sections
MORE

'ഒരു രക്ഷയുമില്ലിഷ്ടാ': ഈ വീട് കാണുന്നവർ ഒരുപോലെ പറയുന്നു! കാരണമുണ്ട്

HIGHLIGHTS
  • വിക്ടോറിയൻ ശൈലിയിലുള്ള പുറംകാഴ്ചയും വലിയ തൂണുകളും വരാന്തയുമെല്ലാം വീടിനു പ്രൗഢി പകരുന്നു.
victorian-house-thrissur
SHARE

 14 കിലോമീറ്റർ ഉള്ളിലായി സ്ഥിതിചെയ്യുന്ന വേലൂരിലാണ് ഈ വീട്. ഒരു പള്ളിയുടെ സമീപമുള്ള ഈ വീട് പ്രദേശത്തെ മറ്റുവീടുകളിൽ നിന്നും വ്യത്യസ്തവും പ്രൗഢവുമായി ഒരുക്കി. വിക്ടോറിയൻ  ശൈലിയിലുള്ള പുറംകാഴ്ചയും വലിയ തൂണുകളും വരാന്തയുമെല്ലാം വീടിനു പ്രൗഢി പകരുന്നു. മുറ്റം നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി.

പ്രവേശനകവാടത്തിൽ നിന്നും ഒരു ഫോയർ വഴി ഉള്ളിലേക്ക് പ്രവേശിക്കാം. ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. എന്നാൽ സ്വകാര്യത വേണ്ടിടത്ത് സെമി-പാർടീഷനുകളും നൽകി. 

victorian-house-thrissur-interior

ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയും ഓഫ്‌വൈറ്റ് നിറത്തിന്റെ ചാരുതയും അതിനുചേരുന്ന തടിയുടെ ഫർണിച്ചറുകളും അകത്തളം മനോഹരമാക്കുന്നു. ഇന്റീരിയർ തീം അനുസരിച്ച് കസ്റ്റമൈസ് ചെയ്താണ് ഫർണിച്ചറുകൾ. സെൻട്രലൈസ്ഡ് എസിയാണ് അകത്തളത്തിലെ മറ്റൊരു സവിശേഷത. പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഊൺമേശയും കസേരകളും ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തവയാണ്. 

victorian-house-thrissur-living

ഡൈനിങ്ങിൽ നിന്നും ഫാമിലി ലിവിങ്ങിൽനിന്നും കാഴ്ച സാധ്യമാകുന്ന കോർട്യാർഡാണ്‌ ഉള്ളിലെ മറ്റൊരു ഹൈലൈറ്റ്. ചെറിയൊരു കോഫി ടേബിളും ഇവിടെ ഇട്ടിട്ടുണ്ട്.

victorian-house-thrissur-hall

മുകളിലും താഴെയുമായി അഞ്ചു കിടപ്പുമുറികളാണ് നൽകിയത്. പരമാവധി സ്റ്റോറേജ് ലഭിക്കുംവിധം വിശാലമായാണ് ഇതിന്റെ ക്രമീകരണം. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം  മുറികളിലുണ്ട്.  അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറി, ഹോം തിയറ്റർ, ബാൽക്കണി എന്നിവയാണ് മുകൾനിലയിൽ.

victorian-house-thrissur-dine

പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. എൽഇഡി ലൈറ്റുകളുടെ സാന്നിധ്യവും അടുക്കള പ്രസന്നമാക്കുന്നു. ഡൈനിങ്ങിനും കിച്ചനുമിടയിൽ ചെറിയൊരു ബാർ കൗണ്ടറും നൽകിയിട്ടുണ്ട്. വെറുതെ ഷോ കിച്ചൻ നൽകാതെ മെയിൻ കിച്ചനും പുറത്തായി വർക്കേരിയയും നൽകി.

victorian-house-thrissur-kitchen

ഏറ്റവും പുതിയ സാങ്കേതികവിദ്യയും മെറ്റീരിയലുകളുമാണ് ഈ സ്വപ്നഗൃഹത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുകൂടിയാണ് കാണുന്ന ആരിലും മതിപ്പുളവാക്കുന്ന റോയൽ ലുക്ക് ഈ വീടിനു ലഭിക്കുന്നതും.

victorian-house-thrissur-bed

Project facts

Location- Veloor, Thrissur

Area- 5000 SFT

Plot- 29 cent

Owner- Bastin

Design- Woodnest Interiors, Chalakudy

Mob-7025936666

Y.C- 2020

English Summary-Victorian House Thrissur

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA