sections
MORE

താമസിക്കാൻ തുടങ്ങിയിട്ട് ഒരുമാസം! പറഞ്ഞറിയിക്കാൻ ആകുന്നില്ല ഈ അനുഭവം

HIGHLIGHTS
  • വീട്ടിലെത്തിയ അതിഥികൾക്കും പറയാൻ നല്ല വാക്കുകൾ മാത്രം.
kanjoor-house-exterior
SHARE

കാലടിക്കടുത്ത് കലഞ്ഞൂരിലാണ് പ്രവാസിയായ ലിജുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന, സൗകര്യങ്ങൾ സമ്മേളിക്കുന്ന മിനിമൽ  വീട് എന്നതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. ഡിസൈനർ ഷിന്റോയാണ് ഈ വീട് രൂപകൽപന ചെയ്തത്.

വൈറ്റ് തീമിലാണ് വീടിന്റെ ഡിസൈൻ. ഫ്ലാറ്റ്+ പ്ലെയിൻ ഡിസൈനാണ് പുറംകാഴ്ചയിൽ. ഹൈലൈറ്റ് ചെയ്യാൻ വുഡൻ ക്ലാഡിങ്ങും നൽകിയിട്ടുണ്ട്. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ലൈബ്രറി, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2856 ചതുരശ്രയടിയിൽ ഒരുക്കിയത്.

kanjoor-house-view

വീടിന്റെ വശത്തായുള്ള കാർ പോർച്ചിന്റെ ഡിസൈൻ ശ്രദ്ധേയമാണ്. ജിഐ ട്യൂബിൽ എസിപി ഷീറ്റ് വിരിച്ചാണ് ഇത് നിർമിച്ചത്. മുറ്റത്ത് നാച്ചുറൽ സ്റ്റോണും ഗ്രാസും ഇടകലർത്തി നൽകി. 

kanjoor-house-living-view

വാതിൽ തുറന്ന് അകത്തെത്തിയാൽ സ്വകാര്യത നൽകി ഫോർമൽ ലിവിങ് ഒരുക്കി. ഒരു ഭിത്തി ടെക്സ്ചർ പെയിന്റ് ചെയ്ത് ഹൈലൈറ്റ് ചെയ്തു. വുഡൻ ഫിനിഷ്ഡ് ഫോൾസ് സീലിങ്ങും ശ്രദ്ധേയമാണ്. 

kanjoor-house-hall

ഡൈനിങ്, ഫാമിലി ലിവിങ്, സ്‌റ്റെയർ എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. അതിനാൽ ഉള്ളിൽ നല്ല വിശാലത ലഭിക്കുന്നു. ഫാമിലി ലിവിങ് ഡബിൾ ഹൈറ്റിലാണ്. ഇവിടെ ടിവി യൂണിറ്റ് നൽകി. ഇവിടെ നിന്നും മുകൾനിലയിലേക്ക് കണക്‌ഷനും ലഭിക്കുന്നു.

kanjoor-house-court

ഡബിൾ ഹൈറ്റിൽ ഒരുക്കിയ കോർട്യാർഡാണ് വീടിന്റെ ഹൈലൈറ്റ്. വശങ്ങളിൽ ഗ്രില്ലുകൾ നൽകി സുരക്ഷയൊരുക്കി. മുകളിൽ ടഫൻഡ് ഗ്ലാസ് വിരിച്ചു. നിലത്ത് പെബിളുകൾ വിരിച്ചു ഫർണിച്ചർ യൂണിറ്റ് നൽകി. അങ്ങനെ വീട്ടിലെ പ്രിയപ്പെട്ട ഒരു കോർണറായി ഇവിടം മാറി. ഇത് കൂടാതെ ഒരു ചെറുകോർട്യാർഡും നൽകി. കിഴക്ക്- വടക്ക് ദിക്കുകളിൽ നിന്നും കാറ്റും വെളിച്ചവും ഇതുവഴി വീടിനുള്ളിൽ ലഭിക്കുന്നു.

kanjoor-house-family-living

ഡൈനിങ്ങിൽ നിന്നും ഫോൾഡിങ് ഗ്ലാസ് ഡോർ വഴി വശത്തെ മുറ്റത്തേക്കിറങ്ങാം. ഇവിടെയും സിറ്റിങ് സ്‌പേസ് ഒരുക്കി.

നാലു കിടപ്പുമുറികളും ലളിതവും എന്നാൽ സൗകര്യത്തോടെയും ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ ഇവിടെ നൽകി.

kanjoor-house-bed

മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.  കിച്ചനെ ഡൈനിങ്ങുമായി ബന്ധിപ്പിച്ചു കൊണ്ട് ഒരു പാൻട്രി കൗണ്ടറും ഒരുക്കി.

kanjoor-house-kitchen

അങ്ങനെ പ്രതീക്ഷിച്ചതിലും ഒരുപടി മുന്നിൽനിൽക്കുന്ന വീട് സഫലമായി. കഴിഞ്ഞ മാസമായിരുന്നു പാലുകാച്ചൽ. വീട്ടിലെത്തിയ അതിഥികൾക്കും പറയാൻ നല്ല വാക്കുകൾ മാത്രം. അത് കേൾക്കുമ്പോൾ വീട്ടുകാരും ഡബിൾഹാപ്പി.

Project facts

Location- Kanjoor, Kalady

Plot- 15 cent

Area- 2856 SFT

Owner- Liju & Soumya

Design- Shinto Varghese 

Concept Design Studio, Kadavanthra, Kochi 

Ph- +914844864633 

Y.C- Oct 2020

English Summary- Elegant White Themed House Kalanjoor

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA