ഇങ്ങനെ ഒരു വീട് കേരളത്തിൽ വേറെയുണ്ടാകില്ല! സാധാരണക്കാർ നോക്കിവച്ചോളൂ

7-lakh-home-kasargod
SHARE

കാസർഗോഡ് മടികൈ ഗ്രാമത്തിലാണ് ജോയ് എൽവിസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പോക്കറ്റ് കാലിയാകാതെ ഒരുക്കിയ ഈ ഒറ്റമുറി വീട്, സ്വന്തമായി ഒരു വീട് സ്വപ്നം കാണുന്ന തീർത്തും സാധാരണക്കാരായ മലയാളികൾക്ക് മാതൃകയാണ്.

ജോയ് ഹൗസ് എന്നാണ് വീട്ടുപേര്. ഒറ്റനോട്ടത്തിൽ ആരുടേയും കണ്ണുടക്കുന്ന രൂപമാണ് വീടിന്. ഭൂമിയിലേക്ക് ഇറങ്ങിവരുന്ന മേൽക്കൂരയാണ് ഒരു സവിശേഷത. ജിഐ ട്രസിട്ട് ഓട് വിരിച്ചാണ് ഇതൊരുക്കിയത്. ദീർഘചതുരാകൃതിയിലാണ് വീടിന്റെ രൂപം. രണ്ടു അറ്റങ്ങളിലെ മേൽക്കൂര മാത്രമാണ് കോൺക്രീറ്റ് ചെയ്തത്. വെട്ടുകല്ല് കൊണ്ട് എക്സ്പോസ്ഡ് ശൈലിയിലാണ് ഭിത്തികൾ.  അകം മുഴുവൻ സിമന്റ് ഫിനിഷിലാണ്. അതായത് വീട് പെയിന്റ് ചെയ്യേണ്ട അധികച്ചെലവ് ഒഴിവായി. 

7-lakh-home-kasargod-view

വലിയ ഒരു ഹാൾ മാത്രമാണ് ഈ വീട്ടിലുള്ളത്. അല്ലാതെ ഓരോ ഇടങ്ങളായി കെട്ടിമറച്ച് വേർതിരിച്ചിട്ടില്ല. ഹാളിൽ പലയിടത്തായി സ്വീകരണമുറി ഊണുമുറി, അടുക്കള, കിടപ്പുമുറി എന്നിവ ഒരുക്കിയിരിക്കുന്നു. ഓപ്പൺ നയത്തിൽ ഒരുക്കിയതിനാൽ ഒട്ടും ഞെരുക്കം അനുഭവപ്പെടുകയില്ല. ബാത്റൂം, ഡ്രസിങ് സ്‌പേസ് എന്നിവയ്ക്ക് മാത്രമേ അധികഭിത്തികളുള്ളൂ.

7-lakh-home-kasargod-roof

മൾട്ടിപർപസ് ഫർണിച്ചറുകളാണ് അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം. ഫ്‌ളോട്ടിങ് ശൈലിയിൽ ഒരുക്കിയ ഊൺമേശ ശ്രദ്ധേയമാണ്. ഇത് ആവശ്യാനുസരണം ഉയർത്താൻ സാധിക്കും. നാലു കാലുകൾ മടക്കിവച്ചാൽ സീലിങ്ങിനോട് ചേർത്തുവയ്ക്കാം! ഒരു പുൾ ഔട്ട് സോഫ ഇട്ട ഇടമാണ് സ്വീകരണമുറി. ഇത് ആവശ്യാനുസരണം നിവർത്തി കട്ടിലാക്കി മാറ്റാം.

7-lakh-home-kasargod-dine

മേൽക്കൂര തുറസായ വാർത്തശേഷം പോളികാർബണേറ്റ് ഷീറ്റ് ഇട്ട ഇടം കോർട്യാർഡാക്കി. ഇത് ഉള്ളിൽ പ്രകാശം നിറയ്ക്കുന്നു. ഒരു  കിടപ്പുമുറി മാത്രമാണുള്ളത്. ഗസ്റ്റുകൾ വന്നാൽ ഹാളിലെ സോഫ കിടക്കയാക്കി മാറ്റുകയും ചെയ്യാം.

7-lakh-home-kasargod-bed

തടിയുടെ ഉപയോഗം നന്നേ കുറച്ചു. ജനൽ-വാതിലുകൾക്ക് ജിഐ ഉപയോഗിച്ചു. കിച്ചൻ അലുമിനിയം ഫാബ്രിക്കേറ്റ് ചെയ്തു.

7-lakh-home-kasargod-hall

വെറും 7.5 ലക്ഷം രൂപയാണ് വീടിന് ചെലവായത്.  ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്ന ഗൃഹനാഥന് അധിക സാമ്പത്തിക ബാധ്യത വരുത്താതെ, സന്തോഷമുള്ള വീട് സഫലമാക്കി എന്നതാണ് ഈ വീടിന്റെ പ്രസക്തി. തീർത്തും സാധാരണക്കാരായ  മലയാളികൾക്കും കുറഞ്ഞ ചെലവിൽ  സാധ്യമാണ് എന്ന് ഈ ജോയ് ഹൗസ് വിളിച്ചുപറയുന്നു..

7-lakh-home-kasargod-prayer

Project facts

Location- Ambalathara

Plot- 10 cent

Area- 800 SFT

Owner- Joy Elvis

Architects- Sachin & Anand

A Line Studio, Kanhangad

Mob- 9446628262

Y.C- 2019

Budget- 7.5 Lakhs

English Summary- Unique Lowcost house Kasargod

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA