ADVERTISEMENT

നിലമ്പൂർ എടക്കരയാണ് പ്രവാസിയായ നിസാറിന്റെയും കുടുംബത്തിന്റെയും പഴയ വീട് ഉണ്ടായിരുന്നത്. 17 വർഷം പഴക്കമുള്ള വീട്ടിൽ കാറ്റും വെളിച്ചവും കയറുന്നത് കുറവ്, അകത്തളങ്ങളിൽ സ്ഥലപരിമിതി തുടങ്ങിയ വിഷയങ്ങൾ വന്നപ്പോഴാണ് വീട് പുതുക്കിപ്പണിയുന്നതിനെ കുറിച്ച് ഗൃഹനാഥൻ ആലോചിച്ചത്. ഡിസൈനർ അസർ ജുമാനെ പണി ഏൽപിച്ചു. കൂടാതെ കസിൻ ആയ ഡിസൈനർ നെബ്ലയും വീടിന്റെ അകത്തളങ്ങളുടെ രൂപകൽപനയിൽ മേൽനോട്ടം വഹിച്ചു.

old-nilambur-home
പഴയ വീട്

രണ്ടു തട്ടുകളായി നൽകിയ സ്ലോപ് റൂഫാണ് പുറംകാഴ്ചയിൽ ഭംഗി നൽകുന്നത്. സ്ലോപ് റൂഫിൽ ഷിംഗിൾസ് വിരിച്ചു. പുറംഭിത്തിയിൽ ഉണ്ടായിരുന്ന പഴയ ജനലും സൺഷെയ്ഡും മാറ്റി പകരം ബ്രിക്ക് ഷോ വാൾ നൽകി.  

ren-home-nilambur-side

ബാൽക്കണിയിൽ ജിഐ ലൂവരുകൾ ഉള്ള ഒരു ഭിത്തി കാണാം. ഇത് പുറംകാഴ്ചയിൽ ഭംഗി നൽകുന്നതിനോടൊപ്പം പിന്നിലുള്ള ട്രസ് റൂഫ് മുറി മറയ്ക്കാനും ഉപകരിക്കുന്നു.

അധികം പൊളിച്ചു പണികൾ ഇല്ലാതെ അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. ചെറിയ സ്‌പേസുകൾ യോജിപ്പിച്ച് ഒറ്റസ്‌പേസാക്കിമാറ്റി. അകത്ത് പുതിയ കൂട്ടിച്ചേർക്കലുകൾ വരുത്തുമ്പോൾ ഉയരം ബാലൻസ് ചെയ്യാനായി ഫ്ലോർ ലെവൽ ആദ്യമേ അൽപം താഴ്ത്തി. കൂടുതൽ തുറന്ന സ്‌പേസുകളും ജനലുകളും നൽകി. അതോടെ അകത്തളങ്ങളിൽ കൂടുതൽ പ്രകാശം എത്താൻ തുടങ്ങി.

nilambur-ren-living

സിറ്റൗട്ട്, ഫോർമൽ, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ഹാൾ, ബാൽക്കണി എന്നിവയാണ് 2700 ചതുരശ്രയടിയിൽ ഒരുക്കിയത്.

ren-home-nilambur-hall

പഴയ തടി, വാതിലുകൾ എന്നിവ നിലനിലർത്തി പാനലിങ് ചെയ്തു. ഫർണിച്ചറുകൾ പുതിയ തീം അനുസരിച്ച് കസ്റ്റമൈസ് ചെയ്തു.

ഊണുമേശയുടെ ഡിസൈൻ ശ്രദ്ധേയമാണ്. ജിഐ ഫ്രയിമിൽ നാനോവൈറ്റ് വിരിച്ചാണ് ഇത് നിർമിച്ചത്.

മൈക്ക+ വെനീർ ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിനോട് ചേർന്ന ഭിത്തിയിൽ പ്ലാനിലാക് ഗ്ലാസ് വിരിച്ചു.

ren-home-nilambur-kitchen

നാലു കിടപ്പുമുറികളും കൂടുതൽ വലുപ്പത്തിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസ് നൽകി.

ren-home-nilambur-bed

മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി. വീടിന്റെ ഡിസൈൻ തുടർച്ച പോലെ  ചുറ്റുമതിൽ നൽകി. ഇവിടെയും ബ്രിക് ക്ലാഡിങ്ങും ഹോളുകളും നൽകി.

ren-home-nilambur-night

അങ്ങനെ ആഗ്രഹിച്ച പോലെ കെട്ടിലും മട്ടിലും പുതുമയുള്ള വീട് സഫലമായി. ചുരുക്കത്തിൽ ഇത് പുതുക്കിപ്പണിത വീടാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുകയേയില്ല എന്നതാണ് കൗതുകം.

Model

 

Model

Project facts

Location- Edakkara, Nilambur

Plot- 20 cent

Area- 2700 SFT

Owner- Nisar

Design- Asar Juman

AJ Designs, Manjeri

Mob- 9633945975

Y.C- 2020

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

Mob-9746852557

English Summary- Renovation Home Ideas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com