sections
MORE

'അച്ഛന്റെയും അമ്മയുടെയും ചിരിയിൽ ഞങ്ങളുടെ മനസ്സ് നിറയുന്നു'; ഇത് പെൺമക്കൾ നൽകിയ സമ്മാനം

daughters-gift-house
SHARE

നാട്ടിലുള്ള അച്ഛനും അമ്മയ്ക്കുമായി വിദേശത്തുള്ള രണ്ടു പെണ്മക്കൾ പണിത വീടാണിത്. മക്കളായ ശ്രീതുവും ഗീതുവും കുടുംബസമേതം അമേരിക്കയിലും ദുബായിലുമാണ് താമസം. അച്ഛനുമമ്മയും വടക്കൻ പറവൂരിലെ പഴയ തറവാട്ടിലും. അങ്ങനെയാണ് നാട്ടിൽ തന്നെ 5 സെന്റ് സ്ഥലം വാങ്ങി മെച്ചപ്പെട്ട ഒരു വീട് പണിയാൻ തീരുമാനിച്ചത്. മാതാപിതാക്കൾക്ക് പ്രായമായതിനാൽ വീടുപണി മേൽനോട്ടം വഹിക്കാൻ പറ്റില്ല, തങ്ങളാണെങ്കിൽ നാട്ടിലുമില്ല. അങ്ങനെ വിശ്വസിച്ചു വീടുപണി ഏൽപിക്കാൻ ഒരാളെ തിരഞ്ഞത് ചെന്നുനിന്നത് ഡിസൈനർ ഷിന്റോയിലാണ്.

ചെറിയ പ്ലോട്ടിൽ പണിത വീടിനുള്ളിൽ ഞെരുക്കം തോന്നരുത്. കാറ്റും വെളിച്ചവും നന്നായി ലഭിക്കണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു മക്കൾക്കുണ്ടായിരുന്നത്. പണി തുടങ്ങിയ ശേഷം ഒരു തവണ മാത്രമാണ് ഇവർ നാട്ടിലെത്തിയത്. ബാക്കി പണിയുടെ പുരോഗതി മുഴുവനും വാട്സാപ്പ്, വിഡിയോ കോൾ തുടങ്ങിയവയിലൂടെയാണ് വിലയിരുത്തിയത്. 

daughters-gift-house-aerial

ഇരുമക്കളുടെയും ഇഷ്ടങ്ങൾ ഉൾപ്പെടുത്തി കന്റെംപ്രറി+ യൂറോപ്യൻ മിശ്രശൈലിയിലാണ് വീട് രൂപകൽപന ചെയ്തത്. ചെറിയ പ്ലോട്ടിലും പുറംകാഴ്ചയിൽ മാസ്സീവ് ലുക്ക് ലഭിക്കുന്നു. ഇതിനു സഹായിക്കുന്നത് സ്ലോപ് റൂഫും പുറംഭിത്തികളിലെ ക്ലാഡിങ്ങും ബാൽക്കണിയിലെ HPL ബോർഡുമാണ്. ചെറിയ മുറ്റത്ത് നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു. ഗ്രില്ലുകൾ നൽകി മിനിമൽ ശൈലിയിലാണ് ചുറ്റുമതിലും ഗെയ്റ്റും.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, ഓപ്പൺ കിച്ചൻ, പൂജ സ്‌പേസ്, മൂന്നു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 1854 ചതുരശ്രയടിയിൽ ഒരുക്കിയത്. പരമാവധി വിശാലത ലഭിക്കാൻ അകത്തളങ്ങൾ ഓപൺ ശൈലിയിൽ ഒരുക്കി. പ്രധാന വാതിൽ തുറന്നു കയറിയാൽ സ്വീകരണമുറി മുതൽ കിച്ചൻ വരെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇളംനിറങ്ങളാണ് അകത്തളങ്ങളിൽ നൽകിയത്. പൂന്തോട്ടത്തിന് സ്ഥലപരിമിതി ഉള്ളതുകൊണ്ട് അകത്തളങ്ങളിൽ പരമാവധി ഇൻഡോർ പ്ലാന്റുകൾ ഉൾപ്പെടുത്തി. 

daughters-gift-house-living

ലളിതവും മനോഹരവുമായ ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തവയാണ്. സ്‌റ്റെയറിന്റെ താഴെയായി ലളിതമായ ഊൺമേശ നൽകി. ഡൈനിങ്ങിൽ നിന്നും ഗ്ലാസ് വാതിൽ വഴി തീരെ ചെറിയ മുറ്റത്തേക്കിറങ്ങാം. ഈ ഗ്ലാസ് തുറന്നിട്ടാൽ കിഴക്കൻ കാറ്റ് സമൃദ്ധമായി വീടിനുള്ളിലേക്ക് ഒഴുകിയെത്തും. 

ജിഐ ട്യൂബ് കൊണ്ടാണ് സ്‌റ്റെയർ നിർമിച്ചത്. ഈ  ഭാഗത്ത് രണ്ടു വലിയ ജനാലകൾ നൽകിയും പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. അപ്പർ ലിവിങ്ങിൽ ബുക്‌ഷെൽഫ് ഒരുക്കി.

daughters-gift-house-dine

മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്. 

daughters-gift-house-kitchen

മാതാപിതാക്കൾക്ക് പരിപാലിക്കാൻ പാകത്തിൽ ലളിതമായാണ് കിടപ്പുമുറികൾ ഒരുക്കിയത്. അനാവശ്യ മിനുക്കുപണികൾ ഒന്നും നൽകിയില്ല. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകി. മാതാപിതാക്കളുടെ മുറി താഴെയും മുകളിൽ രണ്ടു കിടപ്പുമുറികളും നൽകി.

daughters-gift-house-bed

കഴിഞ്ഞ മാസം പാലുകാച്ചൽ നടത്തി അച്ഛനും അമ്മയും താമസമായി. അവരുടെ സന്തോഷം കാണുമ്പോൾ മക്കളുടെ കണ്ണിൽ നിർവൃതിയുടെ തിളക്കം തെളിയുന്നു. ഇനി നാട്ടിലെത്തി ഈ വീടിന്റെ സന്തോഷത്തിലേക്ക് ചേക്കേറാനുള്ള ദിവസങ്ങൾക്കായി കാത്തിരിക്കുകയാണ് ഇരുമക്കളും കുടുംബവും.

daughters-gift-house-night

Project facts

Location- North Paravur

Plot- 5 Cent

Area- 1854 SFT

Owner- Sreethu, Geethu

Design- Shinto Varghese 

Concept Design Studio, Kadavanthra, Kochi 

Ph- +914844864633 

Y.C- 2020 Oct

English Summary- Daughters Gift for Parents LifeStory

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA