ADVERTISEMENT

നിലമ്പൂർ വഴിക്കടവ് എന്ന സ്ഥലത്ത് പുതിയ വീട് സഫലമായതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ പങ്കുവയ്ക്കുന്നു.

ഞാൻ പ്രവാസിയാണ്. ഏകദേശം  മൂന്നു വർഷം മുൻപാണ് വീടിന്റെ പണി തുടങ്ങിയത്. പക്ഷേ ഞങ്ങൾ കുടുംബമായി നാട്ടിൽ ഇല്ലാത്തതിനാൽ പണി അൽപം മന്ദഗതിയിൽ കൊണ്ടുപോയി എന്നുമാത്രം. ഇപ്പോൾ മക്കൾ വളർന്നു. ഭാര്യയും മക്കളും നാട്ടിൽ, പുതിയ വീട്ടിൽ സ്ഥിരതാമസമാക്കി.

കന്റെംപ്രറി, ട്രഡീഷണൽ ഘടകങ്ങൾ സമന്വയിപ്പിച്ച് വീട് വേണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഡിസൈനർ അസർ ജുമാനെയാണ് പണി ഏൽപിച്ചത്. ജുമാന്റെ മുൻവർക്കുകൾ ഓൺലൈനിലൂടെയും മറ്റും കണ്ടിഷ്ടമായിരുന്നു.

സ്ലോപ് റൂഫിനു മുകളിൽ ക്ലേ ഓടുകളാണ് വിരിച്ചത്. മുൻവശത്തായി നാച്ചുറൽ ക്ലാഡിങ് കൊണ്ട് ഷൊവോൾ നൽകി. നാട്ടിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ കാർ പോർച്ച് സ്‌ട്രക്‌ചറിൽ ഒഴിവാക്കി. ഭാവിയിൽ മാറ്റി ഒരെണ്ണം പണിയാം. മുറ്റത്ത് നാച്ചുറൽ സ്‌റ്റോണും ഗ്രാസും ഇടകലർത്തി നൽകി.

fusion-nilambur-exterior

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഒരുക്കിയത്. അതിഥികൾ വന്നാൽ മറ്റിടങ്ങളിലേക്ക് കാഴ്ച പതിയാത്തവിധം സ്വകാര്യത നൽകി ഫോർമൽ ലിവിങ് വേർതിരിച്ചു. ഒരുപാട് പേർ ഫർണിച്ചർ കണ്ടിഷ്ടമായി എന്നുപറഞ്ഞു. കുഷ്യൻ സോഫകൾ പ്രത്യേകം ഡിസൈൻ ചെയ്തെടുത്തതാണ്.

fusion-nilambur-formal

ഫാമിലി ലിവിങ്ങിന്റെ വശത്തെ ഭിത്തിയിൽ സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകി. അധിക സുരക്ഷയ്ക്കായി ഗ്രിൽ വച്ചു. ഈ വാതിൽ തുറന്നാൽ പിന്നിലൂടെ ഒഴുകുന്ന പുഴ കാണാം. പുഴയിലൂടെ നല്ല കാറ്റ് വീടിനുള്ളിലേക്ക് വീശിയെത്തുകയും ചെയ്യും. ഫാമിലി ലിവിങ്ങിനോട് ചേർന്ന് ഒരു പൂജാസ്‌പേസ് വേണം എന്നുണ്ടായിരുന്നു. അതും ഒരുക്കിയിട്ടുണ്ട്.

fusion-nilambur-living

സ്‌പേസ് അധികം നഷ്ടമാക്കാതെയാണ് ഗോവണിയുടെ ഡിസൈൻ. ജിഐ കൊണ്ട് കൈവരികൾ നൽകി. 

fusion-nilambur-stair

ഡൈനിങ്ങും കിച്ചനും തമ്മിൽ ബന്ധം നൽകാൻ ഒരു പാൻട്രി സ്‌പേസ് വേർതിരിച്ചിട്ടുണ്ട്. 

പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും കിച്ചണിൽ നൽകി.

fusion-nilambur-kitchen

നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് സ്‌പേസ് വേർതിരിച്ചു.

fusion-nilambur-bed

ഇപ്പോൾ നാട്ടിൽ കാത്തിരിക്കാൻ നല്ലൊരു വീട് ഉണ്ട് എന്ന ചിന്ത, ജീവിതത്തിൽ നൽകുന്ന സന്തോഷവും പ്രത്യാശയും വളരെ വലുതാണ്. മിക്ക പ്രവാസികൾക്കും അതങ്ങനെ തന്നെയായിരിക്കും.

 

Project facts

Location- Vazhikadavu, Nilambur

Area- 2800 SFT

Plot- 20 cent

Owner- Santhosh

Design- Asar Juman

AJ Designs, Manjeri

Mob- 9633945975

Y.C- 2020

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

Mob- 9746852557

English Summary- Fusion Style House Nilambur House Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com