ്ഥയിലാണ് എന്റെ അഭ്യർഥന പരിഗണിച്ച് ഉനൈസ് ഈ പ്രോജക്ട് ഏറ്റെടുക്കുന്നത്. ചില്ലറ ഭേദഗതികളോടെ പണി ആരംഭിച്ചു.

8 സെന്റ് ഭൂമിയേ ഉള്ളൂ. അവിടെ പരമാവധി മുറ്റം ലഭിക്കുംവിധം വീട് വേണം എന്നതായിരുന്നു ഞങ്ങളുടെ മറ്റൊരു ആവശ്യം. ഉനൈസിന്റെ മൺഭിത്തികളുള്ള വീടായിരുന്നു. പക്ഷേ എനിക്ക് അതിനോട് താൽപര്യം കുറവായിരുന്നു. എന്നാൽ ചൂട് കുറയുകയും വേണം. അതിനും ഉനൈസ് വഴികണ്ടു. സിമന്റ് ടെക്ച്ചർ കൊണ്ട് ആദ്യം കോട്ടിങ് നൽകി അതിനുമുകളിൽ  മണ്ണിന്റെ നിറമുള്ള പെയിന്റാണ് വീടിന്റെ അകവും പുറവും അടിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കണ്ടാൽ മൺഭിത്തികൾ തന്നെയെന്ന് തോന്നും. ചൂട് കുറയ്ക്കാൻ, മേൽക്കൂര ഓട് വച്ചു വാർക്കുന്ന ഫില്ലർ സ്ളാബ് ശൈലിയാണ് ചെയ്തത്. ചരിഞ്ഞ മേൽക്കൂരയുള്ളിടത്ത് ജിഐ ട്രസ് വർക്ക് ചെയ്തു നാടൻ ഓടുവിരിച്ചു. ഇതിനുതാഴെ സീലിങ്ങും നൽകിയിട്ടുണ്ട്. ഒപ്പം ചുവരുകൾ മുഴുവൻ നിറയുന്ന വലിയ മെറ്റൽ ജനാലകളും നൽകി. ഇതിനൊപ്പം ചെറിയ എയർ വെന്റുകളും പുറംചുവരിൽ കാണാം. ഇതിനെ ഒരു അലങ്കാരമായും മാറ്റി.

8-cent-mud-house-view

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 2100 ചതുരശ്രയടിയിൽ ഒരുക്കിയത്. ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിൽ ഡബിൾ ഹൈറ്റിലാണ് മേൽക്കൂര. ലിവിങ്ങിന്റെ മുകളിലെ ഈ സ്‌പേസിൽ, കുട്ടികൾക്ക് പഠിക്കാനായി ഒരു സ്റ്റഡി സ്‌പേസ് വേർതിരിച്ചു. L സീറ്റർ സോഫയാണ് ലിവിങ് അലങ്കരിക്കുന്നത്. ഇവിടെ ടിവി യൂണിറ്റും നൽകി.

8-cent-mud-house-living

വീട്ടിൽ രണ്ടു ഗോവണികളുണ്ട്. ഒന്ന് ഈ സ്റ്റഡി സ്‌പേസിലേക്ക് കയറുന്ന കൊച്ചു സ്‌റ്റെയറും രണ്ടാമത്തേത് പ്രധാന സ്‌റ്റെയറും. ജിഐ ഫ്രയിമിലാണ് സ്‌റ്റെയർ.

8-cent-mud-house-dine

ഇതിനു സമീപം ഡൈനിങ് സ്‌പേസ്  വേർതിരിച്ചു. അതിനടുത്തായി ഒരു ഫാമിലി ലിവിങ് സ്‌പേസും നൽകി. ഈ വശത്തെ ഭിത്തി മുഴുവൻ ജിഐ ഫ്രയിമിൽ ജനാലകൾ നൽകി. ഇതുവഴി കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു. ഫർണിച്ചറുകൾ കസ്റ്റമൈസ്ചെയ്തു. മികച്ച ഗുണനിലവാരമുള്ള സാമഗ്രികളാണ് ഉപയോഗിച്ചത്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.

8-cent-mud-house-hall

ഉനൈസിന്റെ വീട്ടിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒന്നായിരുന്നു ലൈറ്റിങ്. ചെറുബോട്ടിലുകളിൽ കയറുകൾ കെട്ടിയാണ് അവിടെ ലൈറ്റ് ഫ്രയിമുകൾ നിർമിച്ചത്. എന്റെ വീട്ടിലും സമാനമായി ലൈറ്റിങ് ചെയ്തു. പഴയ ബിയർ ബോട്ടിലുകൾ, മറ്റു കുപ്പികൾ എന്നിവയാണ് ലൈറ്റ് ഫ്രയിമുകളാക്കി മാറ്റിയത്. ഇത് വീടിനുള്ളിൽ വ്യത്യസ്തമായ അഴക് നിറയ്ക്കുന്നു.

8-cent-mud-house-upper

നാലു കിടപ്പുമുറികളും ലളിതമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകി.

8-cent-mud-house-bed

അടുക്കളയും വർക്കേരിയയും പാർടീഷൻ ഇല്ലാതെ നൽകി. ഫെറോസിമന്റിൽ മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ബ്ലാക്ക് ഗ്രാനൈറ്റ് വിരിച്ചു.

8-cent-mud-house-kitchen

എട്ടു മാസത്തിൽ പണി തീർത്ത് പാലുകാച്ചൽ നടത്തണം എന്നുണ്ടായിരുന്നെങ്കിലും ഇടയ്ക്ക് വന്ന കൊറോണയും ലോക്‌ഡൗണും പണി അല്പം മന്ദഗതിയിലാക്കി. എന്നാലും ഒരു വർഷത്തിനുള്ളിൽ പണി തീർത്ത് ഈ ഒക്ടോബറിൽ ഞങ്ങൾ സ്വപ്നഗൃഹത്തിലേക്ക് പാലുകാച്ചി താമസം തുടങ്ങി. ആഗ്രഹിച്ച പോലെ ഈ വീട് ലഭിച്ചതിൽ മനോരമഓൺലൈനും ഞങ്ങൾക്ക് കടപ്പാടുണ്ട്. അന്ന് ആ വീട് കണ്ടില്ലായിരുന്നെങ്കിൽ ഞങ്ങളുടെ വീടിന്റെ തലവര തന്നെ തൃപ്തികരമല്ലാത്ത മറ്റൊന്നായേനേ. ഇപ്പോൾ വീട്ടിലെത്തുന്ന അതിഥികൾക്കെല്ലാം പറയാൻ പ്രശംസ വാക്കുകൾ മാത്രം. അത് കേൾക്കുമ്പോൾ ഞങ്ങളുടെ സന്തോഷവും ഇരട്ടിക്കുന്നു.

8-cent-mud-house-night

Project facts

Location- Valanchery, Malappuram

Area- 2100 SFT

Plot- 8 cent

Area- 2100 SFT

Owner- Rasheed

Designer- Unais Ahmed

Floret Builders, Tirur 

Mob- 9847668944

Y.C- Oct 2020

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Eco Friendly House Valanchery Malappuram

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA